KeralaNEWS

യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആ​റാം ദി​വ​സ​ത്തി​ലേക്ക്

കീവ്: യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ടന്നു.ഇതിനിടയിൽ യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ന് സ​മീ​പ​മു​ള്ള ബ്രോ​വ​റി​യി​ല്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ബ്രോ​വ​റി മേ​യ​ര്‍​ക്കും പ​രി​ക്കേ​റ്റെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.
 ഖാ​ര്‍​കീ​വി​ലും റ​ഷ്യ​ന്‍ സൈ​ന്യം കനത്ത ഷെ​ല്ലാ​ക്ര​മ​ണമാണ് ന​ട​ത്തു​ന്നത്.ആ​ദ്യ​ഘ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് റഷ്യന്‍ സൈന്യം ആ​ക്ര​മ​ണം രൂക്ഷമാക്കിയത്.ബെ​ലാ​റൂ​സി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രിയുകയായിരുന്നു.
അതേസമയം യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലേ​ക്ക് കൂടുതൽ റ​ഷ്യ​ന്‍ സൈ​നി​ക വ്യൂ​ഹം എ​ത്തി​ക്കൊ​ണ്ടിരിക്കുന്നതിന്റെ സാ​റ്റ​ലൈ​റ്റ് ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: