Month: March 2022

  • Kerala

    കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും ശ്രമം: കോടിയേരി

    കൊച്ചി: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം കേരളം ഭരിക്കുന്നതിനാലാണ് ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും ഈ ശ്രമമെന്നും ഇടതുമുന്നണിയായതിനാലാണ് ഇവിടെ കലാപമുണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം ഉയര്‍ത്തി ആര്‍ എസ് എസ് ശക്തമായ വേര്‍തിരിവാണ് സൃഷ്ടിക്കുന്നത്. ആര്‍ എസ് എസ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. എസ് ഡി പി ഐയും ആയുധ പരിശീലനം നടത്തുന്നു. വര്‍ഗീയ വേര്‍തിരിവിന്റെ ബൗദ്ധിക കേന്ദ്രമായി ജമാഅത്തെ ഇസ്ലാമിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍…

    Read More »
  • Crime

    ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു

    ബെംഗളൂരു: ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.

    Read More »
  • LIFE

    ‘JE SUIS’ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക്

    മനുഷ്യ മനസ് എന്നും എഴുതിനും സിനിമക്കും വിധേയമായതാണ്. അത്തരമൊരു സൈക്കോളജിക്കൽ ത്രില്ലെർ ഷോർട് ഫിലിം ആണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്.   ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നീ ഹൃസ്വ ചിത്രങ്ങൾക്കു ശേഷം അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം നിർവഹിക്കുന്ന ‘Je Suis’ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകരയതയാണ് ലഭിക്കുന്നത്. AKVA പ്രൊഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ചിത്രം മാർച്ച് രണ്ടാം വാരത്തോടെ റിലീസ് ആകും. 10 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഖ്യം.   ‘Je Suis’ എന്ന ഫ്രഞ്ച് വാക്യത്തിന്റെ അർത്ഥം ‘ഞാൻ ആകുന്നു’ (I am ) എന്നാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നിഗൂഢതകളാണ് സിനിമ ഇരിക്കുന്നത്. അനന്തകൃഷ്‌ണൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് സിദ്ദിഖ് സൈൻ സി. എം ആണ്. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തത് മൃദുൽ ആണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ജെറിൻ സണ്ണി ആണ്.

    Read More »
  • Kerala

    കേരളത്തില്‍ ഇന്ന് 2826 പേര്‍ക്ക്‌ കൂടി കോവിഡ്

    കേരളത്തില്‍ ഇന്ന്‌ 2,846 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കൊവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 38 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…

    Read More »
  • LIFE

    വിദ്യ ബാലന്റെ ‘ജൽസ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

      വിദ്യ ബാലൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിദ്യയും ഷെഫാലി ഷായുമാണ് പോസ്റ്ററിലുള്ളത്. ‘ജൽസ’ തീർത്തും വ്യത്യസ്തമായ ഒരു കഥാഗതിയാണ് പ്രേഷകന് മുന്നിൽ വെക്കുക.സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.സുരേഷ് ത്രിവേണിയും വിദ്യ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. നേരത്തെ ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ മാർച്ച് 18 ന് റിലീസ് ചെയ്യും.     ഒരു മാധ്യമപ്രവർത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും അവർ തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ മാധ്യമപ്രവർത്തകയായാണ് വിദ്യ ബാലനെത്തുന്നത്. സ്ത്രീ പക്ഷ സിനിമ എന്ന നിലയിലും അല്ലാതെയും ചിത്രത്തെ വീക്ഷിക്കാം.വിദ്യയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.   വിദ്യ ബാലനെ കൂടാതെ ഷെഫാലി ഷാ, മാനവ് കൗൾ, ഇഖ്ബാൽ ഖാൻ, ഷഫീൻ പട്ടേൽ, സൂര്യ കസിഭാട്‌ല തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ടി…

    Read More »
  • India

    താപനില കുറയും, മികച്ച വേനൽമഴ ലഭിക്കും; കാലാവസ്ഥാ വകുപ്പ്

    മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നീണ്ടു നിൽക്കുന്ന പ്രീമൺസൂൺ സീസണിൽ കേരളത്തിൽ മികച്ച വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കലാവർഷത്തിനു മുൻപുള്ള ഈ പ്രീമൺസൂൺ കാലത്ത് കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യത. ഒരു തുള്ളി മഴ ലഭിക്കാതെ മലപ്പുറം ജില്ല 2022 വർഷത്തെ ശൈത്യകാല സീസൺ (ജനുവരി- ഫെബ്രുവരി ) അവസാനിച്ചപ്പോൾ മലപ്പുറം ജില്ലയിൽ ഒരു തുള്ളി മഴ പോലും ലഭിച്ചില്ല. കഴിഞ്ഞ രണ്ടു മാസക്കാലത്ത് ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 7.4 മില്ലി മീറ്ററാണ്. കേരളത്തിൽ ഈ സീസണിൽ ഇത്തവണ 33 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ശരാശരി 22.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 14.9 മി.മീ മാത്രം. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണയിൽ കുറവ് മഴ മാത്രമാണ് ലഭിച്ചത് 57.1 മില്ലി മീറ്റർ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പത്തനംതിട്ട…

    Read More »
  • കോട്ടയം ജില്ലയില്‍ 314 പേര്‍ക്കു കോവിഡ്; 260 പേര്‍ക്കു രോഗമുക്തി

    കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 122 പുരുഷന്‍മാരും 143 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2802 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443899 പേര്‍ കോവിഡ് ബാധിതരായി. 439850 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6406 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം – 56 പൂഞ്ഞാർ തെക്കേക്കര – 14 കാഞ്ഞിരപ്പള്ളി – 11 മണിമല, തലയോലപ്പറമ്പ് – 10 പാമ്പാടി, ഏറ്റുമാനൂർ, കുറവിലങ്ങാട് – 9 ഞീഴൂർ, മുണ്ടക്കയം, കടുത്തുരുത്തി, വാഴപ്പള്ളി – 8 കറുകച്ചാൽ, കാണക്കാരി – 7 മാടപ്പള്ളി, പാലാ – 6 വാകത്താനം, ചങ്ങനാശേരി, എരുമേലി,…

    Read More »
  • Kerala

    സ്ത്രീകള്‍ക്ക് അന്ന് സൗജന്യമായി യാത്ര ചെയ്യാം, കൊച്ചി മെട്രോയിൽ

    സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.   അതേസമയം ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്. ഏത് സ്റ്റേഷനില്‍ നിന്ന് ഏത് സ്റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും.

    Read More »
  • India

    യു​ക്രെ​യ്‌​നി​ല്‍ നിന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 434 പേർ കൂടി എത്തി, ഇന്ത്യ​ക്കാ​ർ ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശം

    യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ കൂ​ടി ഡ​ല്‍​ഹി​യി​ലെ​ത്തി. ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 434 പേരാണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ളി​ലാ​യി 2,212 പേ​രെ​യാ​ണ് ഇ​തു​വ​രെ തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. അ​തേ​സ​മ​യം, എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു. കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം. പ‌‌​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യ​ക്കാ​ർ കീ​വി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ട്രെ​യി​നോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് കീ​വി​ൽ നി​ന്നും മാ​റ​ണ​മെ​ന്നാ​ണ് എം​ബ​സി​യു​ടെ നി​ർ​ദേ​ശം.

    Read More »
  • Kerala

    യുക്രൈൻ യുദ്ധം;ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ളി​ലാ​യി ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2,212 പേ​രെ​

    കീവ്:റഷ്യയുടെ ആക്രമണത്തിന് പിന്നാലെ യുക്രൈനിൽ നിന്നും ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2,212 പേരെ.ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ളി​ലാ​യാണ് ഇത്.ര​ണ്ട് ഇൻഡിഗോ വി​മാ​ന​ങ്ങ​ളി​ലാ​യി ഇന്ന് 434 പേർ മടങ്ങിയെത്തിയത് ഉൾപ്പടെയാണിത്. അ​തേ​സ​മ​യം, എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് ഇന്ത്യൻ എം​ബ​സി നി​ര്‍​ദേ​ശി​ച്ചു.കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം.പ‌​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യക്കാർ ഇനിയും കീവിലുണ്ടെന്നാണ് വിവരം.

    Read More »
Back to top button
error: