ഡൽഹി: കച്ചവടം കുറഞ്ഞതിനെ തുടർന്നാണ് ഡൽഹിയിലെ മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ ഇളവുകള്‍ നല്‍കിയത്.എന്നാൽ വിവരം അറിഞ്ഞ് മദ്യശാലകള്‍ക്ക് പുറത്ത് ജനം തടിച്ചുകൂടുകയും ഇത്തരം പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുകയും പ്രദേശവാസികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു.ഇതിനെ തുടർന്ന് ആല്‍ക്കഹോള്‍ ബ്രാന്‍ഡുകള്‍ക്ക് ഡിസ്കൗണ്ടുകളും റിബേറ്റുകളും നല്‍കി വില്‍ക്കുന്ന നടപടി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഡൽഹി എക്സൈസ് കമ്മീഷണര്‍.
എന്നാൽ കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് വലിയ തോതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് എക്സൈസിന്റെ വിശദീകരണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചെറുകിട കച്ചവടക്കാര്‍ വിട്ടുനില്‍ക്കണമെന്നുമെന്നും എക്സൈസ് നിര്‍ദേശത്തില്‍ പറയുന്നു.ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.