Month: March 2022

  • Crime

    വിസ്മയയുടെ മരണം: കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

    ന്യൂഡല്‍ഹി: കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍, പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിനു ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. വിസ്മയ കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നല്‍കിയത്. 2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്.കിരണ്‍കുമാര്‍ അറസ്റ്റ് ചെയ്തു. ആദ്യം ഇയാളെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു. വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ മകളെ മര്‍ദിക്കുമായിരുന്നെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍നായര്‍ കോടതിയില്‍ മൊഴി നല്‍കി. മകള്‍ക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു. 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു പറഞ്ഞു. കോവിഡ് കാരണം 80 പവന്‍ നാല്‍കാനേ കഴിഞ്ഞുള്ളൂ. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ…

    Read More »
  • Kerala

    പരശുറാം എക്‌സ്പ്രസിന്റെ സമയത്തിൽ ഇന്നുമുതൽ മാറ്റം

    കോഴിക്കോട്: 16650 നമ്പർ നാഗർകോവിൽ-മംഗലാപുരം പരശുറാം എക്‌സ്പ്രസിന്റെ സമയത്തിൽ ഇന്നുമുതൽ മാറ്റം.3.45 എന്ന കോഴിക്കോട്ടെ സമയം ഇനിമുതൽ വൈകിട്ട് അഞ്ചുമണിയായിരിക്കും. ഷൊര്‍ണൂര്‍ – കോഴിക്കോട് ദൂരം 86 കിലോമീറ്ററാണ്.പാതയിലെ അംഗീകൃത വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ. ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂറിനകം ഈ ദൂരം ഒട്ടേറെ എക്‌സ്പ്രസ് ട്രെയിനുകള്‍ ഇപ്പോള്‍ ഓടിയെത്തുമ്ബോള്‍ പരശുറാം മാത്രം ഇനി രണ്ടര മണിക്കൂറിലേറെയെടുത്തു വേണം ഈ ദൂരം ഓടാനെന്നാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ഇത്രയും നാള്‍ ചെന്നൈ എഗ്മൂറില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനിനായിരുന്നു ഈ പ്രശ്‌നം.വഴി നീളെ ഇഴഞ്ഞിഴഞ്ഞ് കോഴിക്കോടു നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ടിരുന്ന ഈ വണ്ടിക്ക് ഇപ്പോള്‍ സമയമാറ്റം ലഭിച്ചപ്പോള്‍ പണി കിട്ടിയത് പരശുറാമിനാണ്. എഗ്മൂര്‍- മംഗലാപുരം എക്‌സ്പ്രസ് മാര്‍ച്ച്‌ രണ്ടു മുതല്‍ വൈകിട്ട് മൂന്നിനാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടുന്നത്.അപ്പോള്‍ കോഴിക്കോടു നിന്ന് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും കയറാന്‍ ട്രെയിനില്ലാതാകും.അതിനു…

    Read More »
  • Business

    ഒരൊറ്റ ട്വീറ്റില്‍ ഹീറോയായി ഇലോണ്‍ മസ്‌ക്; വാക്ക് പാലിച്ചതിന് നന്ദി പറഞ്ഞ് യുക്രെയ്ന്‍

    കീവ്: ഒരു ട്വീറ്റ് കൊണ്ട് യുക്രെയ്‌നില്‍ ഹീറോയായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ യുക്രെയ്‌നെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌ക് രംഗത്ത് എത്തിയത്. യുക്രെയ്‌നായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത മസ്‌ക്. ഇപ്പോള്‍ പറഞ്ഞ വാക്കും പാലിച്ചിരിക്കുന്നു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചത്. ഇപ്പോള്‍ അതും എത്തി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ യുക്രൈനില്‍ ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രം ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചപ്പോള്‍ അതിനെ മസ്‌ക് അഭിവാദ്യം ചെയ്യുന്നുണ്ട്. നാല് ദിവസം മുന്‍പാണ് യുക്രെയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍…

    Read More »
  • Kerala

    ഡോക്ടറെ ഹണിട്രാപ്പില്‍  പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

    തൃശ്ശൂര്‍: ഡോക്ടറെ ഹണിട്രാപ്പില്‍  കുരുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍.മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്.

    Read More »
  • Kerala

    തന്റെ ‘പഞ്ചാബി ഹൗസി’നെതിരെ കേസ് കൊടുത്ത് ഹരിശ്രീ അശോകൻ

    സ്വന്തം വീടിനെതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ താനായിരിക്കുമെന്ന് ഹരിശ്രീ അശോകൻ.ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്.താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി.ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി.ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്ന് അദ്ദേഹം പറയുന്നു. പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന്‍ അര്‍ജുനും മരുമകള്‍ നിഖിതയും പേരക്കുട്ടിയുമാണ് താമസിക്കുന്നത്.

    Read More »
  • Business

    റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ; ക്രൂഡ് ഓയിലിനായി കൂടിയാലോചനകൾ

    തിരുവനന്തപുരം: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണിപ്പോൾ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയും. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന 1,222 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ, റഷ്യയുടെ ഗ്യാസ്പ്രോമാണ് പദ്ധതിക്ക് പിന്നിലെ പ്രധാനി. പണിയൊക്കെ ഏകദേശം പൂർത്തിയായതായിരുന്നു. എന്നാൽ യുക്രൈനിലേക്ക് റഷ്യൻ പട നീങ്ങിയതിന് പിന്നാലെ പദ്ധതിക്ക് തൽക്കാലം അംഗീകാരം നൽകാനാകില്ലെന്ന് ജർമ്മനി നിലപാടെടുത്തു. ഇപ്പോൾ കോടികൾ മുടക്കിയ പദ്ധതി അനിശ്ചിതത്വത്തിലാണ്. നടത്തിപ്പ് കമ്പനി കടങ്ങൾ തിരിച്ചടക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ജീവനക്കാരെ മുഴുവൻ…

    Read More »
  • Kerala

    കുസാറ്റ് പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ മെയ് മാസത്തിൽ

    കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ  തീയതി പ്രഖ്യാപിച്ചു.കുസാറ്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) മെയ് 15,  16,  17 തീയതികളില്‍ നടക്കും. അപേക്ഷകര്‍ക്ക് മാര്‍ച്ച്‌ 7 വരെ cusat.ac.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  ബയോടെക്‌നോളജി, ബോട്ടണി, കെമിക്കല്‍ എഞ്ചിനീയറിംഗ്, കെമിസ്ട്രി, ഇലക്‌ട്രോണിക്‌സ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ബിടെക് പ്രോഗ്രാമുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി തുടങ്ങിയ വിഷയങ്ങള്‍ക്കാണ് കുസാറ്റ് ക്യാറ്റ് നടത്തുന്നത്.

    Read More »
  • Kerala

    സി.പി.എം. സംസ്ഥാന സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സി.ഐ.ടി.യുവിന് വിമര്‍ശനം, ഡി.വൈ.എഫ്.ഐക്ക് പ്രശംസ

    കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകള്‍ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണം. ഈ രീതി തുടര്‍ന്നാല്‍ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സി.പി.എമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡി ഐ ടി യുവിനെ രൂക്ഷമായി വിമര്‍ശിക്കുപ്പോള്‍ തന്നെ ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് സി പി എം സംസ്ഥാന…

    Read More »
  • Kerala

    ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

    തിരുവനന്തപുരം:ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി ബൈക്ക് യാത്രികന് ദാരുണാന്ത്യം.ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്.കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. അച്ചുവിനൊപ്പം കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഇവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.     ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം നടന്നത്.

    Read More »
  • Kerala

    പട്ടാപ്പകൽ പോലും രക്ഷയില്ല ; കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്

    റാന്നി: പട്ടാപ്പകല്‍ റോഡിലിറങ്ങിയ കാട്ടുപന്നി ഓടിവന്ന് കാറിലിടിച്ച് വാഹനത്തിന് കേടുപാടുകൾ.ഇന്നലെ ഉച്ചക്ക് 12 മണിയോടെ കീക്കൊഴൂരിന് സമീപം ചാക്കപ്പാലം- വയലത്തല റോഡിലായിരുന്നു സംഭവം.ബ്ലോക്കുപഞ്ചായത്തംഗം പള്ളിയേത്ത് സാം പി.തോമസ് കുടുംബവുമൊത്ത് റാന്നിയില്‍ പോയി മടങ്ങുമ്ബോള്‍ വയലത്തല ശ്രീരാമവിലാസം കോളനി ഭാഗത്തുവച്ച് നടുറോഡിലാണ് കാട്ടുപന്നി ഓടിവന്ന് കാറിനിട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.കാട്ടുപന്നി സമീപത്തെ കൈയ്യാല ചാടി രക്ഷപ്പെടുകയും ചെയ്തു.വനം വകുപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സാം പി.തോമസിന്റ തീരുമാനം.

    Read More »
Back to top button
error: