Month: March 2022

  • NEWS

    റഷ്യ – യുക്രൈൻ രണ്ടാംവട്ട സമാധാന ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോകരാജ്യങ്ങൾ

    കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടർന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.   രണ്ടാം ഘട്ട ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.സൈനിക പിൻമാറ്റമായിരുക്കും യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം.യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ചർച്ചയിലൂടെ ഏതെങ്കിലും തരത്തിൽ യുദ്ധത്തിൽ അയവ് വരുത്താൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റഷ്യ – യുക്രൈൻ യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന ചർച്ചയിൽ പങ്കെടുത്തത്.   ആദ്യ ഘട്ട ചർച്ച അഞ്ച് മണിക്കൂർ നീണ്ടു നിന്നിരുന്നു. റഷ്യ…

    Read More »
  • Crime

    കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

    മൂവാറ്റുപുഴ: എം​സി റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ (25), യാ​ത്ര​ക്കാ​രി ച​ങ്ങ​നാ​ശേ​രി തോ​പ്പി​ൽ ശ്യാ​മ​ള (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​ൻ (65), ശ്യാ​മ​ള​യു​ടെ സ​ഹോ​ദ​ര​ൻ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.15 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​നെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ​വ​ച്ച് എ​തി​രേ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

    Read More »
  • Kerala

    സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിച്ചുയരുന്നു

    കോഴിക്കോട്:സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിച്ചുയരുന്നു.ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപയാണ് വര്‍ധിച്ചത്.കോഴിത്തീറ്റയുടെ വിലവർധനവും വേനലിന്‍റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതുമാണ് നിലവിലെ വിലവർധനവിന് കാരണമായി പറയുന്നത്. കോഴിക്കോട് ഒരാഴ്ച മുൻപ് കിലോയ്ക്ക് 180 രൂപ വിലയുണ്ടായിരുന്ന ബ്രോയിലര്‍ കോഴിയിറച്ചിയുടെ ഇന്നത്തെ വില 230 രൂപയാണ്. ലഗോണ്‍ വില 190 രൂപയും സ്പ്രിംഗ് ചിക്കന് 210 രൂപയുമായി ഉയര്‍ന്നു. കാടയുടെ വിലയും ഒന്നിന് 20 രൂപ വീതം ഉയ‍ര്‍ന്നിട്ടുണ്ട്.അതേസമയം പത്തനംതിട്ട ഉൾപ്പടെയുള്ള തെക്കൻ കേരളത്തിൽ ഒരു കിലോ കോഴിയിറച്ചിക്ക് 150 രൂപ മാത്രമാണ് വില.

    Read More »
  • Kerala

    വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ വിഷാദരോഗം;വിഷാദരോഗത്തെപ്പറ്റി കൂടുതൽ അറിയാം

    രോഗിയുടെ വ്യക്തിപരവും ,തൊഴിൽപരവും സാമൂഹികവുമായ ജീവിതത്തെ വിഷാദരോഗം എത്രത്തോളം  ബാധിച്ചുവെന്നത് മറ്റാർക്കും പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കില്ല.അതുതന്നെയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ന്യൂനതയും തിരുവല്ല: രണ്ടു ദിവസം മുമ്പ് കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് ബന്ധുക്കൾ.തിരുവല്ല കോയിപ്പുറം പുല്ലാട് കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ ഡോ.രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറായ രേഷ്മ ചേരാനല്ലൂരില്‍  താമസിക്കുന്ന ഫ്ളാറ്റിന്റെ 14-ാം നിലയില്‍ നിന്നാണ് ചാടി ജീവനൊടുക്കിയത്.  വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.താഴേക്ക് ചാടിയ ഡോക്ടര്‍ ഒന്നാംനിലയിലാണ് പതിച്ചത്.സംഭവം കണ്ടവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ കസേരയിട്ട് കയറി താഴേക്ക്  ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.ഇവര്‍ കുറച്ചു നാളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ…

    Read More »
  • NEWS

    റഷ്യൻ ഉത്പന്നങ്ങൾ വില്പനയിൽ നിന്നും വിലക്കി അമേരിക്കൻ കമ്പനി

      റഷ്യ – യുക്രൈൻ യുദ്ധം ഒരാഴ്ച്ചക്ക് ശേഷവും മുറുകുന്ന സാഹചര്യത്തിൽ റഷ്യൻ നിർമിത വസ്തുക്കളുടെ വില്പന നിർത്തി വെച്ചതായി ആപ്പിൾ കമ്പനി.‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി’, എന്നാണ് അമേരിക്കൻ കമ്പനിയായ ആപ്പിൾ അറിയിച്ചത്.   ‘യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.   കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയിൽസ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങൾ നിർത്തി’ യെന്ന് ആപ്പിൾ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.       നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപുകളില്‍ നിന്നും…

    Read More »
  • Kerala

    ആര് വാഴും, ആര് വീഴും; ഐഎസ്‌എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്‌സി പോരാട്ടം

    ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ ഒരു തിരിച്ചു വരവ് അസാധ്യം.മുംബൈ സിറ്റിയെ നേരിടാന്‍ ഇന്നിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ സാധ്യതയിതാണ്.18 മത്സരങ്ങള്‍ വീതം കളിച്ച മുംബൈയും ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. ചെന്നൈയിന്‍ എഫ് സിക്കെതിരെ 3-0 ന്റെ ഉജ്വല ജയം സ്വന്തമാക്കിയതിന് ശേഷമാണ് മുംബൈയെ നേരിടാന്‍ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.ഈസ്റ്റ് ബംഗാളിനെ കീഴടക്കിയാണ് മുംബൈയുടെ വരവ്.ജയിക്കാനായാല്‍ സെമി സാധ്യത ഉറപ്പിക്കാന്‍ മുംബൈയ്ക്ക് കഴിയും.സീസണില്‍ ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനോട് മൂന്ന് ഗോളിന് മുംബൈ പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ സമയം രാത്രി 7:30ന് ഗോവയിലെ തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

    Read More »
  • Kerala

    നേര്യമംഗലം പാലത്തിന് ഇന്ന് 87–ാംപിറന്നാൾ

    നേര്യമംഗലം:ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച്‌ പാലമായ നേര്യമംഗലം പാലത്തിന് ഇന്ന് 87–ാംപിറന്നാള്‍.1935 മാര്‍ച്ച്‌ രണ്ടിന് തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണ് പാലം ഉദ്ഘാടനം ചെയ്തത്.എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച്‌ മൂന്നാര്‍ പാതയിലാണ് ഈ പാലം. 214 മീറ്റര്‍ നീളത്തില്‍ 4.9 മീറ്റര്‍ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്.1961ലും 2018 ലുമുണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച്‌ പെരിയാറിന് കുറുകെ, കൊച്ചി–ധനുഷ്‌കോടി ദേശീയപാതയില്‍ പ്രൗഢിയില്‍ വിരാജിക്കുകയാണ് 87-ാം വയസ്സിലും ഇന്ന് നേര്യമംഗലം പാലം.

    Read More »
  • Kerala

    തൂത്തുക്കുടി – മഡ്ഗാവ് ട്രെയിന്‍ സര്‍വീസിന് പച്ചക്കൊടി ലഭിക്കാൻ സാധ്യത

    കൊല്ലം: വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൊല്ലം – ചെങ്കോട്ട റെയില്‍വേ പാതയിലൂടെ തൂത്തുക്കുടി – മഡ്ഗാവ് ട്രെയിന്‍ സര്‍വീസിന് സാദ്ധ്യതയേറി.തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് ആരംഭിച്ച്‌ തിരുനെല്‍വേലി, തെങ്കാശി, പുനലൂര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മാംഗ്ലൂര്‍ വഴി ഗോവയിലെ മഡ്ഗാവ് വരെ എത്തുന്നതാണ് സര്‍വീസ്. സര്‍വീസ് നിലവില്‍ വന്നാല്‍ തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മലബാര്‍ മേഖലയിലേക്കും മാംഗ്ലൂരിലേക്കും നേരിട്ട് ട്രെയിന്‍ സര്‍വീസ് ലഭിക്കും.

    Read More »
  • Kerala

    അഞ്ചാം ക്ലാസുകാരൻ രക്ഷിച്ചത് ഇരുപതോളം വിദ്യാർഥികളുടെ ജീവൻ

    കൊച്ചി: ഡ്രൈവറില്ലാതെ തനിയെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച്‌ അഞ്ചാം ക്ലാസുകാരന്‍.ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് മറ്റു വിദ്യാർഥികളെ അപകടത്തിൽ നിന്നും രക്ഷിച്ചത്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍. ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ ഇരുപതോഴം വിദ്യാര്‍ഥികളുണ്ടായിരുന്നു.സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം.   സംഭവം ഇങ്ങനെ:വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു.ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല.ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്.മറ്റു കുട്ടികൾ പരിഭ്രാന്തരായി അലറി കരയുന്നതിനിടയിൽ ബസിലുണ്ടായിരുന്ന ആദിത്യൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിക്കയറി ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയായിരുന്നു.

    Read More »
  • Health

    പല്ല് വേദനയ്ക്ക് ചില പൊടിക്കൈകൾ

        ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം. എന്നാൽ കുറച്ച് ദിവസത്തേക്ക് വേദന തുടരുകയാണെങ്കിൽ, കൃത്യമായ കാരണം കണ്ടെത്താൻ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. പല്ലുവേദനയെ കൂടുതൽ നേരം അവഗണിക്കരുത്. ഈ പരിഹാരങ്ങൾ പരീക്ഷിച്ചതിന് ശേഷവും നിങ്ങൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക!   ചില പ്രകൃതിദത്തമായ പൊടിക്കൈകളാണ് താഴെ..   1. ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പണ്ടുകാലം മുതൽക്കെയുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കുറച്ച് ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് ഗ്രാമ്പൂ പലവിധത്തിൽ ഉപയോഗിക്കാം. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുക.         2. വെളുത്തുള്ളി ഇന്ത്യൻ പാചകത്തിലെ ഏറ്റവും സാധാരണമായ ഈ ഘടകം പല്ലുവേദനയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. നിങ്ങൾക്ക് വെളുത്തുള്ളി ചായ തയ്യാറാക്കാം…

    Read More »
Back to top button
error: