KeralaNEWS

കുസാറ്റ് പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ മെയ് മാസത്തിൽ

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ  തീയതി പ്രഖ്യാപിച്ചു.കുസാറ്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) മെയ് 15,  16,  17 തീയതികളില്‍ നടക്കും. അപേക്ഷകര്‍ക്ക് മാര്‍ച്ച്‌ 7 വരെ cusat.ac.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
 ബയോടെക്‌നോളജി, ബോട്ടണി, കെമിക്കല്‍ എഞ്ചിനീയറിംഗ്, കെമിസ്ട്രി, ഇലക്‌ട്രോണിക്‌സ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ബിടെക് പ്രോഗ്രാമുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി തുടങ്ങിയ വിഷയങ്ങള്‍ക്കാണ് കുസാറ്റ് ക്യാറ്റ് നടത്തുന്നത്.

Back to top button
error: