KeralaNEWS

പട്ടാപ്പകൽ പോലും രക്ഷയില്ല ; കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്

റാന്നി: പട്ടാപ്പകല്‍ റോഡിലിറങ്ങിയ കാട്ടുപന്നി ഓടിവന്ന് കാറിലിടിച്ച് വാഹനത്തിന് കേടുപാടുകൾ.ഇന്നലെ ഉച്ചക്ക് 12 മണിയോടെ കീക്കൊഴൂരിന് സമീപം ചാക്കപ്പാലം- വയലത്തല റോഡിലായിരുന്നു സംഭവം.ബ്ലോക്കുപഞ്ചായത്തംഗം പള്ളിയേത്ത് സാം പി.തോമസ് കുടുംബവുമൊത്ത് റാന്നിയില്‍ പോയി മടങ്ങുമ്ബോള്‍ വയലത്തല ശ്രീരാമവിലാസം കോളനി ഭാഗത്തുവച്ച് നടുറോഡിലാണ് കാട്ടുപന്നി ഓടിവന്ന് കാറിനിട്ട് ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.കാട്ടുപന്നി സമീപത്തെ കൈയ്യാല ചാടി രക്ഷപ്പെടുകയും ചെയ്തു.വനം വകുപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സാം പി.തോമസിന്റ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: