LIFEMovie

മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ ഫഹദ്

ഇപ്പോൾ തമിഴ് സിനിമലോകത്തെ ചർച്ച മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് അതേപറ്റി റിപ്പോർട്ടുകൾ പുറത്ത് വീട്ടിരിക്കുന്നത്.

 

മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്നു. ഉദയനിധിക്കൊപ്പം മാരി ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഫഹദ് ഫാസില്‍ മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.

 

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്.

Back to top button
error: