NEWS

പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കൂ, പക്ഷേ ഈ മിശ്രിതങ്ങൾ ഒഴിവാക്കൂ

ഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച്‌ കഴിക്കുന്നത് ഗുണത്തേക്കാളധികം ദോഷം ചെയ്യും. ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്തത് ഏതൊക്കെയാണെന്നു നോക്കാം.

1. പേരയ്ക്കയും വാഴപ്പഴവും: ഈ പഴങ്ങള്‍ രണ്ടും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍ സാധ്യത കൂടുതലാണ്.

2. പൈനാപ്പിളും പാലും: പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാല്‍ പൈനാപ്പിളിനൊപ്പം കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിള്‍, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകള്‍ ഇവയ്ക്കു കാരണമാകും.

3. ഓറഞ്ചും കാരറ്റും: ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും.

4. പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച്‌ നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം. കാരണം വിളര്‍ച്ച ഉണ്ടാകാനും ഹീമോഗ്ലോബിന്‍ അസന്തുലനത്തിനും ഇത് കാരണമാകും.

5. ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

ഡോ. മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: