Month: March 2022
-
Kerala
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ഇടുക്കിയില്‍ ആദ്യമായി വിമാനം പറന്നിറങ്ങും
ഇടുക്കി: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വര്‍ഷികത്തോട് അനുബന്ധിച്ച്, ഇടുക്കിയില്‍ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും.എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായി, വണ്ടിപ്പെരിയാറിലെ സത്രത്തില്‍ ഒരുങ്ങുന്ന എയര്‍സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് എയര്‍സ്ട്രിപ്പിന്റെ നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റര്‍ റണ്‍വേയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഹാംഗറിന്‍്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മാര്‍ച്ച് 25 ഓടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാക്കും.അടിയന്തര സാഹചര്യത്തില്‍ രാത്രിയിലും വിമാനമിറക്കാന്‍ സഹായിക്കുന്ന റണ്‍വേ ലൈറ്റിംഗ് ജോലികള്‍ മാത്രമാണ് ഇനി ഇവിടെ പൂർത്തിയാകാനുള്ളത്.മെയ് മാസം ആദ്യ വിമാനം ഇറക്കാനാകുമെന്നാണ് പ്രതീക്ഷ.
Read More » -
Kerala
ഒരൊറ്റ ഫുട്ബോൾ കിക്കിലൂടെ ലോകപ്രശസ്തനായ മലയാളി ബാലൻ; വയസ് നാലര
തൃശൂര്‍: ഒരു ഫുട്‌ബോള്‍ കിക്കിലൂടെ ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്ന മലയാളി ബാലനെ തന്നൊടൊപ്പം ഫുട്‌ബോള്‍ പരിശീലിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് റയല്‍ മഡ്രിഡ് താരം ടോണി ക്രൂസ്. ബെംഗളൂരുവിലെ ഹാപ്പി വാലി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആരോണ്‍.വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് ട്രിക് ഷോട്ടിലൂടെ പന്ത് അടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നാലര വയസ്സുകാരനായ ആരോണ്‍ റഫായേലിനെ കായിക പ്രമികള്‍ക്കിടയില്‍ പിരയങ്കരനാക്കിയത്. തൃശൂർ മാള അഷ്ടമിച്ചിറ നെല്ലിശേരി റഫായേലിന്റെ മകനാണ് ആരോൺ.ആരോണിന്റെ മികവു കണ്ടു ബോധ്യപ്പെട്ടാണ് ബെംഗളൂരു എഫ്‌സിയുടെ സോക്കര്‍ സ്‌കൂള്‍ ആരോണിനെ പരിശീലനത്തിനു തിരഞ്ഞെടുത്തത്. ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ ടോണി ക്രൂസിന്റെ ഫുട്‌ബോള്‍ അക്കാദമി ലോകവ്യാപകമായി ഒരു ട്രിക് ഷോട്ട് മത്സരം ഓണ്‍ലൈനായി നടത്തി.ആരോണ്‍ ടയറിനുള്ളിലേക്കു പന്തടിച്ചു കയറ്റുന്ന വിഡിയോ പോസ്റ്റ് ചെയ്യുമ്ബോള്‍ പിതാവായ റഫായേല്‍ കൂടുതലായൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ, മത്സരത്തിന്റെ ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം നേടിയത് ആരോണിന്റെ ട്രിക് ഷോട്ട്.ഒരാഴ്ച ടോണി ക്രൂസിനൊപ്പം മഡ്രിഡില്‍ പരിശീലനമായിരുന്നു സമ്മാനം.അടുത്ത മേയില്‍ പരിശീലനം…
Read More » -
Kerala
പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്നു മുതല്‍
തിരുവനന്തപുരം: പരീക്ഷകള്‍ക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്നു മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്.പത്താംക്ലാസുകാര്‍ക്ക് വൈകിട്ട് 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്ബറിലൂടെ സംശയനിവാരണം നടത്താം. പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതല്‍ പുനഃസംപ്രേഷണം ചെയ്യും. പൊതുപരീക്ഷയുള്ള കുട്ടികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.മുഴുവന്‍ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.
Read More » -
Kerala
(no title)
സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 81,767 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 70 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ…
Read More » -
Business
റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി ഉപരോധങ്ങൾ; ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി
മോസ്കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി. പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി. എസ് ആന്റ് പി കഴിഞ്ഞയാഴ്ച റഷ്യയുടെ റേറ്റിംഗ് ജങ്ക് പദവിയിലേക്ക് (അപകടകരം എന്ന നില) താഴ്ത്തി. ഈ ആഴ്ച ആദ്യം ഒരു ഉന്നത എംഎസ്സിഐ എക്സിക്യൂട്ടീവ് റഷ്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിക്ഷേപിക്കാനാകാത്തത് എന്ന് വിളിച്ചതിന് ശേഷം, അവരുടെ എല്ലാ സൂചികകളില്‍ നിന്നും റഷ്യന്‍ ഓഹരികള്‍ നീക്കം ചെയ്യുമെന്ന് ബുധനാഴ്ച സൂചികകളായ എഫ്ടിഎസ്ഇ റസ്സലും എംഎസ്സിഐയും പ്രഖ്യാപിച്ചു. മാര്‍ച്ച് 7 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് എഫ്ടിഎസ്ഇ റസ്സല്‍ പറഞ്ഞു. എംഎസ്സിഐ റഷ്യന്‍ സൂചികകളെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് ഒറ്റപ്പെട്ട വിപണികളിലേക്ക് പുനഃക്രമീകരിക്കുകയാണെന്നും അറിയിച്ചു. എംഎസ്സിഐയുടെ വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കില്‍ റഷ്യക്ക് 3.24 ശതമാനം വെയ്റ്റിംഗ് ഉണ്ട്. ഇന്‍ഡെക്‌സ് ദാതാവിന്റെ ആഗോള ബെഞ്ച്മാര്‍ക്കില്‍ ഏകദേശം 30 ബേസിസ് പോയിന്റ് വെയ്റ്റിംഗ് ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഈ…
Read More » -
Food
മുട്ട ഇങ്ങനെ ഒന്ന് പുഴുങ്ങി നോക്കിയാലോ?
മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക. കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല.മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം. ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്ബ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട…
Read More » -
Business
യുക്രൈനെ സഹായിക്കാന്‍ ചെല്‍സി എഫ്‌സിയെ വില്‍ക്കുന്നു….
കിവ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി എഫ്‌സിയെ വില്‍ക്കുമെന്ന് അറിയിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഒരു ചാരിറ്റി ഫണ്ടും രൂപീകരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അവസാനം തന്നെ അബ്രോമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞിരുന്നു. നിലവില്‍ ക്ലബ്ബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് നടത്തിപ്പ് അവകാശം. 2003ല്‍ ആണ് ഏകദേശം 1500 കോടിക്ക് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ആദ്യ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന ട്രോഫികള്‍ ചെല്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അബുദാബിയില്‍ വെച്ച് ആദ്യമായി ചെല്‍സി ആദ്യ ക്ലബ്ബ് ലോകകപ്പ് നേടിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അടുത്തയാളാണ് അബ്രമോവിച്ച് എന്നാണ്…
Read More » -
Business
വിസ, മാസ്റ്റര്‍ കാര്‍ഡ് റഷ്യയുമായുള്ള ഇടപാടുകളില്‍ നിന്നും പിന്മാറി
കിവ്: യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കെ റഷ്യയിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നും പിന്മാറി അന്താരാഷ്ട്ര കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്. റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. അതേസമയം 2 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുദ്ധക്കെടുതിയനുഭവിക്കുന്നവര്‍ക്കു വേണ്ടി നല്‍കുമെന്ന് വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ അറിയിച്ചു. മാസ്റ്റര്‍ കാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ നടത്തിയ ആകെ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 4 ശതമാനം റഷ്യയില്‍ നിന്നാണെങ്കില്‍ യുക്രെയ്‌ന്റെ സംഭാവന 2 ശതമാനമാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമനുസരിച്ച് ആ രാജ്യത്തു നിന്നും ലിസ്റ്റുചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ വിസ കാര്‍ഡ് അതിന്റെ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ട്. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കും രണ്ടാമത്തെ വലിയ വായ്പാ സ്ഥാപനവുമായ വിടിബിയും (വിടിബിആര്‍എംഎം) ഉള്‍പ്പെടെ വിവിധ റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച യു എസ്, ബ്രിട്ടന്‍, യൂറോപ്പ്,…
Read More » -
World
ഇന്ത്യയ്ക്ക് റഷ്യയുടെ ഉറപ്പ്; ഉപരോധം പ്രതിരോധ ഉപകരണങ്ങളുടെ വിതരണത്തെ ബാധിക്കില്ല
മോസ്‌കോ: റഷ്യയ്ക്കെതിരേ പ്രഖ്യാപിച്ച പാശ്ചാത്യ ഉപരോധം പ്രതിരോധ വിതരണത്തെ ബാധിക്കില്ലെന്നും എസ്-400 വ്യോമ പ്രതിരോധ സംവിധാനം പോലുള്ള നിര്‍ണായക കരാറുകള്‍ തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും റഷ്യ ഇന്ത്യക്ക് ഉറപ്പ് നല്‍കി. MiG സീരീസ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ റഷ്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കി. കാര്യങ്ങള്‍ ഇപ്പോഴും ചുരുളഴിയുകയാണ് എന്നാല്‍ ഇത് ഞങ്ങളെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് എയര്‍ സ്റ്റാഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ സന്ദീപ് സിംഗ് പറഞ്ഞു. ‘ഞങ്ങളുടെ നിലപാട് വളരെ ശക്തമാണ്, ഇരു രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം വളരെ മികച്ചതാണ്. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, പക്ഷേ അത് ഞങ്ങളെ അധികം ബാധിക്കരുത്. ഇത് ഞങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേനയ്ക്ക് എസ്-400 സിസ്റ്റത്തിന്റെ ആദ്യ ബാച്ച് ഇതിനകം ലഭിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ സ്പെയറുകള്‍ക്കും ഭാഗങ്ങള്‍ക്കുമായി റഷ്യന്‍ വിതരണക്കാരെയാണ്…
Read More » -
Business
ഫെബ്രുവരിയിലെ കിയ മോട്ടോഴ്‌സിന്റെ വില്‍പ്പന 8.5 % വര്‍ധിച്ചു
അനന്തപൂര്‍: ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ നേട്ടം കൊയ്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. കഴിഞ്ഞമാസത്തെ വില്‍പ്പന 8.5 ശതമാനം വര്‍ധിച്ച് 18,121 യൂണിറ്റായി ഉയര്‍ന്നതായി കിയ ഇന്ത്യ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ 16,702 യൂണിറ്റുകളായിരുന്നു കിയ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി തുടരുന്നതായി കമ്പനി പറയുന്നു. കിയയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 6,575 യൂണിറ്റുകളുമായി സെല്‍റ്റോസാണ് ഒന്നാമതുള്ളത്. സോനെറ്റ്, കാര്‍ണിവല്‍ എന്നീ മോഡലുകള്‍ യഥാക്രമം 6154, 283 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിഞ്ഞത്. ഫെബ്രുവരി പകുതിയോടെ വില്‍പ്പന ആരംഭിച്ച കാരന്‍സിന്റെ 5,109 യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി വ്യക്തമാക്കി. ”കാരന്‍സിന്റെ വിതരണം കൂടി ആരംഭിച്ചതിലൂടെ ഇന്ത്യയില്‍ സ്ഥാനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അനന്തപൂര്‍ പ്ലാന്റില്‍ മൂന്നാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിലൂടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കാനും ലക്ഷ്യമിടുന്നു” – കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞതായി…
Read More »