KeralaNEWS

വ്ലാദിമിർ പുടിനിൽ നിന്നും ഏറെ പഠിക്കാനുണ്ട് വൊളോദമിർ സെലൻസ്കി എന്ന യുക്രൈൻ ഭരണാധികാരിക്ക്

യുദ്ധം ചെയ്യാതെ കീഴടങ്ങുകയും  സ്വന്തം ജനതയാൽ നിഷ്‌കാസിതരാക്കപ്പെടുകയും ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക്‌ നിർദ്ദയം എറിയപ്പെടുകയും ചെയ്ത രാജാക്കന്മാരെപ്പറ്റി മാക്യുവല്ലി ‘പ്രിൻസിൽ’ പറയുന്നുണ്ട്‌.എന്നേ നയപരമായി പരിഹരിക്കേണ്ട ഒരു പ്രശ്നം ഇപ്പോഴത്തെ യുദ്ധമാക്കി മാറ്റിയത് വൊളോദമിർ സെലൻസ്കി എന്ന യുക്രൈനിന്റെ മോശം ഭരണാധികാരി തന്നെയാണ്.അമേരിക്കയെയും നാറ്റോ രാജ്യങ്ങളെയും അമിതമായി വിശ്വസിച്ചു നയതന്ത്രമായി നേരിടേണ്ട വിഷയം യുദ്ധമായി മാറ്റാൻ സെലൻസ്കി വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.
 തന്നെയുമല്ല, സ്വന്തം ജനങ്ങൾക്ക് ആയുധം നൽകി അവരെ മനുഷ്യ കവചങ്ങളാക്കി അവരുടെ മരണം ആയുധങ്ങളാക്കി ചാനലുകൾക്ക് മുമ്പിൽ പൊട്ടികരഞ്ഞു, മുന്നിൽ നിന്ന് നയിക്കുന്നതായി അഭിനയിച്ചു യുക്രൈൻ ജനതയെ അപകടത്തിലേക്ക് നയിക്കുന്ന ഒരു കഴിവു കെട്ട ഭരണാധികാരി കൂടിയാണ് യുക്രയ്ൻ പ്രസിഡന്റ് സെലൻസ്കി എന്ന് പറയേണ്ടി വരും. പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും കൊടുക്കുന്ന താരപദവിക്ക് അപ്പുറം വെറും പരാജയമാണ് അയാൾ.അപ്പുറത്തെ വശത്തു പുടിൻ എന്ന ഭരണാധികാരി തികഞ്ഞ രാജ്യസ്നേഹി , യുദ്ധ മേഖലയിൽ നിപുണൻ , കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും-  പുടിനിൽ നിന്ന് ഏറെ പഠിക്കാനുണ്ട് സെലൻസ്കി.യുദ്ധം ഒരിക്കലും നല്ലതിനല്ല,റഷ്യൻ അധിനിവേശം എന്നെക്കെ വിശേഷിപ്പിക്കുന്നതിന് പകരം അതിന്റെ കാരണം സഹിതം മനസ്സിലാക്കുന്നത് നല്ലത്.
2006വരെ റഷ്യക്കൊപ്പമായിരുന്നു യുക്രൈന്‍. 2004മുതല്‍ 2006വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷമാണ് ഈ മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചത്. അതിനുശേഷം റഷ്യൻ ചേരിയിൽ നിന്നും മാറി അമേരിക്കയോടായി യുക്രൈൻ്റെ കൂറ്.അമേരിക്കയോടുള്ള യുക്രൈൻ്റെ അമിത വിധേയത്വത്തില്‍ അന്നേ റഷ്യ അപകടം മണത്തിരുന്നു.അന്നുമുതല്‍ റഷ്യ യുക്രെെനെ ശത്രുപക്ഷത്താണ് കാണുന്നതും.
റഷ്യ- യുക്രെെൻ യുദ്ധത്തിൻ്റെ യഥാർത്ഥ കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അത് നാറ്റോ എന്നാണ്.നാറ്റോ കൂട്ടായ്മയുമായുള്ള യുക്രെെൻ്റെ ബന്ധമാണ് റഷ്യയെ അസ്വസ്ഥമാക്കിയതും ഇപ്പോൾ ഒരു യുദ്ധത്തിലേക്ക് നയിച്ചതും.നാറ്റോ രാജ്യങ്ങളുമായി യുക്രെെൻ നിരന്തരം ബന്ധം പുലർത്തുന്നതും യുക്രൈന്‍ വൈകാതെ, നാറ്റോ അംഗമാകും എന്നുള്ള സൂചനകളും റഷ്യയെ ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
1949ലാണ് നോര്‍ത്ത് അറ്റ്‌ലാൻ്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ സ്ഥാപിതമായത്.ശീതയുദ്ധ സമയത്ത് സോവിയറ്റ് യൂണിയന് ഏറ്റവും കൂടുതൽ ഭീകണി ഉയർത്തിയതും നാറ്റോ സഖ്യമായിരുന്നു.സോവിയറ്റ് കാലത്തെന്ന പോലെ നാറ്റോ സഖ്യം ഇപ്പോഴും റഷ്യയ്ക്ക് ഭീഷണിയാണ്.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വലിയൊരു ശക്തിയായി ഉയർന്നു വന്ന സോവിയറ്റ് യൂണിയനെ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപമെടുത്തതാണ് ഈ സെെനിക കൂട്ടായ്മ.തുടക്കത്തില്‍ ഈ കൂട്ടായ്മയിൽ 12 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ(?തകർത്തതോടെ) യൂണിയൻ വിട്ടുവന്ന പല രാജ്യങ്ങൾക്കും നാറ്റോ അംഗത്വം നൽകി.സോവിയറ്റ് യൂണിയൻ്റെ ഭാഗമായ യുക്രൈനെയും ജോര്‍ജിയേയും നാറ്റോയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവരികയുമാണ്.ഈ രാജ്യങ്ങൾ നാറ്റോയിൽ ചേര്‍ന്നാല്‍ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചത്യ ശക്തികള്‍ക്ക് റഷ്യയെ ആക്രമിക്കാന്‍ വളരെ എളുപ്പമാകും.അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും അത് തടയുക എന്നുള്ളതാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതും.
യുക്രൈനിനെ ഒപ്പം ചേര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് നാറ്റോ പിന്‍മാറണം എന്ന ആവശ്യം റഷ്യ ആദ്യം മുതല്‍ക്കുതന്നെ ഉന്നയിക്കുന്നതാണ്.എന്നാല്‍ നാറ്റോ രാജ്യങ്ങളും ഉക്രൈനും ഈ ആവശ്യത്തോടു മുഖം തിരിക്കുകയാണ് ചെയ്തത്. ഉക്രൈനിന്റെയും നാറ്റോയുടെയും നിഷേധാത്മക നിലപാടാണ് പുടിനെ പ്രകോപിപ്പിച്ചതും ആക്രമണത്തിലേക്ക് നയിച്ചതും.നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ ഒരു മിലിട്ടറി കൂട്ടായ്മയാണ്.അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്ന ശീതയുദ്ധ കാലത്ത് സോവറ്റ് യൂണിയന് എതിരെ ഒന്നിച്ചവരാണ് ഈ രാജ്യങ്ങള്‍.

Back to top button
error: