KeralaNEWS

ജവാനും എംസിയും ഒസിയും കിട്ടാനില്ല; കുടിയൻമാർക്കിത് കഷ്ടകാലം

ദ്യശാലകളില്‍ ജനപ്രിയ ബ്രാന്‍ഡുകളായ റമ്മും ബ്രാണ്ടിയും കിട്ടാനില്ലെന്ന് പരാതി.ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്.കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.കൊവിഡ് നിയന്ത്രണം പരിഗണിച്ച്‌ ഓര്ഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആക്ഷേപം.
അതേസമയം സർക്കാർ മേഖലയിൽ മദ്യ ഉൽപ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിനു കത്തു നൽകി.ജവാൻ റമ്മിന്റെ ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമാണ് ബവ്കോയുടെ പ്രധാന ആവശ്യം.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ആണ് ജവാന്റെ ഉൽപ്പാദകർ.ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി.നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്.സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല.

Back to top button
error: