KeralaNEWS

ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുന്നു;കൂടുതല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും

ന്യൂഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുന്നു.മാര്‍ച്ച്‌ പത്തിനുള്ളില്‍ 80 വിമാനങ്ങളിലായി മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കാനാവുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.അറിയിച്ചു.
ഇന്ന് രാവിലെ 8 മണിക്കുള്ളില്‍ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങള്‍ ദില്ലി വിമാനത്താവളത്തിലും, 2 എയര്‍ഫോര്‍സ് വിമാനങ്ങള്‍ ഹിന്‍ഡന്‍ എയര്‍ ബേസിലും എത്തും.കൂടുതല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും.
യുക്രൈനില്‍ നിന്ന് 35 വിമാനങ്ങളിലായി ഇതുവരെ 7000 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു

Back to top button
error: