FoodHealthLIFE

ബെല്ലി ഫാറ്റ് കുറക്കാൻ കുറച്ച് കുറുക്കു വഴികൾ

വയര്‍ കുറയ്ക്കാന്‍ നമ്മൾ എന്തൊക്കെ കാര്യങ്ങളാണല്ലേ ചെയ്യുന്നത്.! ശരീരത്തിൽ ആവശ്യമില്ലാതെ അടിഞ്ഞുകൂടിയിരിക്കുന്ന ഫാറ്റ് കുറക്കാൻ ചില നിത്യോപയോഗ വസ്തുക്കൾക്കാകും.

അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഏതൊക്കെ വസ്തുക്കളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം.

 

 

 

1. പീനട്ട് ബട്ടർ

പീനട്ട് ബട്ടറിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുറേ നേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഈ അടുക്കള ചേരുവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കണം

 

 

2. ഉലുവ

അടുക്കളയ്ക്കുള്ളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു സാധനമാണ് ഉലുവ.  വയറ്റിലെ കൊഴുപ്പ് ഉരുകാൻ ഇത് വളരെ ഫലപ്രദമാണ്. ഇതിൽ നാരുകളും മെറ്റബോളിസവും ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.  അ കാരണം ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കും. ഇതോടൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉലുവ വെള്ളം സഹായിക്കുന്നു.

 

 

3.മട്ടർ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് പീസ് അഥവാ മട്ടർ.  ഇത് വയറിലെ കൊഴുപ്പ് വെള്ളം പോലെ ഉരുക്കാൻ സഹായിക്കും. പ്രോട്ടീനിനൊപ്പം വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു

Back to top button
error: