Month: March 2022
-
NEWS
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മ്മാണത്തിന് സാന്‍മിന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് റിലയന്‍സ്
മുംബൈ: ഹൈടെക് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രംഗത്ത് മുന്നേറാന്‍ അമേരിക്കന്‍ കമ്പനിയായ സാന്‍മിന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചെന്നൈയില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് യുഎസില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സാന്‍മിന കോര്‍പ്പറേഷനുമായി റിലയന്‍സ് ജോയ്ന്റ് വെഞ്ച്വറിന് രൂപം നല്‍കിയത്. ഇതുവഴി 1,670 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. 5ജി കമ്മ്യൂണിക്കേഷന്‍സ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങള്‍, പ്രതിരോധം, എയ്റോസ്പേസ് എന്നിവയ്ക്കായി ഹാര്‍ഡ്വെയര്‍ നിര്‍മിക്കാനാണ് പുതിയ സംരഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റിലയന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. സംയുക്ത സംരഭത്തില്‍ 50.1 ശതമാനം പങ്കാളിത്തം റിലയന്‍സിനായിരിക്കും. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ചെന്നൈയിലെ സാന്‍മിനയുടെ കാമ്പസിലായിരിക്കും. പിന്നീട് രാജ്യത്തെ മറ്റ് നിര്‍മാണ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ഹൈ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ഹാര്‍ഡ്വെയറിന് മുന്‍ഗണന നല്‍കി ഒരു ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ഹബ് സൃഷ്ടിക്കാനാണ് ഇരുകമ്പനികളുടെയും ഉദ്ദേശം. ഇന്ത്യയില്‍ ഹൈടെക് നിര്‍മാണത്തിനുള്ള സുപ്രധാന വിപണി അവസരം ആക്സസ് ചെയ്യുന്നതിനായി സാന്‍മിനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക്…
Read More » -
Kerala
സ്വാദൂറും ക്യാരറ്റ് ഹൽവ തയ്യാറാക്കാം
വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ക്യാരറ്റ് ഹൽവ.സ്വാദൂറും ക്യാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഉണ്ടാക്കാൻ വേണ്ട ചേരുവകൾ… ക്യാരറ്റ് – 4 എണ്ണം പാൽ- 1. 1/2 കപ്പ് പഞ്ചസാര- 1 കപ്പ് നെയ്യ്-3 ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപൊടി- 1 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് – 10 എണ്ണം (ചെറുതായി അരിഞ്ഞത്) ഉണക്ക മുന്തിരി- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം ക്യാരറ്റ് ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. പാത്രം ചൂടായി കഴിഞ്ഞാൽ നെയ്യ് ഒഴിക്കുക. നെയ്യ് നല്ല പോലെ ചൂടായശേഷം അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇടുക. അണ്ടിപരിപ്പ് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്തു കോരി മാറ്റിവയ്ക്കുക. അണ്ടിപ്പരിപ്പ് വറുക്കാന്‍ ഉപയോഗിച്ച അതേ പാത്രത്തിലേക്ക് അരിഞ്ഞു…
Read More » -
Business
ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ഐഎംഎഫ്
കൊളംബോ: ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണെന്ന് ഐഎംഎഫ്. പൊതുകടം അനിയന്ത്രതമായ തലത്തില്‍ എത്തിയതോടെയാണ് രൂക്ഷ പ്രതിസന്ധി ഉടലെടുക്കുന്നത്. കരുതല്‍ ശേഖരം കുറയുന്നതിനാല്‍ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധിയുടെയും പിടിയിലാണ്. അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്കുള്ള ബില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നില്ല. ‘ശ്രീലങ്കയെ കോവിഡ്-19 സാരമായി ബാധിച്ചു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്, പൊതുകടം ഉയര്‍ന്നു. അതിന്റെ അപകടങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും രാജ്യം ഇരയാകുന്നു. 2019 ലെ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണം, സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. 2019 അവസാനത്തോടെ വലിയ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന നയ മാറ്റങ്ങള്‍ സംഭവിച്ചു” ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഒരു പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക വീണ്ടെടുക്കല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, സുസ്ഥിരമല്ലാത്ത തലത്തിലേക്ക് ഉയര്‍ന്ന പൊതുകടം, കുറഞ്ഞ അന്താരാഷ്ട്ര കരുതല്‍ ശേഖരം, വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വലിയ സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ടെന്ന് ഐഎംഎഫ് ഡയറക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ദ്വീപിന്റെ സമ്പദ്വ്യവസ്ഥയില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്നും…
Read More » -
Business
കാനറാ ബാങ്ക് എഫ്.ഡി. പലിശ നിരക്ക് ഉയര്‍ത്തി
ബെംഗളൂരു: വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കാനറാ ബാങ്ക്. പലിശ നിരക്കില്‍ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 മുതല്‍ 45 ദിസവം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിസവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിന് 5.1 ശതമാനമാണ് പുതുക്കിയ നിരക്ക്. രണ്ട് വര്‍ഷം വരെയുള്ളവയ്ക്ക് 5ല്‍ നിന്ന് 5.15 ശതമാനമായി നിരക്ക് ഉയര്‍ത്തി. 2-3 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനവും 3-5 വര്‍ഷം വരെയുള്ളവയ്ക്ക് 5.25 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.…
Read More » -
LIFE
” എഴുത്തോല”യിൽ പുതുമുഖങ്ങൾക്ക് അവസരം
പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന “എഴുത്തോല” എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്. 4 മുതൽ 6വയസ്സ് വരെയുള്ള പത്തു ആൺകുട്ടികളെയും പെൺകുട്ടികളെയും,8 മുതൽ 12 വയസ്സ് വരെയുള്ള മൂന്നു പെൺകുട്ടികളെയും 30 മുതൽ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതൽ 30 വരെയുള്ള ഒരു സ്ത്രീയെയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്. ശങ്കർ,നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. <span;>ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ശ്രീജിത്ത് പാച്ചേനി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ്മ, വരികള്‍-ബിലു പത്മിനി നാരായണന്‍, കലാസംവിധാനം-സതീഷ് നെല്ലായ,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം,പ്രോജക്ട് ഡിസൈനര്‍-എം ജെ ഷൈജു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ് വിജയന്‍,ഡിസൈന്‍- ഷിബിന്‍…
Read More » -
Business
വാരാന്ത്യത്തില്‍ വിപണി കരടിക്ക് കീഴടങ്ങുമോ?
മുംബൈ: വാരാന്ത്യ വ്യാപാരത്തിലും നേട്ടം നിലനിര്‍ത്താനാകാതെ ഓഹരിസൂചികള്‍. നിഫ്റ്റി 16,300ന് താഴെയെത്തി. സെന്‍സെക്സ് 717 പോയന്റ് താഴ്ന്ന് 54,385ലും നിഫ്റ്റി 209 പോയന്റ് നഷ്ടത്തില്‍ 16,288ലുമാണ് വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും ആഗോള വിപണിയില്‍ അസംകൃത എണ്ണവില ഉയരുന്നതുമൊക്കെയാണ് സൂചികകളെ ബാധിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.
Read More » -
LIFE
നാരദന്‍ ടീം ഇന്നത്തെ മാധ്യമങ്ങളെക്കുറിച്ച്
മാധ്യമ ലോകത്തെ മാറിയ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു ബോളിവുഡ് ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു നാരദന്‍ ടീം. മുംബൈയില്‍ നാരദന്‍ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലയാളത്തിലെ മിന്നും താരങ്ങള്‍. അതിനിടെയാണ് താരങ്ങള്‍ മാധ്യമ വേട്ടയെപ്പറ്റിയും ആര്യൻ ഖാന്റെ അറസ്റ്റിനെ പറ്റിയും ചർച്ച ചെയതത്. ആര്യന്‍ ഖാനെതിരെയുള്ള കേസിന് പുറകില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായിരുന്നെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്. വാര്‍ത്തകള്‍ക്കായുള്ള മത്സരമാണ് മാധ്യമരംഗം നേരിടുന്ന വെല്ലുവിളിയെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. ‘നാരദന്‍’ എന്ന പുതിയ ചിത്രത്തിലൂടെ സംവദിക്കുന്നതും മാധ്യമ ലോകത്തെ ഈ പ്രവണതകളെ കുറിച്ചാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമായിരുന്നു മകനെതിരെയുള്ള മയക്ക് മരുന്ന് കേസെന്ന് തെളിഞ്ഞിരിക്കയാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തല്‍. കേസും അറസ്റ്റും കഴിഞ്ഞ് 4 മാസം പിന്നിടുമ്പോഴാണ് ആരോപണത്തില്‍ തെളിവുകള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഒരാളെ അപകീര്‍ത്തിപ്പെടുത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന രീതി തെറ്റാണെന്നും ഈ കാലയളവില്‍ നടന്ന മാധ്യമ…
Read More » -
Movie
നാരദൻ, വർത്തമാനകാല മാധ്യമ സംസ്കാരത്തിൻ്റെ നേർചിത്രം
അര്‍ണാബ് ഗോസ്വാമിയുടെ കഥ നമ്മുടെ മാധ്യമരംഗം അത്ര വേഗം മറക്കാൻ സാധ്യതയില്ല. ആക്രോശം എന്ന ഒറ്റ വാക്കില്‍ തെളിയുന്ന ആദ്യ രൂപമാണ് അർണാബ്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഒരു വലയം അര്‍ണാബിന് ചുറ്റും എന്നുമുണ്ട്. മാധ്യമ മര്യാദയുടെ പരിധികളൊന്നും ഇദ്ദേഹത്തിനു ബാധകമല്ല. ചര്‍ച്ചയ്ക്കു ക്ഷണിച്ചുവരുത്തുന്ന മാന്യന്മാരെ ഏറ്റവും മോശമായ ഭാഷയില്‍ അധിക്ഷേപിക്കാന്‍ അര്‍ണാബിനു ഒരു മടിയുമില്ല. ബി.ജെ.പിയുടെ പ്രവാചകനായി മാറിയ അർണാബ്, സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കാനും മിടുക്കനാണ്. ഒടുവിൽ സ്വന്തം അതിബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും ഫലമായി അര്‍ണാബിന് ദീർഘനാൾ ജയിലറക്കുളളിൽ കഴിയേണ്ടിവന്നു. ഇതേ രീതിയിൽ മാധ്യമരംഗത്തെ കുത്സിത പ്രവർത്തികളും ടി.ആര്‍.പി റേറ്റിംഗിനു വേണ്ടി നടത്തുന്ന കുതന്ത്രങ്ങളും യഥാതഥമായി ആവിഷ്ക്കരിക്കുന്ന, സമകാലിക സംഭവങ്ങളുടെ കണ്ണാടിയാണ് ‘നാരദൻ’എന്ന ചിത്രം. ഉണ്ണി ആർ രചിച്ച് ആഷിക് അബു സംവിധാനം ചെയ്ത ‘നാരദൻ’ മലയാളിയുടെ കണ്ണു തുറപ്പിക്കുന്ന മികച്ചൊരു ചലച്ചിത്രാനുഭവമാണ്. യുക്തിസഹമല്ലാത്ത, ജനാധിപത്യ വിരുദ്ധമായ മാധ്യമ ചർച്ചകൾ, വാർത്തയ്ക്കും റേറ്റിംഗിനും വേണ്ടിയുള്ള വിഷലപ്തിതമായ ദുഷിച്ച…
Read More » -
Kerala
ഗവ.ആയുര്‍വേദ ആശുപത്രിയില്‍ എക്സ്-റേ ടെക്നീഷ്യന്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ
എറണാകുളം: ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ എക്സ്-റേ ടെക്നീഷ്യന്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായപരിധി: 40 വയസ്. വേതനം: 14700 രൂപ. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
Read More » -
Kerala
ഉമ്മൻചാണ്ടിയെ തള്ളി എ ഗ്രൂപ്പ് വീണ്ടും സജീവമാക്കി ബെന്നി ബഹനാൻ
കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും ഇപ്പോൾ കെ മുരളീധരനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിൽ എ ഗ്രൂപ്പ് വീണ്ടും ശക്തിപ്പെടുത്താൻ നീക്കം.ബെന്നി ബെഹന്നാനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.ചെന്നിത്തലയുമായി ഉമ്മന്‍ ചാണ്ടി അടുപ്പത്തിലാണ്.ഈ സാഹചര്യം ഗ്രൂപ്പിന് ഗുണം ചെയ്യില്ലെന്നാണ് ബെന്നിയുടെ നിലപാട്. കോഴിക്കോട്ടെ എംപി എംകെ രാഘവനും ഈ പക്ഷത്താണ്. എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തെ തെറ്റി പിരിഞ്ഞിരുന്നു.സുധാകരനൊപ്പമാണ് തിരുവഞ്ചൂര്‍.ഭാവിയില്‍ കെപിസിസി അധ്യക്ഷനാകാന്‍ കെസി വേണുഗോപാല്‍-വിഡി സതീശന്‍ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിക്കാനാണ് ബെന്നിയുടെ ഈ തിരക്കിട്ട നീക്കം.പുനഃസംഘടന അട്ടിമറിക്കാന്‍ ഹൈക്കമാണ്ടിന് കത്തെഴുതിയ നാലു പേരില്‍ രണ്ടു പേര്‍ ബെന്നിയും രാഘവനുമാണ്.ഹൈബി ഈഡനും ടി എന്‍ പ്രതാപനുമായിരുന്നു മറ്റു രണ്ടു പേര്‍. ഇതില്‍ പ്രതാപനും പഴയ എ ഗ്രൂപ്പുകാരനാണ്. എ ഗ്രൂപ്പിനെ മൊത്തത്തില്‍ വിഡി-കെസി പക്ഷത്തേക്ക് അടുപ്പിച്ച് ഐയെ ദുര്‍ബ്ബലമാക്കുകയാണ് ബെന്നിയുടെ ലക്ഷ്യം. ഇതിന് പക്ഷേ ഉമ്മന്‍ ചാണ്ടി അനുകൂലമല്ല.സുധാകരനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം.ഗ്രൂപ്പ് പ്രവര്‍ത്തനം…
Read More »