KeralaNEWS

ഗ്യാസ് ഏജന്‍സി വീടിന് പുറത്തിറക്കി വെച്ചിരുന്ന പാചകവാതക സിലിണ്ടര്‍  പൊട്ടിത്തെറിച്ചു

റ്റപ്പാലം: ഗ്യാസ് ഏജന്‍സി വീടിന് പുറത്തിറക്കി വെച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ഒറ്റപ്പാലത്തിന് സമീപം കാഞ്ഞിരക്കടവ് പുളിഞ്ചോട്ടില്‍ കുളത്തിങ്കല്‍ ശരീഫിന്‍റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന സീല്‍ പൊട്ടിക്കാത്ത സിലിണ്ടറാണ് ഇന്നലെ ഉച്ചക്ക്  പൊട്ടിത്തകര്‍ന്നത്.സിലിണ്ടറിന്‍റെ സ്ഫോടനത്തില്‍ വീടിന്‍റെ മേല്‍ക്കൂരയിലെ ഓടുകളും നിലത്തെ ടൈലുകളും തകര്‍ന്നു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് ഇന്‍ഡ്യന്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് 16.4 കിലോയുടെ ഗ്യാസ് നിറച്ച സിലിണ്ടര്‍ വീട്ടിലെത്തിയത്.സിലിണ്ടറിന്‍റെ മുകള്‍ ഭാഗം നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്.

Back to top button
error: