Month: March 2022

  • World

    ”ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്, ഭീകരരല്ല; ഇനി എത്രനാള്‍ ഇങ്ങനെ കഴിയണം? എംബസി ഹെല്‍പ്ലൈനുകളില്‍നിന്ന് മറുപടിയില്ല” സഹായത്തിനായി കേണപേക്ഷിച്ച് വിദ്യാര്‍ഥികള്‍

    ന്യൂഡല്‍ഹി: ‘രക്ഷാദൗത്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഒരു സന്ദേശം പോലുമയച്ചില്ല, ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്, ഭീകരരല്ല. ഇനിയെങ്കിലും രക്ഷിക്കണം. മിസൈലുകള്‍ ചുറ്റും വീഴുന്നു. ഒരാഴ്ചയിലേറെയായി ഞങ്ങള്‍ ബങ്കറുകളില്‍ ശ്വാസമടക്കി കഴിയുന്നു.’ കിഴക്കന്‍ യുക്രെയ്‌നിലെ സുമി സര്‍വകലാശാലയില്‍ രണ്ട് ഹോസ്റ്റലുകളിലെ ഭൂഗര്‍ഭ ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ കരഞ്ഞപേക്ഷിക്കുന്നു. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള സുമിയില്‍ ഏതാനും ദിവസങ്ങളായി ഇരുസേനകളും തമ്മില്‍ പോരാട്ടം രൂക്ഷമാണ്. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിനു 2 കിലോമീറ്റര്‍ അകലെയുള്ള വൈദ്യുതി പ്ലാന്റ് റഷ്യന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നു. പിന്നാലെ ബങ്കറിലെ വൈദ്യുതി നിലച്ചു. ‘ഞങ്ങളുടെ കൈവശമുള്ള വെള്ളവും ഭക്ഷണവും തീര്‍ന്നു. പുറത്ത് വീഴുന്ന മഞ്ഞ് ബക്കറ്റില്‍ ശേഖരിച്ച് അതില്‍ നിന്നുള്ള വെള്ളമാണ് കുടിക്കുന്നത്. ഒരു ബിസ്‌കറ്റ് 3 പേര്‍ വീതം പങ്കുവച്ച് വിശപ്പടക്കുകയാണ്. പലരും രോഗാവസ്ഥയിലായി.’വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ‘ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ രക്ഷാദൗത്യത്തിനായി 16 ബസുകള്‍ കാത്തുകിടക്കുകയാണെന്ന് കെയര്‍ടേക്കര്‍ അറിയിച്ചു. പക്ഷേ,…

    Read More »
  • Sports

    സെലക്ഷന്‍ യോഗങ്ങളില്‍ ഗാംഗുലിയുടെ സാന്നിധ്യം; അസ്വസ്ഥരായി സെലക്ടര്‍മാര്‍; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്‌

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ യോഗങ്ങളില്‍ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പങ്കെടുക്കുന്നതായി ആരോപണങ്ങള്‍ ശക്തമാകുന്നു. സെലക്ഷന്‍ യോഗങ്ങളിലെ ഗാംഗുലിയുടെ സാന്നിധ്യം സെലക്ടര്‍മാരെ അസ്വസ്ഥരാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അടുത്തിടെ ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പതിവാകുന്നതിനിടെയാണ്, ഗാഗംലി അര്‍ഹതിയില്ലാതെ സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളുടെ ഭാഗമാകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പുതിയ ചില വെളിപ്പെടുത്തലുകളും പുറത്തുവരുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ളതും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളതുമായി മൂന്ന് സിലക്ടര്‍മാര്‍, സെലക്ഷന്‍ യോഗങ്ങളില്‍ സ്ഥിരമായുള്ള ഗാംഗുലിയുടെ സാന്നിധ്യം സ്ഥിരികീരിച്ചു. ഓണ്‍ലൈനായുള്ള യോഗങ്ങളില്‍ ഗാംഗുലി സ്വയം ലോഗ് ഇന്‍ ചെയ്യും, എന്നാല്‍ അദ്ദേഹത്തിന്റെ പദവിയും മറ്റും കാരണം ആരും എതിര് പറയാറില്ല, സെലക്ഷന്‍ യോഗങ്ങളിലെ ഗാംഗുലിയുടെ സാന്നിധ്യം, പല അംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, പലരും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മടിക്കുന്നുമുണ്ട്, സെലക്ടര്‍മാര്‍ പറഞ്ഞതായി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെശേഷം നടന്ന എല്ലാ സെലക്ഷന്‍ യോഗങ്ങളിലും ഗാംഗുലി പങ്കെടുത്തതായി ഒരു ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായും…

    Read More »
  • Kerala

    ക്ലാസിൽ കയറാതെ കളിക്കാൻ പോയാലും സിനിമയ്ക്കു പോയാലും ആ നിമിഷം ഇനി വീട്ടിലറിയും, ക്ലാസ് മുറികളിലെ ഹാജർ അറിയാൻ ഇനി അറ്റന്റൻസ് മൊബൈൽ ആപ്

    കോഴിക്കോട്: ക്ലാസിൽ നിന്ന് മുങ്ങി കറങ്ങാൻ പോകുന്നവരും കളിക്കാൻ പോകുന്നവരും സിനിമയ്ക്കു പോകുന്നവരുമൊക്കെ കരുതിയിരിക്കുക. സംഗതി ആ നിമിഷം വീട്ടിലിറിയും. മറ്റാരുമല്ല സ്വന്തം കൂട്ടുകാർ തന്നെയാണ് നിങ്ങൾക്ക് ഈ ആപ് വച്ചത്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ‘ത്രൈവ്‌’ എന്ന ഡിജിറ്റൽ ആപ് ശരിക്കും കുട്ടികളെ ആപ്പിലാക്കുന്നതാണ്. സ്കൂളിൽ ഇനി വിദ്യാർത്ഥികളുടെ ഹാജർ അടയാളപ്പെടുത്താൻ ഈ ആപ്പ്‌ ആയിരിക്കും ഉപയോഗിക്കുക. ഓരോ ദിവസത്തെ ഹാജർ എടുക്കാനും അത് ഉടനെ തന്നെ രക്ഷിതാക്കളിലേക്ക്‌ എത്തിക്കാനും ഈ ആപ്പിലൂടെ കഴിയും. വിദ്യാലയങ്ങളിലെ കഴിഞ്ഞ് പോയ ദിവസങ്ങളിലെ ഹാജർ നില എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും ഓരോ കുട്ടിയും ഏതെല്ലാം ദിവസം അവധി എടുത്തു എന്ന് പെട്ടെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് രക്ഷിതാക്കളെ വിളിക്കാനും ആപ്പിൽ സൗകര്യമുണ്ട്. സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾകമ്പ്യൂട്ടർ സയൻസ് അധ്യാപകരായ അബ്ദുൽ നിസാർ, വി ടി. അനസ്, എന്നിവരുടെ നേതൃത്വത്തിൽ പ്ലസ്…

    Read More »
  • India

    സംഗതി നിസാരമല്ല, യൂട്യൂബ് ക്രിയേറ്റര്‍മാര്‍ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്തത് 6800 കോടി

    ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ മാറുന്നതായി റിപ്പോര്‍ട്ട്. യൂട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്തതായും 6.83 ലക്ഷത്തിലധികം തൊഴില്‍ സൃഷ്ടിച്ചതായും ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 6,000ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളും ബിസിനസുകാരുമായി നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് പഠനം പുറത്തുവിട്ടത്. രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്സിന് സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ശക്തിയായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുറഞ്ഞത് ഒരുലക്ഷം രൂപ വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ഷം തോറും 60 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. വരുമാനം ലഭിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരാന്‍ കാരണമാകുന്നു. പരസ്യം, പരസ്യേതര വരുമാനം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഓക്സ്‌ഫോഡിന്റെ പഠനം. യൂട്യൂബ് ക്രിയേറ്റര്‍മാര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ദാതാക്കളാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

    Read More »
  • Kerala

    യുക്രെയ്നിലെ ഈ തടാകത്തിൽ ആരും നീന്തില്ല: നീന്തുന്നവർ ഭൂമി വിട്ട് മറ്റൊരു ലോകത്തെത്തും !!

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധങ്ങളിലൊന്ന് ഇപ്പോൾ യൂറോപ്പി‍ൽ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ റഷ്യയും യുക്രെയ്നും തമ്മിലാണ് യുദ്ധം. യുക്രെയ്ൻ നാറ്റോ സഖ്യസേനയിൽ ചേരാൻ ഉദ്ദേശമിടുന്നതും മറ്റു കാരണങ്ങളും റഷ്യയെ പ്രകോപിപ്പിക്കുകയും അധിനിവേശത്തിനു വഴിയൊരുക്കുകയും ചെയ്തു. യൂറോപ്പിലെ ഏറ്റവും പ്രോജ്ജലമായ സാംസ്കാരികചരിത്രവും മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യവുമുള്ള രാജ്യമാണ് യുക്രെയ്ൻ. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഒരു രാജ്യമായതിനാ‍ൽ തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നിൽ കാണാം. മധ്യ യുക്രെയ്നിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. ഒട്ടേറെ നിഗൂഢതകൾ പേറിയാണ് ഈ ജലാശയം അവിടെ സ്ഥിതി ചെയ്യുന്നത്. ഈ തടാകക്കരയിലേക്ക് തദ്ദേശീയർ ധാരാളമായി പോകുകയും മീൻപിടിക്കുകയൊക്കെ ചെയ്യുകയും ചെയ്യും. എന്നാൽ ഒരാളും ഈ തടാകത്തിലേക്ക് ഇറങ്ങാൻ ധൈര്യപ്പെടില്ല. എന്താണു കാരണം? വിക്നിന തടാകം ഒരു തടാകമല്ലെന്നും മറച്ച് മറ്റേതോ ലോകത്തേക്കുള്ള കവാടമാണെന്നും ഇതിനു സമീപത്തുള്ളവർ വിശ്വസിക്കുന്നു. വിക്നിന എന്ന യുക്രെയ്നിയൻ വാക്കിന്റെ അർഥം പോലും ജാലകം എന്നാണത്രേ. ഈ തടാകത്തിൽ…

    Read More »
  • Kerala

    ചുണങ്ങ് അകറ്റാന്‍ പൊടിക്കൈകള്‍

    ചുണങ്ങ് അകറ്റാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികള്‍ ചെയ്യാം. പാളയന്‍കോടന്‍ വാഴയുടെ മൂത്തപച്ചയില അരച്ചെടുത്ത് ചുണങ്ങുള്ള ഭാഗത്തിട്ട് അഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയുക. ചെറുനാരങ്ങാനീരിലേക്ക് അല്‍പം ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടി വയ്ക്കുക. കടുക് അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം. ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചെടുത്ത മിശ്രിതം ചുണങ്ങില്‍ പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയുക. വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചത് ചാലിച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം. ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയാം.

    Read More »
  • Kerala

    വട്ടവട:കേരളത്തിനുള്ളിലെ തമിഴ് ഗ്രാമം

    ഇടുക്കിയിലാണെങ്കിലും വട്ടവട ​ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ​ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച പച്ചക്കറികളും പഴങ്ങളുമാണ്.സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്.വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല.കാടിനോടിട ചേർന്ന് പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ച്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും.യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം.പ്രകൃതിഭം​ഗി ആസ്വദിച്ചുളള കാൽനട യാത്രയ്ക്ക് ഇടുക്കിയിൽ ഇതുപോലെ മനോഹരമായ മറ്റൊരു സ്ഥലമില്ല എന്നുവേണമെങ്കിൽ പറയാം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട.ഇടുക്കിയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.വാഹനസൗകര്യം കുറവായതിനാൽ കോവർ കഴുതകളെ ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.കാന്തല്ലൂർ പഞ്ചായത്ത്തിനു പുറമെ തമിഴ്‌നാട്ടിലെ തേനി…

    Read More »
  • Kerala

    എരിവ് മാത്രമല്ല, ഊര്‍ജവുമാണ് മുളക്;പച്ചമുളകിന്റെയും കാന്താരിയുടെയും ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

    പച്ചമുളക് വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലു പച്ചമുളക് കടിക്കാത്തവരുണ്ടാവില്ല. എത്ര എരിഞ്ഞാലും പച്ചമുളക് നമ്മള്‍ ഒഴിവാക്കാറുമില്ല. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം. പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും. കാന്താരി മുളക് വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും…

    Read More »
  • Kerala

    എന്തൊക്കെയാണ് വൈദ്യുതി മീറ്റർ മാറ്റിവയ്ക്കുന്നതിന്റെ, വൈദ്യുതി കണക്ഷൻ ഉടമസ്ഥാവകാശം മാറ്റുന്നതിന്റെ  നടപടിക്രമങ്ങൾ  ?

    വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റർ മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കേണ്ടിവരാറുണ്ടല്ലോ.നിർമ്മാണാവശ്യങ്ങൾക്കും മറ്റുമായി തുടർന്നും വൈദ്യുതി കണക്ഷൻ ആവശ്യമുണ്ടെങ്കിൽ നിർദ്ദിഷ്ട രീതിയിലുള്ള മീറ്റർ ബോർഡ് സ്ഥാപിച്ചതിനു ശേഷം വേണം അപേക്ഷ നൽകാൻ. ഈ മീറ്റർ ബോർഡിൽ RCCB (Earth leakage protection device) സ്ഥാപിക്കുകയും എർത്ത് ചെയ്തിരിക്കുകയും വേണം. മഴയും വെയിലുമേൽക്കാത്ത സംവിധാനവും ഉണ്ടായിരിക്കണം. പണിപൂർത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റർ മാറ്റി സ്ഥാപിക്കുമ്പോൾ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്മെന്റ് നിർദ്ദിഷ്ട അപേക്ഷാഫോമിൽ സമർപ്പിക്കണം. വീട്ടു നമ്പരോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ നിർബന്ധമല്ല. ലൈസൻസ്ഡ് വയർമാൻ/ഇലക്ട്രിഷ്യൻ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം.ഇത് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതില്ല. സമർപ്പിക്കേണ്ട രേഖകൾ: 1. നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് അതത് സെക്ഷൻ ഓഫീസിൽ വേണം അപേക്ഷ നൽകാൻ. 2. മീറ്ററിന്റെ ഇപ്പോഴത്തെ സ്ഥാനവും മാറ്റിവയ്‌ക്കേണ്ട സ്ഥാനവും സൂചിപ്പിക്കുന്ന ചിത്രം (Sketch) കൂടി…

    Read More »
  • NEWS

    ഒരു ടീസ്പൂണ്‍ നെയ്യ് വെറും വയറ്റിൽ കഴിക്കൂ, അത്ഭുതം അനുഭവിച്ചറിയൂ

    ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കണം എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. പാലും പാലുല്‍പ്പന്നങ്ങളും പല വിധത്തിൽ ആരോഗ്യത്തിന് ഗുണകരമാണ്. അതുപോലെയാണ് നെയ്യും. പലപ്പോഴും ആരോഗ്യകാര്യങ്ങളില്‍ വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരമാണ് നെയ്യ്. സൂപ്പര്‍ ഫുഡ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് നെയ്യുടെ സവിശേഷത. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മഞ്ഞു കാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്. മഞ്ഞു കാലത്താണ് നെയ്യ് കഴിക്കേണ്ടത്. മസിലുകളെ ആരോഗ്യവും ബലവും ഉള്ളതാക്കി മാറ്റാന്‍ നെയ്യ് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന കാര്യത്തിലും ചര്‍മ്മം വരണ്ടുണങ്ങാതിരിക്കാനും നെയ്യ് ഉത്തമമാണ്. എന്നാല്‍ നെയ്യ് ഉപയോഗിക്കുന്നതോടൊപ്പം വ്യായാമം ശീലമക്കാനും മറക്കരുത്. ❖ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നു: ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ❖ എണ്ണമയമുള്ള ചര്‍മ്മം: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ നെയ്യ് സഹായിക്കുന്നു. ❖ എല്ലുകള്‍ക്ക്…

    Read More »
Back to top button
error: