Month: March 2022

  • Business

    റഷ്യ-യുക്രൈന്‍ യുദ്ധം: റഷ്യയും ബലാറസുമായി ഇനി ഒരു ഇടപാടിനില്ലെന്ന് ലോകബാങ്ക്

    വാഷിങ്ടണ്‍: യുക്രെയ്‌നുമേല്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയും, റഷ്യന്‍ സഖ്യമായ ബലാറസുമായുള്ള എല്ലാ ഇടപാടുകളും ഉടന്‍ നിര്‍ത്തി വയ്ക്കുമെന്ന് ലോക ബാങ്ക് പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളും സംഘടനകളും വ്യാപാര- വ്യവസായ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. റഷ്യയ്ക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ് ബലാറസിനെതിരേയും നടപപടിയുമായി ലോക ബാങ്ക് മുന്നോട്ട് വന്നത്. 2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ ലോക ബാങ്ക് അംഗീകരിച്ചിട്ടില്ല. അതുപോലെ തന്നെ 2020ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദമായതോടെ ബെലാറസിനും പുതിയ വായ്പ അനുവദിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍-റഷ്യ യുദ്ധത്തെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അപലപിച്ചു. തങ്ങള്‍ യുക്രെയ്നിന്റെ ദീര്‍ഘകാല പങ്കാളിയാണ്, അതിനാല്‍ ഈ നിര്‍ണായക നിമിഷത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Business

    ഇന്ത്യയില്‍ ഇനി നിക്ഷേപിത്തിനില്ലെന്ന് പ്രഖ്യാപിച്ച വോഡഫോണ്‍ തീരുമാനം മാറ്റുന്നു, എന്തുകൊണ്ട് ?

    മുംബൈ: ഇന്ത്യയില്‍ ഇനി നിക്ഷേപത്തിനില്ലെന്ന് അറിയിച്ച ബ്രിട്ടീഷ് ടെലിക്കമ്യൂണിക്കേഷന്‍ കമ്പനിയായ വോഡഫോണ്‍ ഗ്രൂപ്പ് തീരുമാനം മാറ്റുന്നു. ആദിത്യ ബിര്‍ലാ ഗ്രൂപ്പും വോഡഫോണും ചേര്‍ന്ന് വിഐ (വോഡാഫോണ്‍ ഐഡിയ) ലിമിറ്റഡില്‍ 4500 കോടി രൂപ നിക്ഷേപിക്കും. നേരത്തെ വിഐയിലെ പങ്കാളിത്തം പൂര്‍ണമായി ഒഴിവാക്കുന്നതിനെ കുറിച്ച് ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും വിഐയില്‍ നിക്ഷേപം നടത്താന്‍ ഇരു കമ്പനികളും ഒരുങ്ങുമ്പോള്‍ ഓഹരി ഉടമകള്‍ക്കടക്കം പ്രതീക്ഷയ്ക്ക് വകയുണ്ട്. അള്‍ട്രാടെക്കിന്റെ വൈസ് ചെയര്‍മാന്‍ കെ.കെ. മഹേശ്വരിയെ വി.ഐ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും ആദ്യത്യ ബിര്‍ള ഗ്രൂപ്പ് മുന്നോട്ട് വെച്ചു. ഓഹരികളിലൂടെയോ കടപ്പത്രങ്ങളിലൂടെയോ 10,000 കോടി രൂപ കണ്ടെത്താനും വിഐ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കാനാണ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 3.38 ബില്യണ്‍ ഓഹരികള്‍ അനുവദിക്കാന്‍ കമ്പനി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 13.30 നിരക്കിലായിരിക്കും ഓഹരികള്‍ വില്‍ക്കുക. വിഷയത്തില്‍ മാര്‍ച്ച് 26ന് ഓഹരി ഉടമകളുടെ അനുമതിയും വിഐ…

    Read More »
  • Business

    ഇവി ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി എംജി മോട്ടോര്‍; 1000 ദിവസത്തിനുള്ളില്‍ 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

    ഗുര്‍ഗ്രാം: ഇന്ത്യയിലുടനീളമുള്ള റെസിഡഷ്യല്‍ പ്രദേശങ്ങളില്‍ 1,000 ദിവസത്തിനുള്ളില്‍ 1,000 ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ പുതിയ സംരഭവുമായി എംജി മോട്ടോര്‍. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എംജി ചാര്‍ജ് എന്ന പേരിലാണ് പുതിയ സംരഭം തുടങ്ങുന്നത്. ഈ സംരംഭത്തിന്റെ ഭാഗമായി, കമ്പനി 1,000 എസി ഫാസ്റ്റ്, ടൈപ്പ് 2 ചാര്‍ജറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന തരത്തിലുള്ള ചാര്‍ജറുകള്‍ എന്നിവ സ്ഥാപിക്കും. ഇത് നിലവിലുള്ളതും ഭാവിയിലെയും മുന്‍നിര ഇവികളെ പിന്തുണയ്ക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യത്തിനായി എംജി നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. എംജി ചാര്‍ജിന്റെ സമാരംഭത്തോടെ, കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരികയും ഉപഭോക്താക്കളുടെ ചാര്‍ജിംഗ് ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും, ഇവി ജീവിതശൈലി സ്വീകരിക്കാന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ചാബ പറഞ്ഞു. എംജി മോട്ടോര്‍ ഇന്ത്യ കമ്മ്യൂണിറ്റി ചാര്‍ജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് പറഞ്ഞു. ഇവി വില്‍പ്പനയെ…

    Read More »
  • Kerala

    പാലക്കാട്  ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ഹിമാലയം കയറ്റാനൊരുങ്ങി ബോബി ചെമ്മണ്ണൂർ

    പാലക്കാട്  ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ഹിമാലയം കയറ്റാനൊരുങ്ങി പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂർ. മലമ്ബുഴയിലെ വീട്ടിലെത്തി ബാബുവിനെ നേരില്‍കണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം അറിയിച്ചത്.ബോബി ചെമ്മണ്ണൂരിനെ കാണണമെന്ന ബാബുവിന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം നേരിട്ട് എത്തിയത്.ബാബുവിന് ബോചെ സ്വര്‍ണനാണയം സമ്മാനിക്കുകയും ചെയ്തു.

    Read More »
  • Kerala

    ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി  ജംഷഡ്‌പൂര്‍

    ഐഎസ്‌എല്ലില്‍ ഗോൾമഴ തീർത്ത് ഒന്നാംസ്ഥാനക്കാരായ ജംഷഡ്‌പൂര്‍ എഫ്‌സി.ഇന്ന് നടന്ന മത്സരത്തിൽ 5-1 നാണ് ഒഡീഷ എഫ്‌സിയെ അവർ തകർത്തത്. ഇതോടെ 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.അവരുടെ അടുത്ത മല്‍സരം മാർച്ച് 7 ന് രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി നില്‍ക്കുന്ന എടികെ മോഹന്‍ ബഗാനോടാണ്. ഐഎസ്‌എല്ലിൽ നാളെ രണ്ട് മത്സരങ്ങളാണ് ഉള്ളത്.അതിൽ ഏറ്റവും പ്രധാനപ്പെട്ട മത്സരം ഹൈദരാബാദ് എഫ്സിയും മുംബൈയുമായുള്ളതാണ്.നിലവിൽ അഞ്ചാം സ്ഥാനത്തുള്ള മുംബൈ നാളെ ഹൈദരാബാദിനെ തോൽപ്പിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറും.അതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവയുമായുള്ള അടുത്ത മത്സരം നിർണ്ണായകമാകും. മറ്റൊരു മത്സരം ടൂർണമെന്റിൽ നിന്നും പുറത്തായ ഈസ്റ്റ് ബംഗാളും ബംഗളൂരുവും തമ്മിലാണ്.ബ്ലാസ്റ്റേഴ്സ്-ഗോവ മത്സരം (മാർച്ച് 6) ഞായറാഴ്ചയാണ്.

    Read More »
  • Health

    ജീവന്‍രക്ഷിക്കാന്‍ മരുന്നുകള്‍ വേണം, എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില കേട്ടാലോ ജീവന്‍പോകും !

    ന്യൂഡല്‍ഹി: രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില വര്‍ധിപ്പിക്കാനുള്ള അനുമതി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ഉടന്‍ നല്‍കുമെന്നാണ് വിവരം. ഷെഡ്യൂള്‍ഡ് മരുന്നുകളുടെ (വില നിയന്ത്രണമുള്ള) 10 ശതമാനമാണ് ഉയര്‍ത്തുക. പ്രൈസിംഗ് റെഗുലേറ്ററി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ എണ്ണൂറോളം മരുന്നുകളെ വില വര്‍ധനവ് ബാധിക്കും ഹോള്‍സെയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മരുന്നുകളുടെ വില ഉയര്‍ത്തുന്നത്. ആന്റിബയോട്ടിക്കുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി പാരസിറ്റമോളിന് വരെ വിലകൂടും. ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പനയുടെ 17-18 ശതമാനമാണ് ഷെഡ്യൂള്‍ഡ് മരുന്നുകള്‍. ഏകദേശം 1.6 ട്രില്യണ്‍ രൂപയുടെ മരുന്ന് വിപണിയാണ് ഇന്ത്യയിലേത്. 2013 മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ആണ് രാജ്യത്തെ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് നോക്കിയാണ് സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കുന്നത്.…

    Read More »
  • Business

    സഞ്ജീവ് കപൂര്‍ ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ; ഏപ്രില്‍ നാലിന് ചുമതലയേല്‍ക്കും

    ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒയായി സഞ്ജീവ് കപൂറിനെ നിയമിച്ചു. ഏപ്രില്‍ നാലു മുതല്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പ്രമോട്ടര്‍മാരായ കല്‍റോക്ക്-ജലന്‍ കണ്‍സോര്‍ഷ്യം അറിയിച്ചു. നിലവില്‍ ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ പ്രസിഡന്റാണ് അദ്ദേഹം. 2016 മുതല്‍ 2019 വരെ എയര്‍ലൈന്‍ കമ്പനിയായ വിസ്താരയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 9 വിമാനങ്ങള്‍ വെച്ച് 40 സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന വിസ്താര സഞ്ജീവിന്റെ നേതൃത്വത്തില്‍ 38 വിമാനങ്ങള്‍ വെച്ച് പ്രതിദിനം 200 സര്‍വീസുകള്‍ വരെ നടത്തുന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നുവെന്നും കണ്‍സോര്‍ഷ്യം ഇറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 2014-15 കാലയളവില്‍ സ്‌പൈസ് ജെറ്റിലും സഞ്ജീവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏവിയേഷന്‍ സ്‌പെഷ്യലിസ്റ്റായ സഞ്ജീവ് 1997ല്‍ യുഎസിലെ നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.  

    Read More »
  • NEWS

    ഷെയ്ൻ വോൺ, അരങ്ങൊഴിഞ്ഞ ക്രിക്കറ്റ് ഇതിഹാസം

    (ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) വിടവാങ്ങി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13നാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണത്രേ മരണകാരണം.) ജിതേഷ് മംഗലത്ത് നിൽക്കുന്ന മണ്ണിൽ നിന്ന് ബാറ്ററെ കട പുഴക്കുക എന്നത് ബൗളിംഗിലെ ഒരു കലയാണെങ്കിൽ ആ കലയുടെ എക്കാലത്തെയും ഏറ്റവും വലിയ എക്സിബിഷനിസ്റ്റായിരുന്നു ഇന്ന് വിടവാങ്ങിയ ഷെയ്ൻ വോൺ. ലെഗ്സ്റ്റമ്പിനു പുറത്തെ നിരുപദ്രവകരമായ ലീവബ്ൾ സോണിൽ കുത്തി,ബാറ്ററുടെ പിൻവശത്തു കൂടി അയാളുടെ ശ്വാസതാളത്തെ മോഹനിദ്രയിലാക്കി, ഒരർദ്ധമാത്രയുടെ വായുസ്പർശത്തിൽ ലെഗ്സ്റ്റമ്പിനെ, മിഡിൽസ്റ്റമ്പിനെ ചുംബിച്ചസ്ഥിരപ്പെടുത്തിയ മായാജാലങ്ങളെത്രയെത്ര…? ആ സ്വർണ്ണത്തലമുടി കാണുന്ന മാത്രയിൽ, റണ്ണപ്പിനു മുമ്പെ നാക്കൊന്നു പുറത്തേക്കു നീട്ടി, വലം കൈത്തലപ്പിനാൽ പന്ത് വായുവിലേക്കെറിഞ്ഞു തിരിച്ച് നിൽക്കുന്ന ആ മാന്ത്രികനെ കാണുമ്പോഴേ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോയിരുന്ന ഡാരിൽ കള്ളിനനെപ്പോലെയുള്ള എത്രയെത്ര ബാറ്റർമാർ…? മാരകമായ…

    Read More »
  • Kerala

    ചെങ്കൊടി കണ്ടാൽ ചിലര്‍ക്ക് ഇപ്പോഴും വല്ലാതെ ഹാലിളകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    കൊച്ചി: ചെങ്കൊടി കണ്ടാൽ ചിലര്‍ക്ക് ഇപ്പോഴും വല്ലാതെ ഹാലിളകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചെങ്കൊടി കാണുമ്ബോള്‍ ഹാലിളകുന്നത് മാടമ്ബിത്തരമാണെന്നും മാടമ്ബിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും പിണറായി പറഞ്ഞു. ചെങ്കൊടി ഏന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്.അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് മാടമ്ബിമാര്‍ പലരും ചോദിച്ചതാണ്. ആ മാടമ്ബിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ആ മാടമ്ബിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങും തണലും കൊണ്ട് വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസിലാക്കുന്നത് നല്ലതാണ്.     സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ പാതയോരത്ത് കൊടി തോരണങ്ങള്‍ കെട്ടിയതില്‍ സിപിഎമ്മിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ഇതിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

    Read More »
  • Kerala

    മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം

    മീൻ ഇഷ്ടമില്ലാത്ത ഏത് മലയാളിയാണ് ഉള്ളത്? എന്നാൽ ഇന്നത്തെ വിലയിൽ എല്ലാവർക്കും എന്നും മീൻ വാങ്ങി കഴിക്കാൻ സാധിച്ചെന്നു വരില്ല.അതിനാൽ തന്നെ നമുക്ക് ചെയ്യാവുന്നത് മീൻ വാങ്ങി അച്ചാർ ഇട്ട് വയ്ക്കുക എന്നതാണ്.വിദേശത്തുള്ള മക്കളും മരുമക്കളും ഒക്കെ വരുമ്പോൾ കൊടുത്തു വിടുകയുമാകാം.അച്ചാർ ഇട്ട് വച്ചാൽ മീൻ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര, പാര, വറ്റ, നെയ്‌ മീന്‍, … തുടങ്ങിയവയാണ്.ഇവിടെ ചൂരമീൻ അച്ചാർ ഇടുന്നതെങ്ങനെയെന്ന് നോക്കാം. ചൂര മീൻ അച്ചാർ (Tuna Pickle) ആവിശ്യമായ സാധനങ്ങൾ : ചൂര മീന്‍ ചെറിയ കഷ്ണങ്ങളാക്കിയത് – അര കിലോ കടുക്, ഉലുവ -1 സ്പൂൺ ഇഞ്ചി -ഒരു വലിയ കഷ്ണം വെളുത്തുള്ളി -15 പച്ചമുളക് -4 എണ്ണം മുളക് പൊടി – 3 സ്പൂണ്‍ ഉലുവ പൊടി – കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി -അര സ്പൂണ്‍ കായപ്പൊടി…

    Read More »
Back to top button
error: