ചുണങ്ങ് അകറ്റാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികള്‍ ചെയ്യാം.
- പാളയന്കോടന് വാഴയുടെ മൂത്തപച്ചയില അരച്ചെടുത്ത് ചുണങ്ങുള്ള ഭാഗത്തിട്ട് അഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയുക.
- ചെറുനാരങ്ങാനീരിലേക്ക് അല്പം ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടി വയ്ക്കുക.
- കടുക് അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം.
- ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചെടുത്ത മിശ്രിതം ചുണങ്ങില്‍ പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയുക.
- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചത് ചാലിച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം.
- ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയാം.