NEWS

ഒരു ടീസ്പൂണ്‍ നെയ്യ് വെറും വയറ്റിൽ കഴിക്കൂ, അത്ഭുതം അനുഭവിച്ചറിയൂ

ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കണം എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. പാലും പാലുല്‍പ്പന്നങ്ങളും പല വിധത്തിൽ ആരോഗ്യത്തിന് ഗുണകരമാണ്. അതുപോലെയാണ് നെയ്യും. പലപ്പോഴും ആരോഗ്യകാര്യങ്ങളില്‍ വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരമാണ് നെയ്യ്. സൂപ്പര്‍ ഫുഡ് എന്ന് ഇതിനെ വിശേഷിപ്പിക്കാം.

വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് നെയ്യുടെ സവിശേഷത. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മഞ്ഞു കാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്. മഞ്ഞു കാലത്താണ് നെയ്യ് കഴിക്കേണ്ടത്. മസിലുകളെ ആരോഗ്യവും ബലവും ഉള്ളതാക്കി മാറ്റാന്‍ നെയ്യ് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന കാര്യത്തിലും ചര്‍മ്മം വരണ്ടുണങ്ങാതിരിക്കാനും നെയ്യ് ഉത്തമമാണ്. എന്നാല്‍ നെയ്യ് ഉപയോഗിക്കുന്നതോടൊപ്പം വ്യായാമം ശീലമക്കാനും മറക്കരുത്.

❖ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നു: ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു.

❖ എണ്ണമയമുള്ള ചര്‍മ്മം: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ നെയ്യ് സഹായിക്കുന്നു.

❖ എല്ലുകള്‍ക്ക് ബലവും ഉറപ്പും വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് ഉത്തമമാണ്.

❖ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ ഡി, കെ, ഇ, എ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു.

❖ രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഡോ. മഹാദേവൻ

Back to top button
error: