Month: March 2022

  • Business

    തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി

    കൊച്ചി: യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലി തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ്-ലോജിസ്റ്റിക് പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിനായാണ് നിക്ഷേപം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ തിങ്കളാഴ്ച തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോ മാനേജിങ് ഡയറക്ടറും സിഇഒയുമായ പൂജ കുല്‍ക്കര്‍ണിയും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയും ഒപ്പുവെച്ചതായി കമ്പനി വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. തമിഴനാട് വ്യവസായ മന്ത്രി തങ്കം തേനരസു, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് എച്ച്ഒയിലെ മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ധാരണാപത്രം അനുസരിച്ച്, ആദ്യ ഷോപ്പിങ് മാള്‍ 2024 ഓടെ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷാവസാനത്തോടെ കോയമ്പത്തൂരിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടില്‍ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മധ്യ…

    Read More »
  • NEWS

    ബാങ്ക് അക്കൗണ്ടിലെ പണം കാലിയാകുന്നതിന് മുൻപ് ഇതൊന്നറിഞ്ഞിരിക്കുക

    ബാങ്ക് ഇടപാടുകൾക്കും അതേപോലെയുള്ള മറ്റ് ദൈനംദിന കാര്യങ്ങള്‍ക്കുമെല്ലാം നാം ഇന്ന് ആശ്രയിക്കുന്നത് നമ്മുടെ സ്മാര്‍ട്ട് ഫോണിനെയാണ്.അതിനാല്‍ തന്നെ ഫോണുകളിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി നമ്മുടെ പണം തട്ടിയെടുക്കാനുള്ള സാദ്ധ്യതയും ചെറുതല്ല.സാങ്കേതിക വിദ്യ ഇത്രത്തോളം വളര്‍ന്നപ്പോള്‍ തട്ടിപ്പ് നടത്താനുള്ള മാര്‍ഗങ്ങളും കൂടിയിട്ടുണ്ട് എന്നത് മറക്കരുത്. നമ്മുടെ ഫോണിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നത് ഇന്ന് സ്ഥിരം വാര്‍ത്തയുമാണ്.സ്മാര്‍ട്ട് ഫോണിലൂടെ തട്ടിപ്പുകാര്‍ എതൊക്കെ രീതിയിലാണ് അക്കൗണ്ട് കാലിയാക്കുന്നതെന്ന് നോക്കാം. ലിങ്കുകള്‍ ഒരു സാധാരണ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഫോണിലേക്ക് ലിങ്കുകള്‍ അയക്കുക എന്നത്. ഇതിനായി തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത് ഒരു പ്രത്യേക ബാങ്കിന്റെയോ, ഇ കൊമേഴ്സ് സൈറ്റിന്റെയോ വെബ്‌സൈറ്റ് പോലെയുള്ള ഒരു വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുക എന്നതാണ്. അതിനു ശേഷം ഈ വെബ്‌സൈറ്റിന്റെ ലിങ്ക് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയോ ടെക്സ്റ്റ് മെസേജ് വഴിയോ  പ്രചരിപ്പിക്കുന്നു.നിങ്ങള്‍ ആ ലിങ്ക് ഉപയോഗിക്കുക വഴി നിങ്ങളുടെ…

    Read More »
  • NEWS

    സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ പന്തു തട്ടാന്‍ അവസരം ഒരുങ്ങുന്നു

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ പന്തു തട്ടാന്‍ അവസരമൊരുങ്ങുന്നു.ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ബ്ലാക്‌ബേണ്‍ റോവേഴ്‌സാണ് താരത്തെ ട്രയലിനായി വിളിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ മികച്ച കളിയാണ് സഹല്‍ പുറത്തെടുത്തിരുന്നത്. 21 കളികളില്‍നിന്ന് ആറു ഗോളുകള്‍ നേടിയ താരം ഒരു അസിസ്റ്റും നല്‍കി. കണ്ണൂരാണ് സഹലിന്റെ സ്വദേശം. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ 2019-ലെ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.    ഇന്ത്യന്‍ പൗള്‍ട്രി ഭീമനായ വെങ്കീസിന്റെ (വെങ്കിടേശ്വര ഹാച്ചറീസ് ഗ്രൂപ്പ്) ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ലങ്കന്‍ഷെയര്‍ ആസ്ഥാനമായ ബ്ലാക്‌ബേണ്‍ റോവേഴ്‌സ് ക്ലബ്. 2010ലാണ് വെങ്കീസ് ബ്ലാക്‌ബേണിനെ 23 ദശലക്ഷം പൗണ്ട് മുടക്കി ഏറ്റെടുത്തത്. ക്ലബിന്റെ 20 ദശലക്ഷം പൗണ്ട് കടവും വെങ്കീസ് ഏറ്റെടുത്തിരുന്നു.   ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് സംവിധാനത്തിലെ രണ്ടാം ഡിവിഷനായ ഇഎഫ്‌എല്‍ ചാമ്ബ്യന്‍ഷിപ്പിലാണ് നിലവില്‍ ബ്ലാക്‌ബേണ്‍ കളിക്കുന്നത്.

    Read More »
  • NEWS

    മീന്‍ തലക്കറി ഉണ്ടാക്കാം

    ആവശ്യമായ സാധനങ്ങള്‍ മീന്‍ തല – 1 കിലോ (വലിയ മീനിന്റെ തല) വെളിച്ചെണ്ണ – 5 ടീസ്പൂണ്‍ കടുക് – 1/2 ടീസ്പൂണ്‍ ഉലുവ – 1 ടീസ്പൂൺ ഇഞ്ചി – ഒരു വലിയ കഷണം വെളുത്തുള്ളി – 12 അല്ലി പച്ചമുളക് – 4 എണ്ണം ചുവന്നുള്ളി – 5 എണ്ണം മഞ്ഞള്‍പ്പൊടി – 2 നുള്ള് മുളകുപൊടി – 4 ടീസ്പൂൺ കറിവേപ്പില – 2 തണ്ട് വെള്ളം – ആവശ്യത്തിന് കുടംപുളി – 4 എണ്ണം ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം മീന്‍ തല നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ചീനച്ചട്ടി(മൺചട്ടി ആണെങ്കിൽ കൂടുതൽ രുചികരമായിരിക്കും) അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക, അതിനു ശേഷം കടുകു പൊട്ടിക്കുക,പിന്നെ ഉലുവ ഇട്ടു മൂപ്പിക്കുക, അതിനു ശേഷം ഇഞ്ചി ,വെളുത്തുള്ളി,പച്ചമുളക് എന്നിവ  ഓരോന്നായി ഇട്ടു മൂപ്പിക്കുക.പിന്നെ കറിവേപ്പില മൂപ്പിക്കുക, അതിനു ശേഷം ചുവന്നുള്ളി ഇടുക,ചുവന്നുള്ളി…

    Read More »
  • NEWS

    പൊതുജനങ്ങൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ഫ്രാഞ്ചസി

    രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പൊതുജനങ്ങൾക്കായി എടിഎം ഫ്രാഞ്ചസി അനുവദിക്കുന്നു.ഇന്ത്യയില്‍ കൂടുതല്‍ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്  എസ്ബിഐയുടെ ഈ നടപടി. ഇത്തരത്തില്‍ ഫ്രാഞ്ചസി എടുക്കുന്നതിനു 5 ലക്ഷം രൂപയാണ് മുടക്കുമുതല്‍ വരുന്നത് .അതായത് 3 ലക്ഷം രൂപ ഇതിന്റെ പ്രവര്‍ത്തനത്തിനും അതുപോലെ തന്നെ 2 ലക്ഷം രൂപ കരാര്‍ കഴിയുമ്ബോള്‍ തിരിച്ചു ലഭിക്കുകയും ചെയ്യുന്നതാണ് .എന്നാല്‍ കാലാവധി കഴിയാതെ ഫ്രാഞ്ചസി ഉപേക്ഷിക്കുകയാണെങ്കില്‍ 1 ലക്ഷം രൂപയെ തിരികെ ലഭിക്കുകയുള്ളു.   വരുമാനം രണ്ടു തരത്തില്‍ ലഭിക്കുന്നതാണ് .ഓരോ തവണ പണം പിന്‍വലിക്കുമ്ബോള്‍ ഫ്രാഞ്ചസിയ്ക്ക് 8 രൂപയും അതുപോലെ തന്നെ മറ്റു ഇടപാടുകള്‍ക്ക് അതായത് ബാലന്‍സ് പരിശോധന ,മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെയുള്ളതിനു 2 രൂപയും ആണ് ഫ്രാഞ്ചസിക്ക് ലഭിക്കുന്നത്.   ഫ്രാഞ്ചസി എടുക്കുന്നതിനായി നിങ്ങള്‍ക്ക് അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുമായോ അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍…

    Read More »
  • NEWS

    യുഎഇയിൽ ഇനി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നൽകി പൊതു ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം

    അബുദാബി:യുഎഇയിൽ ഇനി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നൽകി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഓരോ തവണയും യാത്രക്കാർ ഒഴിഞ്ഞ കുപ്പികൾ നൽകുമ്പോൾ ലഭിക്കുന്ന പോയിന്റുകൾ വഴിയാണ് സൗജന്യ ബസ് യാത്ര. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഓരോ ചെറിയ കുപ്പിയും (600 മില്ലി അല്ലെങ്കിൽ അതിൽ കുറവ്) 1 പോയിന്റ് നേടും, അതേസമയം വലിയ പാത്രങ്ങൾ അല്ലെങ്കിൽ 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾ 2 പോയിന്റ് നേടും. ഓരോ പോയിന്റും 10 ഫിൽസിന് തുല്യമാണ്, 10 പോയിന്റുകൾ ഒരു ദിർഹത്തിന്  തുല്യമാണ്. പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി), അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്റർ “തദ്വീർ”, “ഡിഗ്രേഡ്” എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

    Read More »
  • NEWS

    പരീക്ഷാ കേന്ദ്രത്തിൽ കുഴഞ്ഞുവീണ് മരിച്ചു

    മൈസൂരു: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഒന്നാം പേപ്പര്‍ എഴുതുകയായിരുന്ന വിദ്യാര്‍ഥിനി പരീക്ഷാ കേന്ദ്രത്തില്‍ വച്ച്‌ കുഴഞ്ഞുവീണ് മരിച്ചു.അക്കോരു സ്വദേശിനി അനുശ്രീ (15) യാണ് കുഴഞ്ഞ് വീണ് മരിച്ചത്. മൈസുരൂ നര്‍സിപൂര്‍ താലൂക്കിലെ വിദ്യോദയ ഇഎം സെന്ററിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്നതിനിടെ അനുശ്രീ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളിൽ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

    Read More »
  • NEWS

    കര്‍ണാടകയില്‍ ഹിജാബ് നീക്കാന്‍ വിസമ്മതിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു

    ബംഗളൂരു:കര്‍ണാടകയില്‍ ഹിജാബ് നീക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍.ബംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂള്‍ അധ്യാപിക നൂര്‍ ഫാത്തിമയെ ആണ് സസ്പെന്‍ഡ് ചെയ്തത്.എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയതായിരുന്നു അധ്യാപിക. അതേസമയം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിന് വിദ്യാർഥിനികൾ പരീക്ഷ എഴുതാതെ മടങ്ങിയതായി റിപ്പോർട്ടുണ്ട്.

    Read More »
  • NEWS

    പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയിൽ

    തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍.ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത ബ്രാഞ്ച് മാനേജര്‍ മണലിത്തറ കുനിയത്ത് പറമ്ബില്‍ രാഖി (33)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്ബ് ബ്രാഞ്ചിലെ മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങള്‍ രാഖി തിരിമറി ചെയ്യുകയായിരുന്നു. ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുമ്ബോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.ഒടുവിൽ പണയം എടുക്കാൻ വന്ന ഒരാൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    ഇന്നത്തെ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി 

    ഇന്നത്തെ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി.മൂന്ന് ദിവസം തുടര്‍ച്ചയായി കട അടച്ചിടുന്നത് ഇപ്പോള്‍ ചിന്തിക്കാനാകില്ല.പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ സമിതി സംരക്ഷണം നല്‍കും. കടകള്‍ക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു. സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.

    Read More »
Back to top button
error: