NEWS

കര്‍ണാടകയില്‍ ഹിജാബ് നീക്കാന്‍ വിസമ്മതിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു

ബംഗളൂരു:കര്‍ണാടകയില്‍ ഹിജാബ് നീക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍.ബംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂള്‍ അധ്യാപിക നൂര്‍ ഫാത്തിമയെ ആണ് സസ്പെന്‍ഡ് ചെയ്തത്.എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയതായിരുന്നു അധ്യാപിക.

അതേസമയം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിന് വിദ്യാർഥിനികൾ പരീക്ഷ എഴുതാതെ മടങ്ങിയതായി റിപ്പോർട്ടുണ്ട്.

Back to top button
error: