NEWS

പൊതുജനങ്ങൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ഫ്രാഞ്ചസി

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പൊതുജനങ്ങൾക്കായി എടിഎം ഫ്രാഞ്ചസി അനുവദിക്കുന്നു.ഇന്ത്യയില്‍ കൂടുതല്‍ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്  എസ്ബിഐയുടെ ഈ നടപടി.

ഇത്തരത്തില്‍ ഫ്രാഞ്ചസി എടുക്കുന്നതിനു 5 ലക്ഷം രൂപയാണ് മുടക്കുമുതല്‍ വരുന്നത് .അതായത് 3 ലക്ഷം രൂപ ഇതിന്റെ പ്രവര്‍ത്തനത്തിനും അതുപോലെ തന്നെ 2 ലക്ഷം രൂപ കരാര്‍ കഴിയുമ്ബോള്‍ തിരിച്ചു ലഭിക്കുകയും ചെയ്യുന്നതാണ് .എന്നാല്‍ കാലാവധി കഴിയാതെ ഫ്രാഞ്ചസി ഉപേക്ഷിക്കുകയാണെങ്കില്‍ 1 ലക്ഷം രൂപയെ തിരികെ ലഭിക്കുകയുള്ളു.

 

Signature-ad

വരുമാനം രണ്ടു തരത്തില്‍ ലഭിക്കുന്നതാണ് .ഓരോ തവണ പണം പിന്‍വലിക്കുമ്ബോള്‍ ഫ്രാഞ്ചസിയ്ക്ക് 8 രൂപയും അതുപോലെ തന്നെ മറ്റു ഇടപാടുകള്‍ക്ക് അതായത് ബാലന്‍സ് പരിശോധന ,മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെയുള്ളതിനു 2 രൂപയും ആണ് ഫ്രാഞ്ചസിക്ക് ലഭിക്കുന്നത്.

 

ഫ്രാഞ്ചസി എടുക്കുന്നതിനായി നിങ്ങള്‍ക്ക് അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുമായോ അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കുന്നതാണ്.

Back to top button
error: