അബുദാബി:യുഎഇയിൽ ഇനി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നൽകി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഓരോ തവണയും യാത്രക്കാർ ഒഴിഞ്ഞ കുപ്പികൾ നൽകുമ്പോൾ ലഭിക്കുന്ന പോയിന്റുകൾ വഴിയാണ് സൗജന്യ ബസ് യാത്ര. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓരോ ചെറിയ കുപ്പിയും (600 മില്ലി അല്ലെങ്കിൽ അതിൽ കുറവ്) 1 പോയിന്റ് നേടും, അതേസമയം വലിയ പാത്രങ്ങൾ അല്ലെങ്കിൽ 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾ 2 പോയിന്റ് നേടും. ഓരോ പോയിന്റും 10 ഫിൽസിന് തുല്യമാണ്, 10 പോയിന്റുകൾ ഒരു ദിർഹത്തിന് തുല്യമാണ്. പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി), അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്റർ “തദ്വീർ”, “ഡിഗ്രേഡ്” എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.