Month: March 2022
-
Kerala
സില്‍വര്‍ ലൈന്‍: സര്‍വേ തടയാനാകില്ലെന്ന് ഹൈക്കോടതി; ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.സി.ബി.സി
കൊച്ചി: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി. രണ്ട് റിട്ട് ഹര്‍ജികള്‍ ആണ് തള്ളിയത്. സര്‍വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സില്‍വര്‍ ലൈന്‍ സ്‌പെഷ്യല്‍ പദ്ധതി അല്ലെന്നും സര്‍വേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍.നഗരേഷിന്റേതാണ് ഉത്തരവ്. കെ റെയില്‍ റെയില്‍വെയുടെ പദ്ധതിയല്ലെന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു ഇതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ.സി.ബി.സി. രംഗത്തുവന്നു. സര്‍ക്കാര്‍ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായി അവര്‍ഗണിക്കാന്‍ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നു. സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഗൗരവമായി തന്നെ ഉള്‍ക്കൊളളണം.മൂലമ്പളളി പോലുളള മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അവഗണിക്കാനാകില്ലെന്നും കെ.സി.ബി.സി. പറഞ്ഞു. കെ.സി.ബി.സിയുടെ പ്രസ്താവന ഇങ്ങനെ… കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല.…
Read More » -
Kerala
ദേശീയ പണിമുടക്ക്: രണ്ടാം ദിവസവും സ്തംഭനം തന്നെ; സര്‍ക്കാര്‍ ഓഫീസുകളിലും ആളില്ല
തിരുവനന്തപുരം: ദേശീയ പണിമുടക്ക് കേരളത്തില്‍ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകള്‍ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകള്‍ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു. ഡയസ്‌നോണ്‍ പ്രഖ്യാപനം സര്‍വ്വീസ് സംഘടനകള്‍ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ അവധിയില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എന്‍ജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. കെഎസ്ആടിസി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരില്‍ പൊലീസ് സംരക്ഷണത്തില്‍ തുറന്ന പെട്രോള്‍ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളില്‍ ജീവനക്കാരെ തടഞ്ഞു. എന്നാല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല. എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍…
Read More » -
NEWS
ഇപ്പോൾ നടക്കുന്നത് പ്രാഥമിക സർവേ മാത്രം:കെ-റയിൽ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നുവരുന്നതെന്ന് കെ-റെയില്‍.റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കുമ്ബോള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കും.മറ്റ് പദ്ധതികള്‍ക്കായി ഭൂമി എറ്റെടുക്കുന്നതുപോലെ മാനുഷികവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതെന്നും കെ-റെയില്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മൊത്തം 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. 2019 ലാണ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ മെമ്മോറാണ്ടം അനുസരിച്ച്, തത്ത്വത്തില്‍ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ ആരംഭിക്കാം. വായ്പനടപടികളുമായി മുന്നോട്ടുപോകാനും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര ധനമന്ത്രി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതാണെന്നും കെ-റെയില്‍ വിശദീകരിക്കുന്നു.
Read More » -
NEWS
ഇരട്ടി വിലയ്ക്ക് മദ്യ വിൽപന; കോട്ടയത്ത് ബിവറേജസ് സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
കോട്ടയം:അയര്‍ക്കുന്നത്ത് ബിവറേജസിന്റെ വെയര്‍ ഹൗസില്‍ നിന്നും മോഷ്ടിച്ച മദ്യം ദേശീയ പണിമുടക്ക് ദിവസം ഇരട്ടി വിലയ്ക്ക് മറിച്ച് വിറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍.അയര്‍ക്കുന്നം വെയര്‍ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പുന്നത്തുറ കല്ലുവെട്ട്കുഴിയില്‍ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാമ്ബാടി എക്സൈസ് റേഞ്ച് ടീം കുരുമ്ബാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.420 രൂപ വിലയുള്ള അരലിറ്റർ ബ്രാണ്ടിക്ക് 850 രൂപ നിരക്കിലായിരുന്നു വിൽപ്പന.ബിയറിന് 400 രൂപയും.
Read More » -
NEWS
എന്താണ് അലോപ്പീസിയ ഏരിയറ്റ
ഓസ്‌കര്‍ വേദിയിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്‌മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ ചർച്ചയായിരുന്നു. ഭാര്യ ജാഡ പിങ്കെറ്റ് സ്‌മിത്തിനെ പരിഹസിച്ച് ക്രിസ് റോക്ക് നടത്തിയ കമന്റാണ് വില്‍ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. 2018-ൽ റെഡ് ടേബിൾ ടോക്കിൽ ടി ജാഡ പിങ്കറ്റ് സ്മിത്ത് തന്നെ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം മുതൽ അലോപ്പീസിയ എന്ന മുടികൊഴിച്ചിൽ രോഗത്തിന്റെ പിടിയിലാണ് പിങ്കറ്റ്. വട്ടത്തിൽ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലോപ്പീസിയ ഏരിയറ്റ എന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വ്യക്തമാക്കി. ഈ അവസ്ഥ സാധാരണയായി തലയെയും മുഖത്തെയും ബാധിക്കുന്നു. മുടി സാധാരണയായി നാലിലൊന്ന് വലിപ്പമുള്ള ചെറിയ, വൃത്താകൃതിയിലുള്ള പാച്ചുകളായി കൊഴിയുകയാണ് ചെയ്യുക. എന്നാൽ ചില സന്ദർഭങ്ങളിൽ മുടി കൊഴിച്ചിൽ കൂടുതൽ വ്യാപകമാവും. രോഗമുള്ളവരിൽ…
Read More » -
NEWS
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസുകാര്‍ പിഴുത അടയാളക്കല്ലുകള്‍ നാട്ടുകാര്‍ പുനസ്ഥാപിച്ചു
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസുകാര്‍ പിഴുത കെ-റയിൽ അടയാളക്കല്ലുകള്‍ നാട്ടുകാര്‍ പുനസ്ഥാപിച്ചു.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുത കല്ലുകളാണ് പുനഃസ്ഥാപിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് കല്ലുകള്‍ പുനസ്ഥാപിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.കെ റെയില്‍ വരുന്നതോടെ ചെങ്ങന്നൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയാവുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍.ആകെ 21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ എടുക്കുന്നത്.ഏതെങ്കിലും രണ്ടോ മൂന്നോ ആളുകള്‍ക്കുണ്ടാവുന്ന മാനസിക പ്രയാസത്തിനാണ് ഒരു നാടിനെ മുഴുവൻ ഇളക്കിവിടാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും സജി ചെറിയാന്‍ അറിയിച്ചു.
Read More » -
Crime
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.<span;>ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം. അതേ തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ. അതേസമയം കേസില്‍ ദിലീപ് രണ്ടാം ദിനവും ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ നേരിടുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. മൂന്ന് മാസത്തിനിടയില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുക. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ നിഷേധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ടെന്നാണ് സൂചന. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച്…
Read More » -
Business
ഇത് പേടിഎമ്മിനുള്ള പണിയോ ? ചൈനീസ് ബന്ധമുള്ള 40 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐ
ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്‍ബിഐക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണിതിലേറെയുമുള്ളത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇവയിലേറയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ. ഹോങ്കോങില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്. രണ്ടുകോടി രൂപ മൂലധനമുണ്ടെങ്കില്‍ എന്‍ബിഎഫ്സി (ബാങ്കിതര ധനകാര്യ സ്ഥാപനം) ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. വായ്പ നല്‍കാനുള്ള തുക സമാഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ ഡിജിറ്റല്‍ ലെന്‍ഡര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പ്രധാന പ്രവര്‍ത്തനമേഖലയാക്കി അത് മാറ്റുന്നു. ഇന്ത്യന്‍ ബിസിനസുകാരാനായ വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മിന് നടപടികള്‍ വെല്ലുവിളിയുയര്‍ത്തുമെന്ന വാദവും ശക്തമാകുകയാണ്.…
Read More » -
Business
ജോയ് ആലുക്കാസ് ഐപിഒ നടപടികളിലേക്ക്
കൊച്ചി: പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള രേഖകള്‍ ശനിയാഴ്ചയാണ് ജോയ് ആലുക്കാസ് സമര്‍പ്പിച്ചത്. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബെഞ്ച്മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്നത് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നേരത്തെ തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജൂവല്ലേഴ്സും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പുതിയ ഷോറൂമുകള്‍ തുറക്കാനുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള പണം പ്രധാനമായും വിനിയോഗിക്കുകയെന്ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ജോയ്ആലുക്കാസ് പറയുന്നു. രാജ്യത്തെമ്പാടുമായി 85 ശാഖകളുള്ള ജോയ്ആലുക്കാസ് സെപ്തംബര്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ 268.95 കോടി രൂപ ലാഭം നേടിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.
Read More » -
Business
സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. 20 ദിവസത്തിനിടെ 2400 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യത.
Read More »