മൈസൂരു: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഒന്നാം പേപ്പര്‍ എഴുതുകയായിരുന്ന വിദ്യാര്‍ഥിനി പരീക്ഷാ കേന്ദ്രത്തില്‍ വച്ച് കുഴഞ്ഞുവീണ് മരിച്ചു.അക്കോരു സ്വദേശിനി അനുശ്രീ (15) യാണ് കുഴഞ്ഞ് വീണ് മരിച്ചത്.
മൈസുരൂ നര്‍സിപൂര്‍ താലൂക്കിലെ വിദ്യോദയ ഇഎം സെന്ററിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്നതിനിടെ അനുശ്രീ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളിൽ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.