Business

നിര്‍മ്മാണച്ചെലവ് വര്‍ധിച്ചു, ഔഡിയുടെ വിലയില്‍ ‘പ്രൗഡി’; ഏപ്രില്‍ മുതല്‍ 3% വര്‍ധന

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി വാഹനവില 3% വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് ഈ വിലവര്‍ദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന രീതിയില്‍ ഒരു ബിസിനസ് നടത്താന്‍ കമ്പനി ബാധ്യസ്ഥരാണെന്നും, എന്നാല്‍ വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവുകളും വിദേശ നാണയ നിരക്കുകളുമാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവിന് കാരണമെന്നും എല്ലാ മോഡലിലും 3 ശതമാനം വില വര്‍ദ്ധിപ്പിക്കുമെന്നും കമ്പനിയുടെ ഇന്ത്യന്‍ ഹെഡ് ബല്‍ബീര്‍ സിംങ് ധില്ലര്‍ പറഞ്ഞു.

ഔഡിയുടെ നിലവിലുളള വില്‍പ്പനയിലെ മോഡലുകളാണ് ഔഡി A4, A6, A8. ഇതു കൂടാതെ Q2, Q5 അടുത്തിടെ പുറത്തിറങ്ങിയ Q7, Q8, S5 സ്‌പോര്‍ട്ട് ബാക്ക്, RS 5 സ്‌പോര്‍ട്ട് ബാക്ക്, RS 7 സ്‌പോര്‍ട്ട് ബാക്ക് RS Q8 സ്‌പോര്‍ട്ട് ബാക്ക് എന്നിവ. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട് ബാക്ക് 55, ഇ-ട്രോണ്‍ ജി ടി, ആര്‍ എസ് ഇ-ട്രോണ്‍ ജി ടി എന്നിവയാണ് ഇ-ട്രോണ്‍ ബ്രാന്‍ഡിന് കീഴിലുള്ള കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍.

 

Back to top button
error: