കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആല്‍ക്കലൈനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാചകവേളയില്‍ ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശത്തെ അത് ന്യൂട്രലൈസ് ചെയ്യുന്നു.അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യപ്പെടുന്ന ആഹാരസാധനങ്ങളില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കൂടുതലായിരിക്കുകയും ചെയ്യും. എണ്ണയുടെ ഉപയോഗം വളരെ കുറയ്ക്കാനും മണ്‍ പാത്രങ്ങളിലുള്ള പാചകത്തിലൂടെ സാധ്യമാകുന്നു.
നാടന്‍ വിഭങ്ങളേതുമാകട്ടെ, മണ്‍ചട്ടിയില്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.മീന്‍ വിഭവങ്ങളെല്ലാം മണ്‍ചട്ടിയില്‍ തയ്യാറാക്കുന്നത് സര്‍വ്വസാധാരണമാണ്.എന്നാല്‍ ഇറച്ചി കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാന്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോഴത്തെ കാലത്ത് വളരെ കുറവാണ്.നഗരത്തില്‍ ജീവിക്കുന്ന മിക്കവരും ഈ പഴമ പാടേ മറന്നുപോയവരാണ്.എന്നാല്‍ ഇറച്ചി വിഭവങ്ങള്‍ക്കും ഗൃഹാതുരമായ സ്വാദ് നല്‍കാന്‍ മണ്‍പാത്രങ്ങള്‍ തന്നെയാണ് ഉത്തമം.