പതിവില്ലാതെ സംസ്ഥാനത്ത് കഴിഞ്ഞ കൊല്ലം നീണ്ടുനിന്ന മഴ മലയാളികൾക്ക് നൽകിയത് എട്ടിന്റെ പണിയാണ്.മാങ്ങയുടെ മാത്രം സ്ഥിതിയല്ലിത്.ഇടവിടാതെ പെയ്ത മഴ ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് ഇത്തവണ നൽകിയിരിക്കുന്നത്.
അങ്ങിങ്ങായി മാർക്കറ്റുകളിൽ ഇന്ന് തീവിലയ്ക്ക് ലഭിക്കുന്ന മാമ്പഴങ്ങളിൽ പലതും കാര്‍ബൈഡ് വച്ച് പഴുപ്പിച്ചവയാണ്.ഒരു നിയന്ത്രണവും ഇല്ലാതെയാണ് ഇങ്ങനെ കാര്‍ബൈഡ് ഉപയോഗിക്കുന്നത്.വിളയാന്‍ കാത്ത് നില്‍ക്കാതെ ഏകദേശ വലിപ്പം ആയാല്‍ പറിച്ചെടുത്ത് കാല്‍സിയം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുകയാണ് നിലവില്‍ കച്ചവടക്കാര്‍ ചെയ്യുന്നത്.
കാര്‍ബൈഡിന്റെ അംശം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് കൂടുതലായും ബാധിക്കുക.കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏത് ഫലവും 12 മണിക്കൂറുകൊണ്ട് പഴുത്തുകിട്ടും. മഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറം മാങ്ങയുടെ തൊലിയില്‍ വരുകയും വിളഞ്ഞു പഴുത്തതായി തെറ്റിദ്ധരിപ്പിക്കാനും ഇതുമൂലം സാധിക്കും.
എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിക്കുന്ന ഫലങ്ങള്‍ക്കു രുചി തീരെ കുറവായിരിക്കും.സ്വാഭാവികമായി പഴുക്കുന്ന മാങ്ങയുടെയത്ര സുഗന്ധം കാര്‍ബൈഡുപയോഗിച്ച് പഴുപ്പിക്കുന്നവയ്ക്കുണ്ടാകില്
മാങ്ങകള്‍ സ്വാഭാവികമായി പഴുക്കുന്നത് മാങ്ങകളില്‍ നിന്ന് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന എഥിലിന്‍ മൂലമാണ്.എന്നാല്‍, ഇന്ന് വ്യാപകമായി എഥിലിന്‍ പൊടിരൂപത്തില്‍ നിറച്ച ചാക്കുകള്‍ ഉപയോഗിച്ചു പറിച്ചുവച്ച മാങ്ങകൾ പഴുപ്പിക്കുന്നുണ്ട്.ഇത് കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കും.
എഥിലിന്‍ അധികമായി ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങള്‍ കാരണം വയറ്റില്‍ അള്‍സറിനും നാഡീവ്യൂഹത്തിനു തകരാറിനും കാരണമാകാം.അര്‍ബുദത്തിനും എഥിലീന്‍ ഉപയോഗിച്ചു പഴുപ്പിക്കുന്ന പഴങ്ങള്‍ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.