Month: March 2022
-
Kerala
പച്ചിലയിൽ നിന്ന് പെട്രോൾ;രാമർ പിള്ള എന്ന ഭൂലോക ഉഡായിപ്പിനെപ്പറ്റി കൂടുതൽ അറിയാം
കരിമ്പിൻ പാടങ്ങളും , പരുത്തിച്ചെടികളും നിറഞ്ഞ തമിഴ്നാട്ടിലെ ഇതര കാർഷിക ഗ്രാമങ്ങളെപ്പോലെയായിരുന്നു 1996 ഡിസംബർ വരെ രാജപാളയത്തിനടുത്തുള്ള ഇടയംകുളം.ചുറ്റുവട്ടത്തിനു പുറത്തേക്ക് ആ നാടിനെ പറ്റി അറിഞ്ഞിരുന്നവർ കുറവ്.എന്നാൽ 25 വർഷം മുൻപ് പച്ചിലപെട്രോളുമായി രാമർ പിള്ള പ്രത്യക്ഷപ്പെട്ടതോടെ പിള്ളയ്ക്കൊപ്പം ഇരുന്ന് എഴുന്നേറ്റതു പോലെ ഇടയംകുളവും വളർന്നു. തട്ടിപ്പിന് 2016ൽ രാമർ അകത്താകും വരെ ആ നില മാറ്റമില്ലാതെ തുടർന്നു. ശാസ്ത്രത്തിന് പിടികിട്ടാത്ത കണ്ടെത്തലുമായി രാമറും അയാളുടെ പച്ചില പെട്രോളും ‘നിന്നു കത്തിയ’ ആ കാലം തുടങ്ങിയത് കാൽ നൂറ്റാണ്ട് മുൻപ് 1996 ഡിസംബറിൽ.ഇന്നത്തെ പെട്രോൾ വിലയ്ക്ക് അഞ്ചു ലീറ്റർ പെട്രോൾ കിട്ടിയിരുന്ന സമയത്ത്… ‘കണ്ടുപിടിത്തങ്ങളുടെ’ ചരിത്രത്തിൽ സമാനതകളില്ലാതെ വികസിച്ച രാമർപെട്രോൾ കഥാചരിതം ഇങ്ങനെ.. പച്ചവെള്ളത്തിൽ ചെറുനാരങ്ങാനീരും , അപൂർവമായൊരിനം പച്ചിലയുമിട്ട് തിളപ്പിച്ച് അരമണിക്കൂർ കഴിഞ്ഞാൽ ഒന്നാന്തരം പെട്രോൾ ലഭിക്കുമെന്ന വാദവുമായിട്ടായിരുന്നു ഇടത്തെ കവിളിൽ സാമാന്യത്തിലധികം വലുപ്പം വരുന്ന മറുകുള്ള രാമർപിള്ള 1996 ഡിസംബറിൽ രംഗത്ത് എത്തിയത്. ഇടയംകുളത്തെ കോൺക്രീറ്റ് വീടിന്റെ ഭൂഗർഭ…
Read More » -
Crime
കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം, കണ്ടക്ടറും, സഹയാത്രികരും പ്രതികരിച്ചില്ലെന്നു അധ്യാപിക
കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് യാത്രക്കാരനില്‍ നിന്ന് മോശം അനുഭവം നേരിട്ടത്. കഴിഞ്ഞദിവസം തിരുവനന്തപുരം- കോഴിക്കോട് ബസില്‍ വച്ചായിരുന്നു സംഭവം. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴാണ് സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞു. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്ന് അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഒര് അക്ഷരം പോലും പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറഞ്ഞു. സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിക്കും പൊലീസിനും പരാതി നല്‍കുമെന്ന് അധ്യാപിക പറഞ്ഞു. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും അധ്യാപിക പറഞ്ഞു.
Read More » -
Kerala
ഒരു മത്സരം ബാക്കി നില്‍ക്കെ കേരളാ ബ്ലാസ്റ്റേഴ്സ് സെമിയിൽ;2016 ന് ശേഷം ഇതാദ്യം
ഇന്ന് ബ്ലാസ്റ്റേഴ്സ് ഗോവ പോരാട്ടം 2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയത്.മുംബൈ സിറ്റി തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെമിഫൈനല്‍ പ്രവേശനം എളുപ്പമാക്കിയത്. മുംബൈക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഹൈദരബാദിന്‍റെ വിജയം.അവസാന ലീഗ് മത്സരത്തില്‍ ഇന്ന് ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടം. ലീഗ് മത്സരം അവസാനിച്ചപ്പോള്‍ 20 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റുമായി മുംബൈ അഞ്ചാമതായി.ഒരു മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സിനു 33 പോയിന്‍റുണ്ട്.നേരത്തെ തന്നെ ജംഷ്ദപൂര്‍, എടികെ മോഹന്‍ ബഗാന്‍, ഹൈദരബാദ് എന്നിവര്‍ യോഗ്യത നേടിയിരുന്നു.രണ്ട് പാദങ്ങളായിട്ടാണ് സെമിഫൈനല്‍ മത്സരങ്ങള്‍.മാര്‍ച്ച് 11, 12, 15, 16 മത്സരങ്ങളിലാണ് സെമിഫൈനല്‍. മാര്‍ച്ച് 20 നാണ് കലാശപോരാട്ടം.
Read More » -
Kerala
വിറ്റാമിൻ സിയുടെ കലവറയായ പോമെലോ പഴം
നമ്മുടെ കമ്പിളി നാരകം പോലെ സിട്രസ് കുടുംബത്തിൽ പെട്ട ഒന്നാണ് പോമെലോ.ഇതിന്റെ ശാസ്ത്രീയ നാമം സിട്രസ് മാക്സിമ Citrus maxima എന്നാണ്. പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിലാണ് പോമെലോ കാണപ്പെടുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് ജനപ്രിയമായിട്ടില്ല, കാരണം വിത്തുകൾ പൂവിടാനും ഫലം കായ്ക്കാനും തുടങ്ങുന്നതിനുമുമ്പ് സാധാരണയായി വളരാൻ എട്ട് വർഷമെടുക്കും. കൂടാതെ, പോമെലോയുടെ ഭാരവും അളവും ഭൂരിഭാഗവും കടുപ്പമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമാണ്, അതേസമയം ആന്തരിക മാംസം വളരെയേറെ രുചികരമാണ്. ഈ പഴം സാധാരണയായി ഇളം പച്ചയോ മഞ്ഞയോ ആണ്, അതേസമയം ഭക്ഷ്യയോഗ്യമായ മാംസം പൾപ്പി, വെള്ള, പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമാണ്.വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ബി 6, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ളവയുടെ പോഷകമൂല്യം മൂലമാണ് പോമെലോ ജനപ്രിയമാകാൻ കാരണം. ഓരോ പോമെലോ പഴത്തിലും നിങ്ങളുടെ പ്രതിദിന വിറ്റാമിൻ സി ആവശ്യകതയുടെ 600 ശതമാനം അടങ്ങിയിരിക്കുന്നു.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വെളുത്ത രക്താണുക്കളുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരത്തിന്റെ അവയവങ്ങളെ തകർക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ഇത്…
Read More » -
LIFE
കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്
കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. പട്ടിണി ജീവിതത്തിന്റെ താളം തെറ്റിച്ച ബാല്യവും കൗമാരവും. ഇതിനിടയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടി ൽ ഒന്നാം സ്ഥാനം. ജീവിത യാത്രയുടെ ഗതിമാറ്റി വിട്ട വിജയമായിരുന്നു അത്. 1995 ൽ സിബിമലയിൽ ചിത്രമായ അക്ഷരത്തിൽ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു കൊണ്ട് തന്നെ സിനിമയുടെ മാന്ത്രിക ലോകത്തെത്തി.ഹാസ്യ കഥപ്പാത്രമായും നായകനായും വില്ലനായും ആക്ഷൻ ഹീറോയായും അരങ്ങു വാണു.പോലീസായും കളക്ടറായും സിനിമയിലെത്തുമ്പോൾ പൊതു സമൂഹത്തിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്. ഇന്നും മാറുവാൻ മടിയ്ക്കുന്ന സവർണ മേധാവിത്വത്തിന്റെ പ്രതിഫലനമായിരുന്നു അത് . മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകൻ സാമൂഹികപ്രവർത്തനം എന്നു തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തവിധം സർവതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവൻ മണി.വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവൻ മണി എന്ന ചാലക്കുടിക്കാരന്റെ കാൽ മണ്ണിൽ…
Read More » -
Kerala
ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് എ കെ ജി സെന്ററിൽ
തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ ആര്യാരാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. എ കെ ജി സെന്ററിൽ രാവിലെ 11നാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്.
Read More » -
Kerala
അമ്മ, ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വനിതാരത്നം
നല്ല നടപ്പ്: പ്രവീൺ ഇറവങ്കര മാർച്ച് 8. ലോക വനിതാദിനം. 1909 ൽ ന്യൂയോർക്കിൽ തെരേസ മൽക്കിൽ എന്ന സാമൂഹിക പ്രവർത്തകയാണത്രെ ആദ്യ വനിതാദിനം സംഘടിപ്പിച്ചത്. അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അവിടെ നിൽക്കട്ടെ. ആദിപരാശക്തിയായി പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന പെണ്ണിനെ ആദരിക്കാൻ അങ്ങനെ പ്രത്യേകിച്ച് ഒരു ദിനം വേണോ എന്ന തേഞ്ഞൊട്ടിയ ചോദ്യത്തോടും പോകാൻ പറ. അങ്ങനെ ഒരു ഔദ്യോഗിക ദിവസമുളളതു കൊണ്ട് അന്ന് സ്ത്രീപീഡനവും ബലാത്സംഗവും നിർത്തി വെയ്ക്കുമെന്നോ തീവ്രത കുറച്ച് പ്രയോഗിക്കുമെന്നോ അല്ല. എന്നാലും പറയാനൊരു ഗമയൊക്കെയുണ്ടെല്ലോ, അന്താരാഷ്ട്ര വനിതാദിനം ! ലക്ഷദീപം കത്തിച്ചു വെച്ച ഉത്സവപ്പറമ്പു പോലെയാണ് എന്റെ മനസ്സിപ്പോൾ. ലോകം കണ്ട എത്ര ഗംഭീര പെണ്ണുങ്ങളാണെന്നോ നിരനിരയായി മനോമുന്നിൽ വന്നു നിന്ന് പേനയിൽ കയറിപ്പറ്റാൻ പ്രലോഭിപ്പിക്കുന്നത് ! വിശ്വ സുന്ദരി ക്ലിയോപാട്ര മുതൽ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി വരെ ആ വെട്ടക്കൂട്ടത്തിലുണ്ട്. പക്ഷേ ഇവരാരുമല്ല ഈ നേരം എന്നിൽ പ്രവേശിച്ച് ആദ്യ എഴുത്തായി മാറുന്നത്.…
Read More » -
Tech
8000 രൂപയ്ക്ക് 6 ജിബി റാം ഫോണ്‍
6 ജിബി റാം ഫോൺ ഇതാ 8000 രൂപയ്ക്ക് താഴെ പുറത്തിറക്കി. ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ പുതിയ ടെക്ക്നോ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Tecno Spark 8C എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ എക്‌സ്‌ക്ല്യൂസീവ് സെയിൽ വില തന്നെയാണ് തരംഗമായിരിക്കുന്നത്. ഫോണിന്റെ ലോഞ്ച് സെയിൽ പ്രമാണിച്ചു ഇതിന്റെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 7799 രൂപയാണ്. Note :എന്നാൽ വിലയിൽ പിന്നീട് മാറ്റം വരുവാനും സാധ്യതയുണ്ട് .ഈ ഫോണുകളുടെ മറ്റു പ്രധാന സ്വുശേഷതകൾ നോക്കാം . ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 720 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട്.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ unnamed octa-core പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് . ആന്തരിക സവിശേഷതകൾ…
Read More » -
India
മെയ്ഡ് ഇന്‍ ഇന്ത്യ കാറുകള്‍ ഒരു ലക്ഷം, നാഴികക്കല്ല് പിന്നിട്ട് ബിഎംഡബ്ല്യു
ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകളുടെ എണ്ണത്തില്‍ ഒരു ലക്ഷമെന്ന നാഴികക്കല്ലുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 2017 ല്‍ പ്രദേശിക നിര്‍മാണം ആരംഭിച്ച ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ 15 വര്‍ഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2007 മാര്‍ച്ചില്‍ ചെന്നൈയിലായിരുന്നു ആദ്യം നിര്‍മാണം ആരംഭിച്ചത്. ‘1,00,000ാമത്തെ മെയ്ഡ്-ഇന്‍-ഇന്ത്യ കാര്‍ ഞങ്ങളുടെ അസംബ്ലി ലൈനുകളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിവസമാണ്,’ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡോസ് പറഞ്ഞു. ടീമിന്റെ കഠിനാധ്വാനത്തിന്റെയും കാര്യക്ഷമതയുടെയും സ്ഥിരതയുടെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മിക്കുന്ന മോഡലുകളുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിപ്പിച്ചു വരികയായിരുന്നു. നിലവില്‍ 13 മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ നിര്‍മിക്കുന്നത്. സെഡാനുകളിലും കൂപ്പുകളിലും ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, M340i, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7…
Read More » -
World
പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി ചൈന
ബെയ്ജിങ്: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 7.1 ശതമാനം വര്‍ധിപ്പിച്ചു ചൈന. ഇതോടെ ഈ വര്‍ഷം പ്രതിരോധ മേഖലയ്ക്കായി ചൈന നീക്കിവച്ചിരിക്കുന്ന തുക 230 ബില്യന്‍ യുഎസ് ഡോളറായി (ഏകദേശം 17. 57 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷം ഇത് 209 ബില്യന്‍ (15.97 ലക്ഷം കോടി) ആയിരുന്നു. ചൈനയുടെ പ്രതിരോധ വിഹിതം ഇന്ത്യയുടെ പ്രതിരോധ വിഹിതത്തിന്റെ മൂന്നിരട്ടിയിലേറെയാണ്. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്കുള്ള ഇന്ത്യയുടെ വിഹിതം 70 ബില്യന്‍ (5,25,166 കോടി) മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 5,02,884 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രതിരോധ വിഹിതത്തെക്കാള്‍ 4.4 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യ ഇത്തവണ നടപ്പാക്കിയത്. 22284 കോടിയുടെ വര്‍ധന. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ ജര്‍മനി അവരുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കിയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ചൈനയും കുത്തനെ ഉയര്‍ത്തുന്നത്. 2021ലും ചൈന പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 6.8 ശതമാനം കൂട്ടിയിരുന്നു.…
Read More »