Month: March 2022

  • Kerala

    റാന്നി-തിരുവല്ല റൂട്ടിൽ യാത്രാദുരിതം; കെഎസ്ആർടിസി ഉൾപ്പടെ പല ബസുകളും ഓടുന്നില്ല

    റാന്നി: കോവിഡ് കാലത്തിനുശേഷവും ഉണ്ടായിരുന്ന സർവീസുകൾ പലതും പുനരാരംഭിക്കാൻ കെഎസ്ആർടിസി ഉൾപ്പടെ തയാറാകാത്തതിനാൽ റാന്നി- തിരുവല്ല,റാന്നി-മല്ലപ്പള്ളി റൂട്ടില്‍ യാത്ര ദുരിതം രൂക്ഷമാകുന്നു.തിരുവല്ല-റാന്നി റൂട്ടിൽ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും മൂന്നു സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തിയതോടെയാണ് ദുരിതം ഏറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് വിദ്യാര്‍ഥികളാണ്.തിരുവല്ലയില്‍നിന്ന് വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കല്‍, വൃന്ദാവനം, കണ്ടംപേരൂര്‍ വഴിയുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കോവിഡ് കാലത്തിനുശേഷം പുനരാരംഭിച്ചില്ല.രാത്രി 9.30ന് തിരുവല്ലയില്‍നിന്ന് പുറപ്പെട്ട് വാളക്കുഴി വഴി എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്തിരുന്ന സര്‍വിസായിരുന്നിത്.പുലര്‍ച്ച എഴുമറ്റൂർ,വാളക്കുഴി ഭാഗങ്ങളിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ബസ് ഏറെ സൗകര്യപ്രദമായിരുന്നു.അതേപോലെ തിരുവല്ലയിൽ നിന്ന് രാവിലെ 6.20 ന്  റാന്നിക്കുള്ള സർവീസും ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനകരമായിരുന്നു.തിരികെ എട്ടിന് റാന്നിയിൽ നിന്നും തിരുവല്ലയ്ക്കുള്ള സർവീസ് നിരവധി ട്രെയിൻ യാത്രക്കാർക്കും ആശ്വാസമായിരുന്നു.ഉച്ചയ്ക്ക് മൂന്നിനും വൈകിട്ട് 6.30 നും ഈ ബസ് റാന്നിയിൽ നിന്നും തിരുവല്ലയ്ക്ക് സർവീസ് നടത്തിയിരുന്നു.     തിരുവല്ലയില്‍നിന്ന് തന്നെ വെണ്ണിക്കുളം, വാളക്കുഴി, വെള്ളയില്‍, വൃന്ദാവനം,മുക്കുഴി…

    Read More »
  • Kerala

    2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റേത് ഉജ്ജ്വല പ്രകടനം;  സെമിയിൽ  എതിരാളി ജംഷഡ്പൂർ

    ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്‌സി പോരാട്ടം     2021 നവംബർ പത്തൊൻപതിനായിരുന്നു എട്ടാം സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. സീസണിലെ ഉദ്ഘാടന മത്സരം കൂടിയായിരുന്നു അത്. പ്രാരംഭ മത്സരത്തിൽ ചിരവൈരികളായ എടികെ മോഹൻ ബഗാനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്, പിന്നീട് കളിച്ച 2 മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു‌‌.എന്നാൽ ഒഡീഷക്കെതിരായ നാലാം മത്സരം മുതൽ ബ്ലാസ്റ്റേഴ്സിന്റെ കളി മാറി. ഒഡീഷയെ തകർത്ത ബ്ലാസ്റ്റേഴ്സ്, പിന്നാലെ മുംബൈയേയും, ചെന്നൈയിനേയും, ഹൈദരാബാദിനെയുമെല്ലാം മലത്തിയടിച്ചു.ഇടക്ക് ടീം ക്യാമ്പിൽ വന്ന കൊവിഡ് തളർത്തിയില്ലായിരുന്നെങ്കിൽ ഇതിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിച്ചേനേ. ഒരു മത്സരം ബാക്കി നിൽക്കെ 19 മത്സരങ്ങളിൽ 9 വിജയവും, 6 സമനിലകളുമുൾപ്പെടെ 33 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്ലേ ഓഫിലെത്തിയിരിക്കുന്നത്.ഇന്ന് ഗോവയുമായാണ് ലീഗിലെ അവരുടെ അവസാന മത്സരം.ഇന്ന് ജയിച്ചാൽ 36 പോയിന്റാകുമെങ്കിലും ജംഷഡ്പൂരിനും ഹൈദരാബാദിനും മോഹൻ ബഗാനും പിന്നിൽ നാലാമതായിരിക്കും അവരുടെ…

    Read More »
  • NEWS

    മമ്മൂട്ടിയുടെ ‘ഭീഷ്‌മപർവ്വം’ ഓസ്‌ട്രേലയിയൻ അവകാശത്തുക സർവ്വകാല റെക്കോഡിൽ

    ഗോൾഡ് കോസ്റ്റ്: മലയാള സിനിമയിലെ സർവ്വകാല ഹിറ്റുകളിലേക്ക് സ്ഥാനം പിടിക്കാനുള്ള യാത്രയിലാണ് മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്‌മപർവ്വം. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ഈ സിനിമ ഓവർസീസ് ബിസിനസ്സിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ ‘കോപ്പി റൈറ്റ്’ തുകയാണ് ആസ്‌ട്രേലിയ ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് കോളിവുഡ് മേഖലയിലെ വമ്പൻ ചിത്രങ്ങൾ മാത്രം വിതരണം ചെയ്യുന്ന എം.കെ.യെസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയത്. ഇന്ത്യൻ ഭാഷകളിൽ നിലവിൽ തിയേറ്ററിൽ ഉള്ള സിനിമകളിൽ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ‘ഭീഷ്‌മപർവ്വ’ത്തിൻ്റെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം.കെ.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണം ആണ് തങ്ങൾക്ക് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ യാണ് സിനിമക്കായി കാത്തിരിക്കുന്നത്,…

    Read More »
  • Kerala

    തമ്പാനൂരിലെ കൊലപാതകം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

    തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയുടെയും  ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവിന്റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്.ഇതിനു ശേഷം ഇന്നലെ പുലര്‍ച്ചെയോടെ മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ഈ സമയം ഇവര്‍ക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ ഇവിടെ ഉണ്ടായിരുന്നില്ല.യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജ്വല്ലറി ജീവനക്കാര്‍ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയ ഗായത്രിയും മുറിയെടുക്കുമ്ബോള്‍ കൂടെയുണ്ടായിരുന്ന പ്രവീണും.നേരത്തെ വിവാഹിതനായിരുന്ന പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായിരുന്നു എന്നും ഇത് കുടുംബങ്ങളില്‍ പ്രശ്‌നത്തിനും ഇടയാക്കിയിരുന്നെന്നുമാണ് സൂചന.

    Read More »
  • Kerala

    ദുബായിൽ രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

    ദുബൈയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് മലയാളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു.മലപ്പുറം സ്വദേശിയായ 12 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ ആലപ്പുഴ സ്വദേശിയായ എട്ട് വയസുകാരി പനിബാധിച്ച്‌  ചികിത്സയ്ക്കിടെയാണ് മരിച്ചത്.   മലപ്പുറം വേങ്ങര സ്വദേശി അലിയുടെയും നഹ്‌ലയുടെയും മകള്‍ നിഹയാണ്  താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വെള്ളിയാഴ്ച വീണ് മരിച്ചത്.വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ എട്ട് വയസുകാരി ഐറിസാണ് പനിയെ തുടര്‍ന്ന് മരിച്ചത്.പനിയെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    Read More »
  • Kerala

    കോയമ്ബത്തൂരിനടുത്ത് വാഹനാപകടം; രണ്ടു കുട്ടികള്‍ മരിച്ചു

    കോയമ്ബത്തൂര്‍: കോയമ്ബത്തൂരിനടുത്ത് വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു.പാലക്കാട്ട് നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.മിത്രന്‍ (3 വയസ്സ്), സംഗീത ശ്രീ (5 വയസ്സ്) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിന് സമീപം ചാവടിയിലാണ് അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ കോയമ്ബത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    Read More »
  • NEWS

    റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍

    റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാനാകില്ല. ഈ തീരുമാനത്തിലൂടെ ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് റഷ്യയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ് നടത്തി. റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങള്‍ വ്യക്തമാക്കി. യുക്രൈയിൻ വിഷയം പ്രധാനചർച്ച വിഷയമായെന്നാണ് സൂചന. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുക്രൈയിൻ പ്രസിഡന്റ് വ്ളാദ്മിര്‍ സെലൻസ്‌കിയുമായി ബെന്നറ്റ് ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രൈൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഹോട്ടലിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

    തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്.കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രവീൺ എന്ന ആളിനൊപ്പം ഇന്നലെയാണ് ഗായത്രി ഹോട്ടലിൽ മുറിയെടുത്തത്.എന്നാൽ പ്രവീണിനെ ഇപ്പോൾ കാണാനില്ല.സംഭവത്തില്‍ കേസെടുത്ത തമ്ബാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    എന്താണ് ടാറ്റു; ടാറ്റുവിന്റെ ദോഷങ്ങൾ

    ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ് ടാറ്റു.നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചകുത്തൽ.കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്തു നടക്കുന്ന പലരോടും എന്തിനാണ് ഈ പച്ചകുത്തല്‍ എന്നു ചോദിച്ചാൽ ഉത്തരം ഉണ്ടാകുകയുമില്ല. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്.ആദ്യമായി ടാറ്റൂ ചെയ്യുമ്പോള്‍ ചെറിയ നീറ്റലും വേദനയും സാധാരണമാണ്.ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും.ചിലർക്കിത് വിട്ടുമാറാത്ത വേദനയ്ക്കും പഴുപ്പിനും കാരണമാകും.അത് ചിലപ്പോൾ ക്യാൻസറിനും വഴിതെളിക്കും. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ.ഓരോ ഉപയോഗത്തിനുശേഷവും ഇത് അണുവിമുക്തമാക്കണം.അതിനാൽത്തന്നെ റോഡരികിൽനിന്ന്‌ പച്ചകുത്തുന്നവരെ സമീപിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. അണുവിമുക്തമല്ലാത്ത സൂചിയോ ഉപകരണങ്ങളോ ഉപയോഗിച്ചുള്ള ടാറ്റൂയിങ് വഴി അണുബാധ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.ഹെപ്പറ്റിറ്റിസ് ബി, സി, എച്ച്ഐവി എന്നിവയ്ക്കു പോലും ഇത് ചിലപ്പോള്‍ കാരണമാകും. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയില്‍ നിന്നും അണുബാധയേല്‍ക്കുന്നവരും ഉണ്ട്. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ മഷിയില്‍ നിന്നാണ് അധികവും ഇതുണ്ടാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവരും സ്കിന്‍…

    Read More »
  • Business

    കെ എസ് ഇ ബിയുടെ 65 ആം വാർഷികം; 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നു

      കേരളത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന കെ എസ് ഇ ബി രൂപീകൃതമായിട്ട് 65 വർഷങ്ങള്‍‍ പൂർത്തിയാവുകയാണ്. ഭാവിയിലേക്കുള്ള നിര്‍‍ണ്ണായക ചുവടുവയ്പുകള്‍‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 65 ഇ-വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു എന്നിവർ നിർവ്വഹിക്കും. പരിസ്ഥിതി സൌഹൃദ ഹരിതോർ‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗം കൂടിയായാണ് കെ എസ് ഇ ബി ഈ വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളാണ് കെഎസ്ഇബി@65 ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 7 മുതല് 31 വരെ ഒരുക്കിയിരിക്കുന്നത്. കെ എസ് ഇ ബി സംബന്ധമായി 2021 ൽ പ്രസിദ്ധീകരിച്ച മികച്ച മാധ്യമ റിപ്പോർട്ട്, മികച്ച വാർത്താ ചിത്രം, മികച്ച എഡിറ്റ് പേജ് ലേഖനം, മികച്ച ടെലിവിഷൻ റിപ്പോർട്ട് എന്നിവയ്ക്ക് അവാർഡുകൾ നൽകും. കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് ഒരു കാർട്ടൂൺ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കേരള…

    Read More »
Back to top button
error: