ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ് ടാറ്റു.നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചകുത്തൽ.കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്തു നടക്കുന്ന പലരോടും എന്തിനാണ് ഈ പച്ചകുത്തല്‍ എന്നു ചോദിച്ചാൽ ഉത്തരം ഉണ്ടാകുകയുമില്ല.
ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്.ആദ്യമായി ടാറ്റൂ ചെയ്യുമ്പോള്‍ ചെറിയ നീറ്റലും വേദനയും സാധാരണമാണ്.ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും.ചിലർക്കിത് വിട്ടുമാറാത്ത വേദനയ്ക്കും പഴുപ്പിനും കാരണമാകും.അത് ചിലപ്പോൾ ക്യാൻസറിനും വഴിതെളിക്കും.
ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ.ഓരോ ഉപയോഗത്തിനുശേഷവും ഇത് അണുവിമുക്തമാക്കണം.അതിനാൽത്തന്
അണുവിമുക്തമല്ലാത്ത സൂചിയോ ഉപകരണങ്ങളോ ഉപയോഗിച്ചുള്ള ടാറ്റൂയിങ് വഴി അണുബാധ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.ഹെപ്പറ്റിറ്റിസ് ബി, സി, എച്ച്ഐവി എന്നിവയ്ക്കു പോലും ഇത് ചിലപ്പോള്‍ കാരണമാകും.
ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയില്‍ നിന്നും അണുബാധയേല്‍ക്കുന്നവരും ഉണ്ട്. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ മഷിയില്‍ നിന്നാണ് അധികവും ഇതുണ്ടാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവരും സ്കിന്‍ അലര്‍ജി ഉള്ളവരും ടാറ്റൂ പരീക്ഷണങ്ങള്‍ നടത്താതിരിക്കുന്നതാണ് ഉചിതം.
ടാറ്റൂചെയ്യുന്ന സലൂണുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെങ്കിലും ഇത് പലയിടത്തും പാലിക്കാറില്ല.അതുകൊണ്ട് നന്നായി അന്വേഷിച്ച ശേഷമോ മുന്‍പ് ടാറ്റൂ ചെയ്തവരോട് തിരക്കിയ ശേഷമോ ഒരു സലൂൺ തിരഞ്ഞെടുക്കുകയാണ് നല്ലത്.