ദുബൈയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് മലയാളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു.മലപ്പുറം സ്വദേശിയായ 12 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ ആലപ്പുഴ സ്വദേശിയായ എട്ട് വയസുകാരി പനിബാധിച്ച് ചികിത്സയ്ക്കിടെയാണ് മരിച്ചത്.
മലപ്പുറം വേങ്ങര സ്വദേശി അലിയുടെയും നഹ്‌ലയുടെയും മകള്‍ നിഹയാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വെള്ളിയാഴ്ച വീണ് മരിച്ചത്.വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.ആലപ്പു ഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ എട്ട് വയസുകാരി ഐറിസാണ് പനിയെ തുടര്‍ന്ന് മരിച്ചത്.പനിയെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.