KeralaNEWS

തമ്പാനൂരിലെ കൊലപാതകം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയുടെയും  ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവിന്റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്.ഇതിനു ശേഷം ഇന്നലെ പുലര്‍ച്ചെയോടെ മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ഈ സമയം ഇവര്‍ക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ ഇവിടെ ഉണ്ടായിരുന്നില്ല.യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജ്വല്ലറി ജീവനക്കാര്‍ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയ ഗായത്രിയും മുറിയെടുക്കുമ്ബോള്‍ കൂടെയുണ്ടായിരുന്ന പ്രവീണും.നേരത്തെ വിവാഹിതനായിരുന്ന പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായിരുന്നു എന്നും ഇത് കുടുംബങ്ങളില്‍ പ്രശ്‌നത്തിനും ഇടയാക്കിയിരുന്നെന്നുമാണ് സൂചന.

Back to top button
error: