Month: March 2022
-
LIFE
കലയുടെ മാരിവില്ലൊരുക്കി ‘വേൾഡ് ഓഫ് വിമൻ 2022’ മാർച്ച് 8 മുതൽ
സർഗ്ഗാത്മകത മാരിവില്ലൊരുക്കുന്ന ‘വേൾഡ് ഓഫ് വിമെൻ 2022’-ന് ലോകവനിതാദിനത്തിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അരങ്ങുണരും. പ്രമുഖനർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യത്തോടെ തുടങ്ങുന്ന ഒരാഴ്ചത്തെ കലയുടെ പെൺപൊലിമ ഒരുക്കുന്നത് സംസ്ഥാനസർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജി(NCTICH)ന്റെ സഹകരണത്തോടെയാണ്. കലോത്സവം ഡിജിപി ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. നാട്ടുവൈദ്യവിദുഷി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. വൈക്കം വിജയ ലക്ഷ്മിയും അഖില ആനന്ദും ഇഷാൻ ദേവും ഒരുക്കുന്ന സംഗീതനിശയോടെ ആദ്യദിനത്തിനു തിരശീല വീഴും. എല്ലാ ദിവസവും വൈകിട്ട് 7 മുതലാണു പരിപാടി. മേളയിലെ പങ്കാളിത്തയിനമായ ത്രിദിന ഒഡീസി ശില്പശാലയ്ക്കും ആദ്യദിനം തുടക്കമാകും. ശില്പശാല നയിക്കുന്ന അട്ടാഷി മിശ്രയ്ക്കൊപ്പം ഇതിലെ പങ്കാളികൾക്കും കലാവിരുതു പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. താത്പര്യമുള്ളവർക്ക് 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. നാടകാഭിനേത്രി ശൈലജ പി. അമ്പുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാനഗാനങ്ങളും നാടൻപാട്ടുകളും ഭാവ്‌ന ദീക്ഷിതും സംഘവും അവതരിപ്പിക്കുന്ന…
Read More » -
Kerala
നഗരങ്ങൾ വൃത്തിയാക്കാനും ഇനിമുതൽ കാക്കകൾ
വീടും പരിസരവും വൃത്തിയാക്കുന്ന പക്ഷി എന്ന് വിളിപ്പേരുള്ള കാക്കകളെ നഗരം ശുചിയാക്കാന്‍ പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്‍.ഉപയോഗ ശേഷം തെരുവിലേക്ക് വലിച്ചെറിയുന്ന സിഗരറ്റുകുറ്റികള്‍ കാക്കകളെക്കൊണ്ടു ശേഖരിച്ചാണ് സ്വീഡന്‍ മാതൃകയാകുന്നത്. കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് സിഗരറ്റുകുറ്റികള്‍ ശേഖരിക്കാന്‍ കാക്കകളെ പ്രയോജനപ്പെടുത്തുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ശുചീകരണത്തിനായി കാക്കളെ ഇങ്ങനെ ഉപയോഗിക്കുന്നത് എന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം. ക്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പ്പെടുന്ന പക്ഷികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.ശേഖരിക്കുന്ന സിഗരറ്റുകള്‍ക്ക് കാക്കള്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.ഓരോ സിഗരറ്റ് കുറ്റിയ്ക്കും ഭക്ഷണമാണ് പ്രതിഫലം.ശേഖരിക്കുന്ന കുറ്റികള്‍ കാക്കകള്‍ ബെസ്പോക്ക് മെഷീനിലാണ് നിക്ഷേപിക്കുക. ഇത്തരത്തില്‍ മെഷീനിലേക്ക് ഇടുന്ന സിഗരറ്റു കുറ്റികള്‍ സംസ്‌കരിക്കപ്പെടും.എല്ലാവര്‍ഷവും സ്വീഡനില്‍ 100 കോടിയോളം സിഗരറ്റു കുറ്റികള്‍ ആണ് ഉപയോഗ ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെടുന്നത് എന്നാണ് കണക്കുകള്‍.ഇത് നേരാംവിധം സംസ്‌കരിച്ചില്ലെങ്കില്‍ വലിയ മലിനീകരണ പ്രശ്നങ്ങളാണ് ഉണ്ടാകുക. എന്നാല്‍ ഇത് വൃത്തിയാക്കാന്‍ വലിയ തുക ചിലവിടേണ്ടിവരുന്നു എന്നത് മറ്റൊരു പ്രതിസന്ധിയാണ്. ഇതോടെയാണ് കാക്കളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചത്. മറ്റ് പക്ഷികളില്‍…
Read More » -
Kerala
പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിവാദങ്ങൾക്ക് പ്രസക്തയില്ല
കെ.പി.സി.സി. അധ്യക്ഷനുമായി സംസാരിച്ച് പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. പുനഃസംഘടന സംബന്ധിച്ച് ഒരു വിവാദത്തിനും പ്രസക്തയില്ല. എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും തമ്മില്‍ പരിഭവം ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെയും ആഗ്രഹം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും തിരിച്ചുവരുകയുള്ളൂ. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്ലാവരുമായും ആശയവിനിമയം നടത്താറുണ്ട്. നാലരമ മണിക്കൂര്‍ കെ.പി.സി.സി അധ്യക്ഷനുമായി സംസാരിച്ചതിന്റെ പിറ്റേ ദിവസമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ലെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. തിരുവനന്തപുരത്തുണ്ടെങ്കില്‍ എല്ലാ ദിവസവും കെ.പി.സി.സി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താറുണ്ട്. എല്ലാ ദിവസവും പാര്‍ട്ടി ഓഫീസിലേക്ക് പോയാണ് കൂടിക്കാഴ്ച. അങ്ങനെ ഞങ്ങള്‍ തമ്മില്‍ അത്രയും ബന്ധമുള്ളപ്പോഴാണ് ഭിന്നതയാണെന്നും കണ്ടാല്‍ സംസാരിക്കാറില്ലെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഏതു കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്ത വരുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. വാര്‍ത്ത വിളിച്ചു പറയുമ്പോള്‍ അങ്ങനെ തന്നെ എഴുതി എടുക്കരുത്. ഒരു ഭാഗത്തിരുന്ന് ചിലര്‍…
Read More » -
LIFE
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് . സച്ചിന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്‌ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്. സച്ചിന്‍ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും സച്ചിന്‍ ദേവ് നേടിയിട്ടുണ്ട്. 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം…
Read More » -
NEWS
ദുരൂഹതകൾക്ക് ഉത്തരം തേടി – ‘വിക്ടിം ‘
‘ഇതൊരു യഥാർത്ഥ സംഭവ കഥയേ അല്ല, ഭാവനയാണ്’ എന്ന മുഖവുരയോടെ “വിക്റ്റിം” എന്ന സിനിമക്ക് തുടക്കമാവുകയാണ്. “ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോ ഈ സിനിമയുടെ കഥക്കോ കഥാപാത്രങ്ങൾക്കോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്” എന്ന Disclaimer മുന്നറിയിപ്പും ‘വിക്റ്റിം’ വ്യക്തമായി നൽകുന്നുണ്ട്. സിനിമാ രംഗത്തെയും ലോകത്താകമാനമുള്ള മലയാളികളെയും ഒട്ടാകെ നടുക്കിയ ഞെട്ടിക്കുന്ന പീഢന ഗൂഢാലോചനാ സംഭവ വികാസങ്ങളുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്തുന്നതിനായി ‘മറ്റൊരു’ ഇന്റലിജൻസ് വിങ്ങിലെ ഡിറ്റക്ടീവ് ഓഫീസേഴ്സായ ക്യാപ്റ്റൻ അജയഘോഷും യാമിനി വർമ്മയും സംഘവും ഡൽഹിയിൽ നിന്നും എത്തുന്നു. സ്റ്റേറ്റ് പോലീസിന്റെ ഇൻവസ്റ്റിഗേഷന് സമാന്തരമായി, പോലീസ് ഡിപ്പാർട്ട്മെന്റിലുള്ളവരുടെ ‘സപ്പോർട്ടും എതിർപ്പും’ ഒരേ സമയം ഏറ്റെടുത്ത്, ഇവർ നടത്തുന്ന അന്വേഷണത്തിൽ വെല്ലുവിളികൾ വളരെ ഏറെയായിരുന്നു. കണ്ടെത്തേണ്ടത് ഇരുൾ മൂടിക്കിടക്കുന്ന യഥാർത്ഥ സത്യങ്ങളാണ്. (1) എന്താണ് ശരിക്കും നടന്ന ഗൂഡാലോചന? (2) യഥാർത്ഥത്തിൽ നടി പീഢനത്തിന് ഇരയായിട്ടുണ്ടോ? (3) പീഢനം നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സംഭവിച്ച…
Read More » -
Sports
ഇന്ത്യന്‍ പെണ്‍പടയ്ക്ക് കരുത്തേകിയത് പൂജ – റാണ സഖ്യം
മൗണ്ട് മംഗനൂയി: ബദ്ധ വൈരികള്‍ക്കു മുന്നില്‍ പതറിയ ഇന്ത്യപെണ്‍പടയ്ക്ക് കരുത്തേകിയത് പൂജ റാണ സഖ്യം. നേരത്തെ, കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ടീം ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാര്‍ സ്‌നേഹ് റാണ എന്നിവരാണ് രക്ഷകരായത്. അര്‍ധസെഞ്ചുറികളുമായി ഇരുവരും താങ്ങായതോടെ, മൗണ്ട് മംഗനൂയിയിലെ ബേ ഓവലില്‍ ബദ്ധ വൈരികള്‍ക്കു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സെടുത്തത്. 21.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സുമായി മികച്ച നിലയിലായിരുന്ന ഇന്ത്യ, പിന്നീട് 18 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയതാണ്. നാലു റണ്‍സിനിടെ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റില്‍ 114 പന്തില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ മിതാലി രാജ് ദീപ്തി ശര്‍മ സഖ്യമാണ് ആദ്യം രക്ഷകരായത്. എന്നാല്‍ ക്യാപ്റ്റന്‍ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും ഉള്‍പ്പെടെയുള്ളവര്‍…
Read More » -
India
പാക്കിസ്ഥാനെ എറിഞ്ഞ് തകര്‍ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് വിജയത്തുടക്കം
മൗണ്ട് മംഗനൂയി: ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തില്‍ 107 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. പാക്കിസ്ഥാന്‍ വനിതകളുടെ മറുപടി 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. പാക്കിസ്ഥാനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും റണ്‍റേറ്റിലെ മികവാണ് ഇന്ത്യയെ ഒന്നാമതു നിര്‍ത്തുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 10ന് ആതിഥേയരായ ന്യൂസീലന്‍ഡിനെതിരെ ഹാമില്‍ട്ടനിലാണ്. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്‌നേഹ് റാണ 9 ഓവറില്‍ 27…
Read More » -
Kerala
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി തങ്ങള്‍ അന്തരിച്ചു
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങള്‍ (74) അന്തരിച്ചു. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു അന്ത്യം.
Read More »

