Crime

മകന്റെ ഭാര്യയെ പീഡിപ്പിച്ച 51-കാരന്‍ അറസ്റ്റില്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 51-കാരനെ പോലീസ് അറസ്റ്റുചെയ്തു. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

Signature-ad

2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണംകഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് പീഡനം. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്തൃപിതാവ് പീഡനം തുടരുകയായിരുന്നു.

സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോള്‍ എല്ലാം തുറന്നുപറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: