CrimeNEWS

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ഒന്നരവയസ്സുകാരിയുടെ സംസ്‌കാര നടത്തി; വിദേശത്തുനിന്ന് എത്തിയ അമ്മയോടൊപ്പം മൂത്തകുട്ടിയെ വിട്ടു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊച്ചി: ഹോട്ടലില്‍വെച്ച് മുത്തശ്ശിയുടെ ആണ്‍സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വൈകുന്നേരം 6.15 ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.

Signature-ad

സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ ആണ്‍സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മുത്തശ്ശി പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും ആണ്‍സുഹൃത്തും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്തായിരുന്നു. സ്ത്രീയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: