ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട വേനല്‍ മഴ ഏതാനും ദിവസം കൂടി തുടരും. ന്യൂനമര്‍ദം കരകയറി ദുര്‍ബലമാതോടെ കരയില്‍ പ്രവേശിച്ച ഈര്‍പ്പമാണ് മഴമേഘരൂപീകരണത്തിന് കാരണമാകുന്നത്.ഇന്നലെ തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും പരക്കെയെന്നോണം മഴ ലഭിച്ചു. പലയിടത്തും ഇിയോടുകൂടെയുള്ള ഇടത്തരം മഴയാണ് ലഭിച്ചത്.
ഇന്ന് മുതല്‍ ദുര്‍ബലമെങ്കിലും മഴ തുടരും.കേരളത്തില്‍ കനത്ത വേനല്‍ചൂട് അനുഭവപ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ താപസംവഹന മഴയും ചിലയിടങ്ങളില്‍ പെയ്യും. ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പ്രകാരം രാത്രി വൈകിയും പുലര്‍ച്ചെയുമാണ് മഴ ലഭിക്കുക.ഈ മഴ ഏറെ നേരം നീണ്ടു നില്‍ക്കില്ല.
വടക്കന്‍ ജില്ലകളിലെ മഴ സാധ്യത
തെക്കന്‍ കേരളത്തെ അപേക്ഷിച്ച് കുറവായിരിക്കും.അതിനാല്‍ ഇപ്പോള്‍ തെക്കന്‍ ജില്ലകളില്‍ ലഭിക്കുന്ന മഴയ്‌ക്കൊപ്പം അത്രയളവില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കേണ്ടതില്ല. സാധാരണ ഏപ്രില്‍ പകുതിയോടെയാണ് വടക്കന്‍ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുന്നത്.എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും ഒറ്റപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കാവുന്ന സാഹചര്യമുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യത.അടുത്ത ദിവസങ്ങളില്‍ ആന്‍ഡമാന്‍ കടലില്‍ രൂപം കൊള്ളുന്ന ചക്രവാതച്ചുഴി ശ്രീലങ്കക്ക് സമീപം ന്യൂനമര്‍ദമായി മാറാനാണ് സാധ്യത.ഇത് തമിഴ്‌നാട് തീരത്തേക്ക് നീങ്ങും.ഇത് തമിഴ്‌നാട്ടിലും കേരളത്തിലും പരക്കെ മഴ നല്‍കാന്‍ സാധ്യതയുണ്ട്.