NEWS

പുതി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ കൂടി വരുന്നു

സ്ഥാ​ന​ത്ത് പുത്തന്‍ വികസന മേഖലകളാണ് ഇത്തവണ ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പുതി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ കൂടി വരുന്നു എന്ന വാര്‍ത്ത ശാസ്ത്ര ലോകം സ്വാഗതം ചെയ്തിരിക്കുന്നു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1000 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്ന​ത്.

 

മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും. പ​ദ്ധ​തി​ക്കാ​യി ഉ​പ​ക​ര​ണ സം​ഭ​ര​ണ ഫ​ണ്ട് രൂ​പീ​ക​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സ​മീ​പ​മാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ക. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പം ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കും സ്ഥാ​പി​ക്കും. ഓ​രോ സ​യ​ൻ​സ് പാ​ർ​ക്കും 200 കോ​ടി രൂ​പ മു​ത​ൽ‌ മു​ട​ക്കി​ലു​ള്ള​തും 10 ല​ക്ഷം ച.​അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​യി​രി​ക്കും. പി​പിപി മാ​തൃ​ക​യി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

മൊ​ത്ത​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കേ​ര​ള സ​യ​ൻ​സ് പാ​ർ​ക്ക് ക​മ്പ​നി ലി​മി​റ്റ​ഡ് എ​ന്ന​പേ​രി​ൽ സി​യാ​ൽ‌ മാ​തൃ​ക​യി​ൽ ക​മ്പ​നി രൂ​പീ​ക​രി​ക്കും. ആ​ഗോ​ള ശാ​സ്ത്രോ​ത്സ​വ​ത്തി​ന് നാ​ല് കോ​ടി രൂ​പ മാ​റ്റി​വ​യ്ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Back to top button
error: