KeralaNEWS

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്,നികുതി നിരക്കുകളില്‍ വര്‍ധനയ്ക്ക് സാധ്യത

 

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുമ്പോള്‍ നികുതി നിരക്കുകളില്‍ വര്‍ധനയ്ക്ക് സാധ്യത. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നികുതി കൂട്ടുന്നത് ഉള്‍പ്പെടെ കേരളം പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടുന്നതിലൂടെ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ വരുമാനം ഉയര്‍ത്താനാകും സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം പുതിയ ക്ഷേമ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കും.

ഭൂമിയുടെ കച്ചവടമൂല്യം അനുസരിച്ച് നികുതി പുനര്‍നിശ്ചയിക്കുക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചിലയിനം ഫീസുകള്‍ വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള നീക്കങ്ങളും ധനമന്ത്രിയുടെ  ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Back to top button
error: