SportsTRENDING

മലയാളി ക്യാപ്റ്റന്‍, അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിക്കാൻ യുഎഇ

സിസി അണ്ടര്‍ 19 ലോകകപ്പില്‍ പുതുചരിത്രം എഴുതി യുഎഇ ടീം.പ്ലേറ്റ് ചാമ്പ്യൻഷിപ്പിൽ മലയാളി ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫുവിന്റെ നേതൃത്വത്തിലുള്ള യുഎഇ ടീം ഫൈനലില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെ ഇതാദ്യമായി അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാൻ നേരിട്ട്  യോഗ്യത നേടിയിരിക്കയാണ് യുഎഇ.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് യുഎഇ ടീം നടത്തിയത്. പ്ലേറ്റ് ചാംപ്യന്‍ഷിപ്പില്‍ യുഎഇ ഫൈനലില്‍ എത്തുന്നതും ജേതാക്കളാകുന്നതും ഇതാദ്യം. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 82 റണ്‍സിനു തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് അലിഷാനും കൂട്ടരും ഫൈനലില്‍ ഇറങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിനെ 45.3 ഓവറില്‍ 122 റണ്‍സിന് പുറത്താക്കിയ യുഎഇ  മറുപടി ബാറ്റിങിനിറങ്ങി 26 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു.
കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനും ദുബായ് ഡിമോന്റ് ഫോര്‍ട് യൂണിവേഴ്‌സിറ്റി സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയുമാണ് അലിഷാന്‍.

Back to top button
error: