IndiaNEWS

ലതാ മങ്കേഷ്കർ മലയാളത്തിൽ പാടിയത് ഒരേയൊരു പാട്ട്

16 ഭാഷകളിലായി അയ്യായിരത്തിലധികം പാട്ടുകള്‍ പാടിയ വാനമ്ബാടിയാണ് ലതാമങ്കേഷ്‌കര്‍. എന്നാല്‍ ആ ശബ്ദമാധുര്യം മലയാളത്തിന് സമ്മാനിച്ചത് ഒരു ഗാനം മാത്രമാണ്.കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ’ എന്ന ഗാനം തലമുറകള്‍ പിന്നിട്ടിട്ടും സംഗീത ആസ്വാദകരുടെ മനം കവര്‍ന്നുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം ഗായികയുടെ ശബ്ദമാധുര്യം തന്നെയാണ്.

1971ല്‍ രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നെല്ലിലായിരുന്നു ആ ഗാനം. സലീല്‍ ചൗധരിയുടെ സംഗീതത്തില്‍ വയലാറിന്റെ ഗാനരചനയില്‍ പിറന്ന സമാനതകളില്ലാത്ത പിന്നണിഗാനം ഇന്നും ആസ്വാദകരുടെ കാതുകളില്‍ ഇമ്ബം തീര്‍ക്കുന്നു. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസി പെണ്‍കുട്ടി പാടുന്ന ഗാനം എത്ര കേട്ടാലും മടുക്കാത്തതാണ്. പ്രണയവും നിഷ്‌കളങ്കതയും തുളുമ്ബുന്ന ആലാപനം ഏറെ ഹൃദ്യമാണെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ പേരില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതുകൊണ്ടാവണം ഒരുപക്ഷേ അവർ പിന്നീട്  മലയാളം പാട്ട് പാടാന്‍ തയ്യാറാകാതിരുന്നത്.

Back to top button
error: