Month: February 2022
-
LIFE
ഹാങ് ഓവർ അഥവാ മദ്യപാനാനന്തര മന്ദത
മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ് ഓവര്‍.മദ്യപാനാനന്തര മന്ദത എന്ന ഈ ‘കെട്ട്’ വിടാന്‍ സമയമെടുക്കും.മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍.ഇത് കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക.ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവ പ്രത്യക്ഷപ്പെടുന്നത്. മദ്യപാനാനന്തര പ്രഭാതത്തില്‍ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും. ഹാങ്ഓവര്‍ അമിത മദ്യപാനത്തേക്കാളേറെ ശരീര പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്.അത്തരക്കാരില്‍ ഒന്നോ രണ്ടോ ഡ്രിങ്ക് മതി തലവേദനയും മറ്റു ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാന്‍. ഓരോ ഡ്രിങ്കിനും ഇടയില്‍ വെള്ളമോ മറ്റ് ആല്‍ക്കഹോള്‍ രഹിത പാനീയമോ കുടിക്കാന്‍ ശ്രദ്ധിച്ചാല്‍ നിര്‍ജലീകരണം തടയാനും കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും കഴിയും. മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല.മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും…
Read More » -
LIFE
മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറക്കി
ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ എസ് ചിത്രയും രൂപേഷും ആലപിച്ച ‘ തെന്നലേ തെന്നലേ ……’ എന്ന് തുടങ്ങുന്ന ഗാനം , സുജാതമോഹൻ ആലപിച്ച ‘മാർഗ്ഗഴി പ്രാവിനു പ്രണയം ….’, സുജാതയും രൂപേഷും ആലപിച്ച ‘അനുരാഗിയായ മുല്ലേ ….’, തുടങ്ങീ മൂന്ന് ഗാനങ്ങളുടെ ഓഡിയോ ആണ് റിലീസായത്. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ കെ നായർ ,…
Read More » -
Kerala
ജീവന് വില കൽപ്പിക്കാത്ത ഇരുചക്രവാഹനക്കാർ
പാലക്കാട്: കെഎസ്ആർടിസി ബസിനേയും ചരക്കു ലോറയേയും ഓവർടേക്ക് ചെയ്യുന്നതിനിടയിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.ഇന്നലെ രാത്രി കുഴല്‍മന്ദത്ത് വച്ചാണ് അപകടമുണ്ടായത്.കോയമ്ബത്തുരില്‍ നിന്നും ആലത്തൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു യുവാക്കള്‍. അപകടസമയത്ത് റോഡില്‍ ബസിനൊപ്പം ഒരു ചരക്കുലോറിയുമുണ്ടായിരുന്നു.ലോറിയേയും ബസിനെയും ഇടയിൽക്കൂടി മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.ബൈക്ക് ലോറിക്കും ബസിനും ഇടയില്‍പെടുകയും ലോറിയില്‍ തട്ടി വീഴുകയുമായിരുന്നു. യുവാക്കളുടെ ദേഹത്തുകൂടിയും ബൈക്കിനു മുകളില്‍ കൂടിയുമാണ് ലോറിയും ബസും കടന്നുപോയത്.
Read More » -
Health
101 നാട്ടു ചികിത്സകള്‍
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക 9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും…
Read More » -
Kerala
കരാറുകാരൻ സഭയുടെ ഭൂമിയിൽ നിന്ന് മണൽ കടത്തി; ബിഷപ്പ് അറസ്റ്റിൽ
പത്തനംതിട്ട: മലങ്കര കത്തോലിക്കാസഭാ ബിഷപ്പിനെ ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തു.അനധികൃത മണല്‍ ഖനന കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് ആണ് അറസ്റ്റിലായത്.വികാരിയായ ജനറല്‍ ഷാജി തോമസ് മണിക്കുളം പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു.40 വര്‍ഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഇവിടെ കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം നിയമിച്ചിരുന്നു.ഇയാൾ സഭയറിയാതെ കൃഷിയുടെ മറവിൽ മണൽ കടത്തുകയായിരുന്നു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥർ എന്ന നിലയിലാണ് രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം മാനുവല്‍ ജോര്‍ജിനെതിരെ നിയമനടപടികള്‍ ആരംഭിച്ചുവെന്ന് രൂപത അറിയിച്ചു.
Read More » -
Kerala
മീഡിയ വണിന് സംപ്രേഷണാനുമതിയില്ല; വിലക്ക് ശരിവെച്ച് ഹൈക്കോടതി
മീഡിയ വൺ ചാനലിനെതിരായ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എൻ നാഗരേഷിന്റേതാണ് വിധി.ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നത്. അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണ്. അതിനാല്‍ പരാതി തള്ളുന്നു,’ ജസ്റ്റിസ് നാഗരേഷ് പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില്‍ ക്ലിയറന്‍സ് നിഷേധിക്കപ്പെടുമ്പോള്‍ മുന്‍കൂര്‍ വാദം കേള്‍ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More » -
Kerala
കാലിൽക്കൂടി ബസ് കയറിയിറങ്ങിയ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ മറിഞ്ഞ് മറ്റു രണ്ടു പേർക്കുകൂടി പരിക്ക്
കോട്ടയം: മുണ്ടക്കയം ചോറ്റിയില്‍ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലില്‍ക്കൂടി കയറിയിറങ്ങി.ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ് ചിറ്റടി വയലിപറമ്ബില്‍ ലില്ലിക്കുട്ടിയുടെ കാലില്‍ കൂടിയാണ് ബസിന്റെ ടയർ കയറിയിറങ്ങിയത്. അപകടത്തെ തുടര്‍ന്ന് ലില്ലിക്കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ പാറത്തോടിന് സമീപം വച്ച് മറിഞ്ഞത്. ഈ അപകടത്തില്‍ ബസ് കണ്ടക്റ്റര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍, ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്ക സ്വദേശി വിജയന്‍ എന്നിവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ വിജയന്‍്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റുപോയി. ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.മറ്റ് രണ്ട് പേരെ കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
India
സ്യൂട്ട്കെയ്സിൽ യുവതിയുടെ മൃതദേഹം
തിരുപ്പൂര്‍: സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് റോഡരികിലെ അഴുക്കുചാലില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത്.രക്തക്കറ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Health
വേനൽ കടുക്കുന്നു; ജലജന്യ രോഗങ്ങളെ കരുതിയിരിക്കാം
വേനൽ കടുക്കുകയും കുടിവെള്ള ശ്രോതസ്സുകളെല്ലാം വറ്റിതുടങ്ങുകയും ചെയ്തതോടെ ജലജന്യരോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ പടരാന്‍ സാധ്യതയേറെയായതിനാല് അതീവ ജാഗ്രത പാലിക്കേണ്ടതാണ്..കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ ലോറികള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണ ശാലകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കേണ്ടതും അത്യാവശ്യമാണ്. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാല്‍ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടണം. ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയിഡിന്റെ സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.ടാപ്പില്നിന്നുമുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്തുനിന്ന് ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയിഡ് പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. കുടിവെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കണം. വെള്ളനിറത്തില്‍ കോട്ടിങ് ഉള്ള ടാങ്കുകള്‍ ഉപയോഗിക്കണം.…
Read More » -
Crime
മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി കേസിലെ ഒന്നാം പ്രതി ദിലീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി കേസിലെ ഒന്നാം പ്രതി ദിലീപ്. വധ ഗൂഡാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകും. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ദിലീപിന്റെ പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണ സംഘം ശ്രമിക്കുമെന്നും ഹർജിയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ഹർജി
Read More »