LIFENewsthen Special

ഹാങ് ഓവർ അഥവാ മദ്യപാനാനന്തര മന്ദത 

ദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ് ഓവര്‍.മദ്യപാനാനന്തര മന്ദത എന്ന ഈ ‘കെട്ട്’ വിടാന്‍ സമയമെടുക്കും.മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.
അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍.ഇത് കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക.ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവ പ്രത്യക്ഷപ്പെടുന്നത്. മദ്യപാനാനന്തര പ്രഭാതത്തില്‍ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും.
ഹാങ്ഓവര്‍ അമിത മദ്യപാനത്തേക്കാളേറെ ശരീര പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്.അത്തരക്കാരില്‍ ഒന്നോ രണ്ടോ ഡ്രിങ്ക് മതി തലവേദനയും മറ്റു ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാന്‍. ഓരോ ഡ്രിങ്കിനും ഇടയില്‍ വെള്ളമോ മറ്റ് ആല്‍ക്കഹോള്‍ രഹിത പാനീയമോ കുടിക്കാന്‍ ശ്രദ്ധിച്ചാല്‍ നിര്‍ജലീകരണം തടയാനും കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും കഴിയും.
മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല.മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും കൊഴുപ്പടങ്ങിയതാണ് കൂടുതല്‍ സഹായകരം. അതുകൊണ്ട് മദ്യപാനത്തിന് മുമ്പ് അല്‍പം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഹാങ് ഓവര്‍ കുറയും.കിടക്കുന്നതിന് മുമ്പ് ഇടക്കിടെ വെള്ളവും കുടിക്കുക.
12 ഔണ്‍സ് ബീയറിലും അഞ്ച് ഔണ്‍സ് വൈനിലും 1.5 ഔണ്‍സ് ഹോട്ടിലും ഉള്ളത് ഏകദേശം ഒരേ അളവ് ആല്‍ക്കഹോളാണ്.പഴങ്ങളോ പഴച്ചാറുകളോ മധുര പാനീയങ്ങളോ കഴിച്ചാല്‍ ഹാങ് ഓവര്‍ തീവ്രത കുറയ്ക്കാനാവുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
രാത്രി മദ്യപിച്ച ശേഷം രാവിലെ അസെറ്റാമെനോഫെന്‍ കഴിക്കുന്നതും ഒഴിവാക്കണം.കാരണം കരള്‍ അസെറ്റാമെനോഫനെ പ്രോസസ് ചെയ്യുന്നത് ആല്‍ക്കഹോള്‍ തകരാറിലാക്കും.കരളില്‍ നീര്‍ക്കെട്ടും സ്ഥിരമായ തകരാറുമായിരിക്കും ഫലം.
രാവിലെ മദ്യം കുടിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കുകയല്ല, നീട്ടിവെക്കുകയാണ് ചെയ്യുന്നത്.പിന്നീട് ശക്തമായി ഹാങ് ഓവര്‍ ഉണ്ടാവുകയും ചെയ്യും.രാവിലെ ഒരു ക്വാര്‍ട്ടര്‍ എങ്കിലും കിട്ടാതെ കാര്യങ്ങള്‍ ശരിയാകാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അഡിക്ടായി കഴിഞ്ഞു എന്നര്‍ത്ഥം. അടിയന്തരമായി ചികില്‍സ തേടുക
ഓർക്കുക: മദ്യപാനം ആരോഗ്യത്തിന് എല്ലാ രീതിയിലും ഹാനികരമാണ്
 
അതിമദ്യാസക്തി ഒരുവന്റെ ആരോഗ്യത്തെയും വ്യക്തിജീവിതത്തെയും ഔദ്യോഗികജീവിതത്തെയും താറുമാറാക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ അധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് അതു കാരണമായിത്തീരുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും അതിമദ്യപാനംമൂലം കേടുസംഭവിക്കുന്നു. വയറ്റിൽവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ തുടങ്ങിയ ആമാശയരോഗങ്ങൾ അതിമദ്യാസക്തരിൽ സാധാരണമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ നല്ല പങ്കും ഇവരിലാണുണ്ടാകുന്നത്. മദ്യപാനത്തിന്റെ ഫലമായി സംഭവിക്കുന്ന ജീവകനാശം തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. അപസ്മാരരോഗികളിൽ രോഗബാധയുണ്ടാകാനുളള സാധ്യത മദ്യപാനംമൂലം വർധിക്കുന്നു.മദ്യപാനം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് വ്യക്തിയുടെ ചിന്താശേഷിയെ തന്നെ ഇല്ലാതാക്കുന്നു. ഇത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു.

Back to top button
error: