IndiaNEWS

സ്യൂട്ട്കെയ്സിൽ യുവതിയുടെ മൃതദേഹം

തിരുപ്പൂര്‍: സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് റോഡരികിലെ അഴുക്കുചാലില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്.
ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത്.രക്തക്കറ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: