ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. കുടിവെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കണം. വെള്ളനിറത്തില്‍ കോട്ടിങ് ഉള്ള ടാങ്കുകള്‍ ഉപയോഗിക്കണം. കിണറുകളിലെ വെള്ളവും പരിശോധനക്ക് വിധേയമാക്കുകയും ക്ലോറിനേഷന് ചെയ്യുകയും വേണം. ശൗചാലയമാലിന്യം കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.
ചടങ്ങുകള്‍ക്കും മറ്റും വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം. അഥവാ തയാറാക്കുകയാണെങ്കില്‍ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ചാണെന്നും ഉറപ്പുവരുത്തണം. നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ഒരു കാരണവശാലും തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കരുത്. പുറമെ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തുപോകുമ്ബോള്‍ കുടിവെള്ളം കരുതുക.