Month: February 2022
-
Kerala
കറുപ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയും വ്യോമസേനയും
മലമ്പുഴ ചെറാട് കറുപ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയും വ്യോമസേനയും എത്തുന്നു. രക്ഷാപ്രവർത്തനത്തി നായി മുഖ്യമന്ത്രി പിണറായി വിജയൻ സേനയുടെ സഹായം തേടിയ സാഹചര്യത്തിലാണിത്. മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബു(23)ആണ് മലയില്‍ കാല്‍ വഴുതി വീണ് കുടുങ്ങിയത്. ഇയാൾ ഇപ്പോഴും മലയിടുക്കിലെ ചെറിയ ഗുഹയിൽ ഇരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ട ബാബുവിന് ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കരസേനയുടെ ദക്ഷിണ് ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരുവിൽനിന്ന് പുറപ്പെട്ടതായി ദക്ഷിണ് ഭാരത് ഏരിയ ലഫ്. ജനറൽ അരുണ്‍ മുഖ്യമന്ത്രി യുടെ ഓഫീസിനെ അറിയിച്ചു. പർവതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്. മലമ്പുഴ രക്ഷാ ദൗത്യത്തിനായി കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് ചൊവ്വാഴ്ച രാത്രി 7.30നു പുറപ്പെട്ടു. രക്ഷാദൗത്യത്തിൽ വ്യോമസേ നയും പങ്കാളികളാകും. ബംഗളൂരുവിൽ നിന്ന് പാരാ കമാൻഡോകൾ പുറപ്പെട്ടു. അവരെ വ്യോമ മാർഗം സുലൂരിൽ എത്തിക്കും. അവിടെ…
Read More » -
Kerala
കേരള വാട്ടര്‍ അതോറിറ്റിയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്
ഇനി വീട്ടിലിരുന്നു തന്നെ പുതിയ കുടിവെള്ള കണക്ഷന്‍, സിവറേജ് കണക്ഷന്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി നല്‍കാം. ഈ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുകയും ചെയ്യാം. ഇതുള്‍പ്പെടെ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് സമ്ബൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്ബര്‍ക്കം ഒഴിവാക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയായി. കേരളം സമ്ബൂര്‍ണ ഡിജിറ്റല്‍ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ലഭ്യമാക്കാനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടികള്‍.ഉപഭോക്താക്കള്‍ക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി ലഭ്യമാക്കും.പരാതികളും അപേക്ഷകളും ഡിജിറ്റല്‍ ആയി സ്വീകരിക്കും.എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡാഷ് ബോര്‍ഡ് നല്‍കും. വാട്ടര്‍ ചാര്‍ജ് വെബ്‌സൈറ്റിലെ ഇപേ ലിങ്ക് വഴിയോ യുപിഐ ആപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ ആയി അടയ്ക്കാം. വാട്ടര്‍ ബില്ലുകള്‍, ഉപഭോക്താക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബരില്‍ എസ്‌എംഎസ് ആയി ലഭിക്കും. വാട്ടര്‍ ചാര്‍ജ്…
Read More » -
Tech
മലയാളത്തിലൊരു പുതിയ ഒടിടി പ്ളാറ്റ്ഫോം കൂടി …. എസ് എസ് ഫ്രെയിംസ്
മലയാള സിനിമാ വാണിജ്യ രംഗത്ത് എസ് എസ് ഫ്രെയിംസ് എന്ന പേരിൽ പുതിയൊരു ഒടിടി പ്ളാറ്റ്ഫോം കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കം ഇടുന്നത് ദേശീയ അന്തർദേശിയ തലത്തിൽ നിരവധി നിരൂപക പ്രശംസ നേടുകയും 2020ൽ കാനസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത “കാന്തി ” , കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ “ഒരിലത്തണലിൽ ” എന്നീ ചിത്രങ്ങൾക്ക് ശേഷം അശോക്. ആർ. നാഥ് സംവിധാനം ചെയ്ത ‘ഹോളി വൂണ്ട്’ (HOLY WOUND) എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നത്. ഇതിനോടകം വിവാദങ്ങളിലൂടെ വാർത്താമാദ്ധ്യമങ്ങളിലിടം നേടിയ ഹോളിവൂണ്ട് , സ്വവർഗരതി ആസ്‍പദം ആക്കിയുള്ള പ്രമേയമാണ് ചർച്ച ചെയ്യുന്നത്. മാർച്ച് പകുതിയോടെയാണ് റിലീസ്. അന്തർദേശീയനിലവാരമുള്ള എല്ലാ വിധ നവീന ടെക്നോളജികളും ഉൾകൊണ്ടുള്ള മികച്ച യൂസർ ഇൻറ്റർഫേസ് , മികവാർന്ന കാഴ്ച്ചാ അനുഭവവും ഉറപ്പുവരുത്തുന്നു. ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ…
Read More » -
Kerala
സംസ്ഥാനത്ത് 29,471 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Read More » -
Kerala
ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും.അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GOC അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Read More » -
Kerala
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ജില്ലകളിൽ നിലവിൽ കേന്ദ്രങ്ങൾ തിരിച്ചുള്ള നിയന്ത്രണം തുടരും. സ്കൂളുകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ അവലോകന യോഗം തീരുമാനിച്ചു. 28 മുതൽ സ്കൂളുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ ആരംഭിക്കും. മതചടങ്ങുകൾക്ക് പ്രത്യേക മാനദണ്ഡം ഇറക്കാനും തീരുമാനമായി. ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവൻഷൻ തുടങ്ങിയ മതപരിപാടികൾക്ക് പ്രത്യേക മാനദണ്ഡം ഇറക്കും. ഉത്സവങ്ങളിൽ കൂടുതൽ പേർക്ക് അനുമതി നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
Read More » -
Kerala
മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു;കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ വഴിയുള്ള ശ്രമം പരാജയപ്പെട്ടു
പാലക്കാട്: ട്രക്കിങിനിടെ മലമ്ബുഴ ചെറോട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു.തുടർന്ന് കൊച്ചിയില്‍ നിന്നെത്തിച്ച ഹെലികോപ്റ്റര്‍ തിരിച്ചയച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.മലമ്ബുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണ് മലയിൽ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.തുടർന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു
Read More » -
Kerala
ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച് തട്ടിപ്പ്; വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 8.16 ലക്ഷം രൂപ നഷ്ടമായി
ഉപയോഗിക്കാതിരിക്കുന്ന മൊബൈൽ നമ്പരുകൾ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ കണ്ടെത്താം;നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കിലും കണ്ടെത്താം,റദ്ദാക്കാം കൊല്ലം: ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 8.16 ലക്ഷം രൂപ നഷ്ടമായി.സംഭവത്തിൽ പെരുമ്ബാവൂര്‍ സ്വദേശിയായ യുവാവിനെ കൊല്ലം സിറ്റി സൈബര്‍ പൊലീസ് പിടികൂടി. പെരുമ്ബാവൂര്‍ റയോണ്‍പുരം, കാഞ്ഞിരക്കോട് പുതുക്കാടന്‍ വീട്ടില്‍ ഷാനവാസിനെ(29)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമുല്ലവാരം ഐക്യ നഗറിലെ 185 അനുഗ്രഹയില്‍ ശോഭനകുമാരിയാണ് തട്ടിപ്പിന് ഇരയായത്. ഫെഡറല്‍ ബാങ്ക് കൊല്ലം മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍നിന്നാണ് ശോഭനകുമാരിക്ക് 8.16 ലക്ഷം രൂപ നഷ്ടമായത്.ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന പഴയ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.മൂന്നു വര്‍ഷമായി ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബര്‍ സേവനദാതാക്കള്‍ റദ്ദ് ചെയ്യുകയും പുതിയ കണക്ഷനായി ഇയാൾക്ക് നല്‍കുകയുമായിരുന്നു. ഈ നമ്ബര്‍ കൈവശമുണ്ടായിരുന്ന പ്രതി ബാങ്കില്‍നിന്ന് വന്ന എസ് എം എസ് സന്ദേശങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി പണം തട്ടിയെടുക്കുകയായിരുന്നു.…
Read More » -
Kerala
വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പതിനേഴുകാരനായ ബൈക്ക് യാത്രികനെ പൊലീസ് പിടികൂടി
കോട്ടയ്ക്കൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ പൊലീസ് പിടികൂടി.സി.സി.ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 17 വവയസുകാരനായ ഇയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 24നാണ് സംഭവം. കോട്ടക്കല്‍ ടൗണിനും ചങ്കുവെട്ടിക്കുമിടയില്‍ യാഹു റോഡിന് സമീപം ചങ്കുവെട്ടി എടക്കണ്ടന്‍ കുഞ്ഞുമൊയ്തീനെയാണ് (71) ബൈക്ക് ഇടിച്ചത്. നിറുത്താതെ പോയ ബൈക്ക് യാത്രക്കാരനെ 30 ഓളം നിരീക്ഷണ കാമറകളുടെ സഹായത്താലാണ് പൊലീസ് കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിമൊയ്തീന്റെ ഇടതുകാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റിയിരുന്നു.
Read More » -
Kerala
പേരൂര്‍ക്കട കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു
തിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്ക് കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു.സംഭവം നടന്ന ദിവസം അമ്ബലമുക്ക്, കുറവന്‍കോണം റോഡിലൂടെ സംശയാസ്‌പദമായി മുഖംമറച്ച് നടന്നുപോകുന്നയാളിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ കൈയില്‍ മുറിപ്പാടുണ്ടായിരുന്നതായും സാക്ഷിമൊഴിയുമുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അമ്ബലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി വിനിതമോള്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.വിനിതയുടെ കഴുത്തിൽ കിടന്ന നാലരപ്പവന്റെ മാല നഷ്ടമായിട്ടുണ്ട്.എന്നാല്‍ വില്പനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു.അതിനാൽത്തന്നെ മോക്ഷണശ്രമത്തിനിടയിൽ നടന്ന കൊലപാതകമാണെന്നാണ് പോലീസ് കരുതുന്നത്.
Read More »