CrimeNEWS

മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി കേസിലെ ഒന്നാം പ്രതി ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വകവരുത്താൻ ​ഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി കേസിലെ ഒന്നാം പ്രതി ദിലീപ്. ​വധ ​ഗൂഡാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകും.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ദിലീപിന്റെ പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണ സംഘം ശ്രമിക്കുമെന്നും ഹർജിയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ഹർജി

Signature-ad

 

Back to top button
error: