Month: February 2022
-
Kerala
ശിവശങ്കറിൻ്റെ പുസ്തകം പുറത്ത് വന്നതിന് പിന്നാലെ സ്വപനയെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും
തിരുവനന്തപുരം: ശിവശങ്കറിൻ്റെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്ന് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി. സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് സ്വപ്നയ്ക്ക് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് അഭിമുഖങ്ങളിലൂടെ പുതിയ ആരോപണം ഉന്നയിച്ചത്. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സ്വപ്നയോട് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതൽ പരിശോധനയുടെ ഭാഗമായാണ് എൻഫോഴ്മെന്റ് ചോദ്യംചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നിൽ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മൊഴിയിൽ ആരേക്കുറിച്ചൊക്കെ പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ആളുകളെ കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുക. നേരത്തെ കേസിന്റെ അന്വേഷണഘട്ടത്തിൽ അട്ടകുളങ്ങര ജയിലിൽ വെച്ച് ഇ.ഡി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫോൺ നൽകി ശബ്ദരേഖ റെക്കോർഡ് ചെയ്യിപ്പിച്ചതിന് പിന്നിൽ…
Read More » -
Kerala
യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് പനവൂര്‍ കല്ലിയോട് കുന്നില്‍ വീട്ടില്‍ രാഹുല്‍(30),പനവൂര്‍ കല്ലിയോട് ജെംസ് ഫൗണ്ടേഷനില്‍ വെങ്കിടേഷ് (29) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബിജുമോന്‍,ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയകുമാര്‍,ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ രതീഷ് ജി.എസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.യുവതിയോടുളള മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്‌ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Kerala
മിനിമം 10 രൂപ,രാത്രി യാത്ര 14; ബസ് ചാർജ് വർധന ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് തീരുമാനമായി.മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം.മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയും കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കിയും വര്‍ധിപ്പിക്കും.രാത്രി യാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നു അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
Read More » -
LIFE
കൃഷിയിലെ നാട്ടറിവുകൾ
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ തലമുറകള്‍ കൈമാറിക്കിട്ടിയ ചില നാട്ടറിവുകൾ 1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്. 2.വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും. 3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക. 4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍ 5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. 6. നടുന്നതിന് മുന്‍പ് വിത്ത് വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും. 7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും. 8. കുമ്മായം ചേര്‍ത്തു മണ്ണ് പാകപ്പെടുത്തി തൈകള്‍ നടാം 9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം. 10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക. 11. വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്. 12. വിത്ത് തടത്തിലെ…
Read More » -
Health
ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങൾ
ഇനി മുതൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ ബ്യൂട്ടി പാർലറുകളിൽ പോയി പണം കളയേണ്ട. അൽപം ഒലിവ് ഓയിൽ കൊണ്ട് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കാം.ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സാധിക്കും.ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു.മാത്രമല്ല അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാനും ഒലീവ് ഓയിലിന് കഴിയും. ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒലിവ് ഓയിൽ ഒരു പരിഹാര മാർഗമാണ്.അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍.ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴിവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.ദഹനം ശരിയായി…
Read More » -
Kerala
സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷിന്റെ മൊഴി നാളെ വീണ്ടും ഇഡി രേഖപ്പെടുത്തും
സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷിന്റെ മൊഴി നാളെ വീണ്ടും ഇഡി രേഖപ്പെടുത്തും. കസ്റ്റഡിയിലായിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദമുണ്ടായി എന്ന തരത്തിൽ പുറത്ത് വന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം ശിവശങ്കറായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ. എറണാകുളത്തെ ഇഡി ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥ തയ്യാറാക്കിയതാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ആയിരുന്നു ഫോൺ സംഭാഷണം പുറത്തു വിട്ടത്.
Read More » -
Food
ചിക്കൻ ഷവർമ ഇനി വീട്ടിൽ തന്നെ തയാറാക്കാം
ചേരുവകൾ ചിക്കൻ കുരുമുളക് പൊടി മഞ്ഞൾ പൊടി മുളകുപൊടി സവാള ക്യാബേജ് തക്കാളി കാരറ്റ് മയോണീസ് കുബൂസ് ടൊമാറ്റോ കെച്ചപ്പ് തയാറാക്കുന്ന വിധം മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി. കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക.ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക. ഷവർമ്മ റെഡി. കുബ്ബൂസിന് പകരം ചപ്പാത്തി അല്ലെങ്കിൽ റുമാലി റൊട്ടിയും ഉപയോഗിക്കാവുന്നതാണ്.
Read More » -
Kerala
ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കും, തീരുമാനം ഇന്നത്തെ കോവിഡ് അവലോകന യോഗത്തിൽ
തിരുവനന്തപുരം: ഇന്ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേരുന്നു. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും. നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും മാറ്റമുണ്ടായേക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക ഉന്നതതല യോഗം തിങ്കളാഴ്ച ചേർന്നിരുന്നു. 10,11,12 ക്ലാസുകളുടെ പ്രവർത്തനം സാധാരണ നിലയിലായി. കോളജുകളിലും വൈകീട്ടു വരെ ക്ലാസുകൾ നടക്കും.
Read More » -
Health
അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞു വാങ്ങുന്നവർ സൂക്ഷിക്കുക
ചോറ് മുതൽ പലഹാരം വരെ ഗുണവും മണവും നഷ്ടമാകാതെ പൊതിഞ്ഞുസൂക്ഷിക്കാൻ അലൂമിനിയം ഫോയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് അത്ര നല്ലതല്ല. വളരെ കനം കുറഞ്ഞ് ഉണ്ടാക്കുന്ന ഇല പോലെ മടക്കുകയും സാധനങ്ങൾ പൊതിയുകയും ചെയ്യാൻ പറ്റുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. പ്ലാസ്റ്റിക്കിലോ പേപ്പറിലോ ലാമിനേറ്റ് ചെയ്യുന്ന രീതിയിലും അലൂമിനിയം ഫോയിലുകൾ ലഭ്യമാണ്. 25 മൈക്രോമീറ്ററിലും കനം കൂടുതലാണെങ്കിൽ വായുവും വെള്ളവും അതിനുള്ളിലൂടെ കടത്തിവിടില്ല. അതുെകാണ്ട് പൊതിയുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ഒാക്സിഡൈസ് ചെയ്യപ്പെടുകയോ കേടുവരികയോ ചെയ്യില്ല. അതിലെ മണവും രുചിയും ഈർപ്പവുമൊന്നും നഷ്ടപ്പെടില്ല. രോഗാണുക്കൾ പൊതിക്കുള്ളിൽ കടക്കുകയുമില്ല. ഫ്രിജിൽ വയ്ക്കാതെ തന്നെ പാലുൽപന്നങ്ങളും പലഹാരങ്ങളും ഏറെനേരം കേടുകൂടാതെ പൊതിഞ്ഞുവയ്ക്കാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കാം. ചൂടു കൂടുതലുള്ള ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞാൽ ഫോയിലിൽ നിന്ന് അലൂമിനിയം ഭക്ഷണത്തിലേക്ക് കിനിഞ്ഞിറങ്ങാനിടയുണ്ട്. ഭക്ഷണത്തിലെ മസാലയുടെ അളവ് ഫോയിലിലെ അലൂമിനിയം കിനിഞ്ഞിറങ്ങുന്നതിനെ ബാധിക്കും. കൂൺ, സ്പിനച്ച്, റാഡിഷ് , തേയില പോലുള്ള…
Read More » -
Kerala
കട്ടപ്പനയുടെ പ്രിയപ്പെട്ട കോട്ടയം കട ബേബിച്ചൻ വിടപറഞ്ഞു
കട്ടപ്പന: എം.ബേബി ഗ്രൂപ്പ് സ്ഥാപകനും, ചെയർമാനുമായ കോട്ടയംകട ബേബിച്ചൻ എന്നറിയപ്പെടുന്ന ഇ.എം.ബേബി (92) അന്തരിച്ചു. കുടിയേറ്റ കാലഘട്ടം മുതൽ ഹൈറേഞ്ചിലെ നിറസാന്നിദ്ധ്യമായിരുന്നു. സവിശേഷ വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഹൈറേഞ്ചിലെ സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക മേഖലകളിലെ നിറസാന്നിദ്ധ്യമാണ്. പണ്ഡിതപാമര ഭേദമില്ലാത ഏവരോടും സമാന മനോഭാവത്തോടെയാണ് ബേബിച്ചൻ പെരുമാറിയിരുന്നത്. ഭൗതിക ശരീരം ഇന്ന് (8.2.2022) വൈകിട്ട് 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും കട്ടപ്പനയിലെ സ്വവസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) ഉച്ചക്ക് 2 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് 3 മണിക്ക് വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ ലിസമ്മ, മക്കൾ:രാജേഷ് ബേബി,രമേഷ് ബേബി,രഞ്ജി ബേബി.മരുമക്കൾ :നിഷാ രാജേഷ്,നിഷാ രമേഷ്,ലിഷാ രഞ്ജി.
Read More »