Month: February 2022
-
Food
വെറും രണ്ടുമിനിറ്റ് മതി, മയണൈസ് റെഡി
വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കുമ്പോൾ സോസിനൊപ്പം മയണൈസും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും.ചിലർക്ക് അത്രയേറെ ഇഷ്ടമാണ് മയണൈസിന്റെ രുചി.കുബ്ബൂസിനും ഷവർമയ്ക്കൂം ചിക്കൻ ഫ്രൈക്കും കുഴിമന്തിക്കും എന്തിനധികം ചപ്പാത്തിക്കൊപ്പം വരെ മയണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്ററന്റ് രുചികളിൽ മാത്രമല്ല വീട്ടിലും വേണമെങ്കിൽ മയണൈസ് ഉണ്ടാക്കാം.വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്. മുട്ടയും വെളുത്തുള്ളിയും വിനാഗിരിയുമൊക്കെ ഉപയോഗിച്ചാണ് മയണൈസ് ഉണ്ടാക്കുന്നത്.മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചും മുട്ട മുഴുവനായി എടുത്തും മയണൈസ് ഉണ്ടാക്കാവുന്നതാണ്.മുട്ടയുടെ മഞ്ഞ കൂടി ഉൾപ്പെടുത്തി മയണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ മുട്ട- രണ്ടെണ്ണം വെളുത്തുള്ളി- രണ്ട് അല്ലി വിനാഗിരി- ആവശ്യത്തിന് റിഫൈൻഡ് ഓയിൽ- ആവശ്യത്തിന് ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേർക്കുക. ഇനി മിക്സിയിൽ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും അൽപം ഉപ്പും ചേർത്ത്…
Read More » -
NEWS
അറുത്തെടുത്ത ഭാര്യയുടെ ശിരസ്സുമായി പൊതുവഴിയിലൂടെ യുവാവ്, ഞെട്ടിച്ച് 17കാരിയുടെ കൊലപാതകം
പരപുരുഷ ബന്ധമാരോപിച്ച് 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം. മോനഹൈദരി എന്ന 17കാരിയെയാണ് ഭര്‍ത്താവും ഭര്‍തൃസഹോദരനു ചേർന്ന് പരപുരുഷ ബന്ധമാരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐ.എസ്.എന്‍.എയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിച്ചിരിക്കുന്നിടത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഭര്‍ത്താവ് പെണ്‍കുട്ടിയുടെ തലയുമായി നടക്കുന്ന വീഡിയോ ഇറാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത മന്ത്രാലയം വൈസ് പ്രസിഡന്റ് എന്‍സെ ഖസാലി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹികവും നിയമപരവുമായ പരിഷ്‌കാരം നടത്തണമെന്ന് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
Read More » -
Breaking News
നീതി തേടി 4 വർഷം…! അട്ടപ്പാടിയിൽ മധുവിന് നേരെയുണ്ടായത് ക്രൂരമായ ആൾക്കൂട്ട ആക്രമണം, സി.ഐ.ടി.യു നേതാവ് ഷംഷുദ്ദീന്റെ അടിയിൽ വാരിയെല്ല് തകർന്നു
അട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സി.ഐ.ടി.യു നേതാവായ ഷംഷുദ്ദീന്‍റെ വടികൊണ്ടുള്ള അടിയിലാണ് മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. പൊലീസ് ജീപ്പിൽ വെച്ചും മധുവിന് മർദ്ദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ…
Read More » -
Kerala
നീതി തേടി 4 ആണ്ടുകൾ…! അട്ടപ്പാടിയിൽ മധുവിന് നേരെയുണ്ടായത് ക്രൂരമായ ആൾക്കൂട്ട ആക്രമണം, സി.ഐ.ടി.യു നേതാവ് ഷംഷുദ്ദീന്റെ അടിയിൽ വാരിയെല്ല് തകർന്നു
അട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സി.ഐ.ടി.യു നേതാവായ ഷംഷുദ്ദീന്‍റെ വടികൊണ്ടുള്ള അടിയിലാണ് മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. പൊലീസ് ജീപ്പിൽ വെച്ചും മധുവിന് മർദ്ദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ…
Read More » -
Breaking News
ഓണ്‍ലൈന്‍ ഗെയിമിൽ കുരുങ്ങി ജീവിതം ഹോമിച്ച കുട്ടികൾ, മാതാപിതാക്കള്‍ അപകടം തിരിച്ചറിയുക
വർത്തമാന കാലത്ത് നമ്മുടെ കുഞ്ഞുങ്ങളെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും ഗുരുതരവിപത്താണ് ഓണ്‍ലൈന്‍ ഗെയിമുകൾ…! കളിയിൽ ദയനീയമായി പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടവരും കടുത്ത മാനസീക സംഘർഷത്തിൽ പതിച്ചവരും ജീവിതം തന്നെ ഹോമിച്ചവരും ധാരാളമാണ്. വീട്ടിൽ രക്ഷിതാക്കൾ സ്വരുക്കൂട്ടി വച്ച എത്രയോ ലക്ഷങ്ങളാണ് ഓൺലൈൻ ഗെയിമിനടിപ്പെട്ട കൗമാരക്കാരിലൂടെ ചോർന്നുപോകുന്നത്. അറിയാതെ വലയിൽ കുടുങ്ങിപ്പോയ കുട്ടികളെ അതിൽ നിന്നു മോചിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല. ഇവർക്കു വേണ്ടത് ശകാരമോ, കുറ്റപ്പെടുത്തലോ അല്ല. രക്ഷിതാക്കളുടെ പിന്തുണയാണ്, ചേർത്തുപിടിക്കലാണ്. അറിയാതെ അടിമപ്പെട്ടുപോയൊരു ശീലക്കേടാണ് എന്ന തിരിച്ചറിവോടെ അവരെ കര കയറ്റാൻ ഒപ്പം നിൽക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. ഓൺലൈൻ ഗെയിമുകൾ കുട്ടികൾക്ക് അഡിക്ഷനായി മാറിയത് കോവിഡ് കാലത്താണ്. ഗെയിമുകളുടെ മായാലോകത്തിലകപ്പെട്ട ധാരാളം കൗമാരക്കാർക്കാർക്ക് പലപ്പോഴും ജീവൻ ഹോമിക്കേണ്ട സാഹചര്യങ്ങളാണ് സംജാതമാകുന്നത്. മൊബൈലിലെ കളികൾ ടെലിവിഷൻ പ്രചാരമേറിയതിനു പിന്നാലെയാണ് വീഡിയോ ഗെയിമുകളും വ്യാപകമായത്. പിന്നീട് കമ്പ്യൂട്ടർ ഗെയിമുകളും പ്ലേ സ്റ്റേഷനുകളുമൊക്കെയെത്തി. ഡിജിറ്റൽ ഗെയിമുകളിൽ ഇന്നേറെ പ്രചാരം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുള്ള ഗെയിമുകളാണ്. മൊബൈൽ ഗെയിമുകൾ…
Read More » -
NEWS
ലൗ ജിഹാദ് കേസിൽ ശിക്ഷ പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും :യു പി യിൽ ബി ജെപിയുടെ തെരഞ്ഞെടുപ്പു പത്രിക
ലൗ ജിഹാദ് കേസിൽ ശിക്ഷ പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ജെപിയുടെ തെരഞ്ഞെടുപ്പു പത്രിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ലോക് കല്യാണ്‍ സങ്കൽപ് പത്ര എന്നു പേരിട്ടിരിക്കുന്ന പത്രിക പുറത്തിറക്കിയത്. മതം മാറ്റ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന്, ലൗജിഹാദിലേര്പ്പെടുന്നവര്ക്ക് കുറഞ്ഞത് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. കോളേജ് വിദ്യാർഥിനികള്‍ക്ക് സൗജന്യ ടൂവീലര്‍, അറുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ദീപാവലിക്കും ഹോളിക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍, കരിമ്പ് കര്‍ഷകര്‍ക്ക് പണം 15 ദിവസത്തിനകം നല്‍കും, എല്ലാ കര്‍ഷകര്‍ക്കും സൗജന്യ ജലസേചന സൗകര്യം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ഉത്തർപ്രദേശിന്റെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കുമെന്നും പത്തു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും പത്രികയിൽ പറയുന്നു.
Read More » -
NEWS
ഐഎസ്‌എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിക്കെതിരെ എടികെ മോഹൻബഗാന് വിജയം
പനാജി: ഐ എസ് എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ് സിക്കെതിരെ എ ടി കെ മോഹന്‍ ബഗാനിന് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ഇന്നത്തെ വിജയം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഹൈദരാബാദ് നിറം മങ്ങിപ്പോയ മത്സരമായിരുന്നു ഇന്നത്തേത്.ഹൈദരാബാദിനെതിരെ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ബഗാന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാതെ പോയതും. ജയത്തോടെ ബഗാൻ 23 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.പട്ടികയില്‍ 26 പോയിന്റോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും ബംഗളൂരു എഫ്‌സി മൂന്നാം സ്ഥാനത്തുമാണ് നിലവിൽ ഉള്ളത്.
Read More » -
India
ഹിജാബ് വിവാദം, കര്‍ണാടകയിൽ വിദ്യാലയങ്ങൾ മൂന്ന് ദിവസം അടച്ചിടുന്നു
ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ വിവാദം കത്തി നില്‍ക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകളോടും ജനങ്ങളോടും ‘സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നു, എല്ലാവരും സഹകരിക്കണ’മെന്നു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു. ഇതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ നാളെ വാദം കേൾക്കും. വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തിലും നന്‍മയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തിൽ…
Read More » -
LIFE
മരയ്ക്കാറും ജയ് ഭീമുമില്ല;2022ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു
2022 ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത് തുടങ്ങിയ താരങ്ങൾ മികച്ച നടൻ എന്ന ക്യാറ്റഗറിലുണ്ട്. ഭൂട്ടാൻ ചിത്രമായ ‘ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം’ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഡ്രൈവ് മൈ കാർ(ജപ്പാൻ), ഫ്ലീ(ഡെന്മാർക്ക്), ദി ഹാൻഡ് ഓഫ് ദി ഗോഡ്(ഇറ്റലി), ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം(ഭൂട്ടാൻ), ദി വേഴ്സ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ്(നോർവേ) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ചിത്രങ്ങൾ. മലയാളം ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം എന്നീ സിനിമകൾ ഓസ്കാർ…
Read More » -
Food
ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പ്രശ്നക്കാർ തന്നെ; കുട്ടികളുടെ വാശിക്ക് വഴങ്ങാതിരിക്കുക
ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം.റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്.ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി കണക്കിലെടുത്തുകൊണ്ടാവണം. ഇതിനര്‍ഥം എല്ലാ ഫാസ്റ്റ് ഫുഡും നല്ലതാണ് എന്നും എല്ലാ ഫാസ്റ്റ് ഫുഡും ചീത്തയാണ് എന്നുമല്ല.പ്രോസസ്ഡ് വസ്തുക്കള്‍ ഉപയോഗിക്കാത്ത പീസ്ത, ടാക്കൊ, സാൻഡ്‌വിച്ച് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രൈ ചെയ്തതെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. സാച്യുറേറ്റഡ് ഫാറ്റ് ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കാൾ കുറവായിരിക്കും. ഇതിനാലാണ് ഇതിനെ എംപ്റ്റി കാലറി എന്ന് വിളിക്കുന്നത്.പായ്ക്ക് ചെയ്തുവരുന്ന പൊട്ടറ്റോ ചിപ്സ് ഉൾപ്പെടെയുള്ളവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്.ജങ്ക് ഫുഡിലെ കാലറി ഷുഗറിൽ നിന്നോ ഫാറ്റിൽ നിന്നോ ഉള്ളതാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, മിനറൽസ്, വൈറ്റമിൻ എന്നിവയൊക്കെ കുറവായിരിക്കും. സാച്യുറേറ്റഡ് ഫാറ്റ് വച്ചുണ്ടാക്കുന്ന ഇറച്ചി ജങ്ക് ഫുഡ് ആണ്.പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും. ജങ്ക് ഫുഡ് സ്ഥിരമായി…
Read More »